ഏസര്‍, സോണി എറിക്‌സണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഒപ്പത്തിനൊപ്പം



സോണി എറിക്‌സണ്‍ സോണി എക്‌സ്പിരിയ ആര്‍ക് എസും, ഏസര്‍ ഐക്കോണിയ സ്മാര്‍ട്ട് എസ്300ഉം പുറത്തിറക്കിയതോടെ സോണി എറിക്‌സണും, ഏസറും തമ്മിലുള്ള മത്സരം മൂര്‍ഛിക്കുന്നു.  ഇരു ഫോണുകളും ഫീച്ചേഴ്‌സിന്റേയും, സ്‌പെസിഫിക്കേഷനുകളുടേയും കാര്യത്തില്‍ ഒപ്പത്തിനൊപ്പമാണ്.

854 x 480 പിക്‌സല്‍ റെസൊലൂഷനുള്ള 4.2 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് സോണി എക്‌സ്പിരിയ ആര്‍കിന്റേതെങ്കില്‍, 480 x 1024 പിക്‌സല്‍ റെസൊലൂഷനുള്ള 4.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഏസര്‍ ഐക്കോണിയ സ്മാര്‍ട്ട് എസ് 300ന്റേത്.  117 ഗ്രാം ഭാരമുള്ള സോണി എക്‌സ്പിരിയ ആര്‍ക് എസിന്റെ നീളം 125 എംഎം, വീതി 63 എംഎം, കട്ടി 8.7 എംഎം എന്നിങ്ങനെയാണ്.

Advertisement

ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരു ഹാന്‍ഡ്‌സെറ്റുകള്‍ക്കും മെമ്മറി 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട്, 512 എംബി റാം കപ്പാസിറ്റി എന്നിങ്ങനെയാണുള്ളത്.

Advertisement

ഡിജിറ്റല്‍ സൂം, ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ്, ജിയോ ടാഗിംഗ്, ഓട്ടോ ഫോക്കസ്, സ്‌മൈല്‍, ഫെയ്‌സ് ഡിറ്റെക്ഷന്‍ ടെക്‌നോളജി എന്നീ പ്രത്യേകതകളുള്ള 8.1 മെഗാപിക്‌സല്‍ ക്യാമറയാണ് സോണി എക്‌സ്പിരിയ ആര്‍ക് എസിനുള്ളത്.  അതേ സമയം, ഏസര്‍ ഐക്കോണിയ സ്മാര്‍ട്ട് എസ് 300ന് രണ്ടു ക്യാമറകള്‍ ഉണ്ട്.  3264 ... 2448 റെസൊലൂഷനുള്ള 8 മെഗാപിക്‌സല്‍ എല്‍ഇഡി ക്യാമറയും, ഓട്ടോഫോക്കസ് സംവിധാനമുള്ള 2 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ എന്നിവയാണവ.

എംപി3, എംപിഇജി4, എഎസി ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ടു ചെയ്യുന്ന ഓഡിയോ, വീഡിയോ പ്ലെയറുകള്‍ ഇരു ഹാന്‍ഡ്‌സെറ്റുകളുടെയും പൊതുവായ പ്രത്യേകതകളില്‍ പെടുന്നു.  ബ്ലൂടൂത്ത്, യുഎസ്ബി, വൈഫൈ, എച്ച്ഡിഎംഐ ഔട്ട്പുട്ട് പോര്‍ട്ട് കണക്റ്റിവിറ്റികള്‍, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, എച്ച്ടിഎംഎല്‍5, ഫ്ലാഷ് സപ്പോര്‍ട്ടുകളുള്ള ഇന്റര്‍നെറ്റ് ബ്രൗസറുകള്‍ എന്നിവയും ഇരു ഫോണുകളുടെയും പ്രത്യേകതകളാണ്.

Advertisement

7 മണിക്കൂര്‍ 35 മിനിട്ട് ടോക്ക് ടൈമും, 460 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് സോണി എക്‌സ്പിരിയ ആര്‍ക് എസില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  എന്നാല്‍ ഏസര്‍ ഐക്കോണിയ സ്മാര്‍ട്ട് എസ്300 ല്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി 8 മണിക്കൂര്‍ ടോക്ക് ടൈം നല്‍കുന്നുണ്ട്.

30,000 രൂപയ്ക്ക് അടുത്താണ് സോണി എക്‌സ്പിരിയ ആര്‍ക് എസിന്റെ വില.  ഏസര്‍ ഐക്കോണിയ സ്മാര്‍ട്ട് എസ്300ന്റെ വില ഇതുവരെ അറിവായിട്ടില്ലെങ്കിലും ഏതാണ് എക്‌സ്പിരിയയുടെ അതേ വില തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement