വലിയ ബാറ്ററിയോടു കൂടിയ 15,000 രൂപയ്ക്കുളളിലെ ഫോണുകള്‍

ചില ഫോണുകള്‍ 30 ദിവസം വരെ സ്റ്റാന്‍ഡ് ബൈ സമയവും 24 മണിക്കൂര്‍ വരെ സംസാര സമയവും വാഗ്ദാനം ചെയ്യുന്നു. ഇവയാണ് കരുത്തുളള ബാറ്ററി ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണുകള്‍.


സ്മാര്‍ട്ട്‌ഫോണിന്റെ അടിസ്ഥാന ഘടകം ബാറ്ററി കരുത്തു തന്നെയാണ്. ക്യാമറ, പ്രോസസര്‍ തുടങ്ങിയവ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കൃത്യമായ ബാറ്ററി ബാക്കപ്പ് ആവശ്യമാണ്. അതു കൊണ്ടു തന്നെയാണ് ഈയിടെ ഇറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകളിലെല്ലാം ശേഷി കൂടിയ ബാറ്ററി ഉപയോഗിക്കുന്നത്.

Advertisement


ചില ഫോണുകള്‍ 30 ദിവസം വരെ സ്റ്റാന്‍ഡ് ബൈ സമയവും 24 മണിക്കൂര്‍ വരെ സംസാര സമയവും വാഗ്ദാനം ചെയ്യുന്നു. ഇവയാണ് കരുത്തുളള ബാറ്ററി ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണുകള്‍.

Advertisement

Asus ZenFone Max Pro M2

വലിയ ബാറ്ററിയില്‍ മികച്ചൊരു പ്രകടനം നടത്തിയ ഫോണാണ് അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M2. 5000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എച്ച്ഡി വീഡിയോ ലൂപ്പ് ടെസ്റ്റില്‍ 17 മണിക്കൂര്‍ 58 മിനിറ്റ് വരെ ബാറ്ററി ശേഷി നീണ്ടു നില്‍ക്കും.

ഈ വലിയ ബാറ്ററിക്കു പുറമേ 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC പ്രോസസര്‍, 6ജിബി റാം, 4ജിബി സ്‌റ്റോറേജ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.


3 ജി.ബി+ 32ജിബി സ്റ്റോറേജിന് 12,999 രൂപയും 4 ജി.ബി റാം, 64ജിബി സ്റ്റോറേജിന് 14,999 രൂപയും 6 ജി.ബി റാം, 64ജിബി സ്റ്റോറേജിന് 16,999 രൂപയുമാണ് വില.

Samsung Galaxy M20

15,000 രൂപയ്ക്കുളളിലെ മറ്റൊരു വലിയ ബാറ്ററി ഫോണാണ് സാംസങ്ങ് ഗ്യാലക്‌സി M20. 15W ചാര്‍ജ്ജോടു കൂടിയ 5000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ നല്‍കിയിരിക്കുന്നത്. എച്ച്ഡി വീഡിയോ ലൂപ്പ് ടെസ്റ്റില്‍ 12 മണിക്കൂര്‍ 53 മിനിറ്റ് വരെ ബാറ്ററി നീണ്ടു നില്‍ക്കും.

ബാറ്ററി കൂടാതെ മറ്റു ആകര്‍ഷകമായ സവിശേഷതകളാണ് 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, എക്‌സിനോസ് 7904 SoC പ്രോസസര്‍, 3ജിബി/4ജിബി റാം, 13എംപി പ്രൈമറി ക്യാമറ, 5എംപി അള്‍ട്രാവൈഡ് സെന്‍സര്‍, 8എംപി മുന്‍ ക്യാമറ എന്നിവ.

3 ജി.ബി+32 ജി.ബി സ്റ്റോറേജ് വേരിയന്റിന് 10,990 രൂപയും, 4 ജി.ബി റാം, 64 ജി.ബി സ്റ്റോറേജിന് 12900 രൂപയുമാണ് വില.

Redmi Note 7 Pro

വലിയ ബാറ്ററിയുളള അടുത്ത ഫോണാണ് റെഡ്മി നോട്ട് 7 പ്രോ. 4000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍. എച്ച്ഡി വീഡിയോ ലൂപ്പ് ടെസ്റ്റില്‍ 19 മണിക്കൂര്‍ 23 മിനിറ്റ് വരെ ചാര്‍ജ്ജ് നിലനില്‍ക്കും.

ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 9 പൈയിലാണ്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 11nm ഒക്ടാകോര്‍ പ്രോസസര്‍, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 SoC, 4ജിബി റാം, 64ജിബി റാം എന്നിവയുണ്ട്.

4 ജി.ബി റാം, 64 ജി.ബി വേരിയന്റിന് 13,999 രൂപയും 6 ജി.ബി റാം, 128 ജി.ബി വേരിയന്റിന് 16,999 രൂപയുമാണ് വില.

Samsung Galaxy M30

15,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച ബാറ്ററി ലൈഫുളള അടുത്ത ഫോണാണ് സാംസങ്ങ് ഗ്യാലക്‌സി M30. 5000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍. എച്ച്ഡി ലൂപ്പ് വീഡിയോ ടെസ്റ്റില്‍ 17 മണിക്കൂര്‍ 4 മിനിറ്റ് വരെ ബാറ്ററി നിലനില്‍ക്കും.

6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, ഒക്ടാകോര്‍ എക്‌സിനോസ് 7904 SoC പ്രോസസര്‍, 6ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകള്‍.

4 ജി.ബി റാം, 64 ജി.ബി സ്‌റ്റോറേജിന് 14,990 രൂപയും 6 ജി.ബി റാം, 128 ജി.ബി സ്റ്റോറേജിന് 17,990 രൂപയുമാണ് വില.

Realme U1

റിയല്‍മീ U1ന് 3500എംഎഎച്ച് ബാറ്ററിയാണ്. എച്ച്ഡി ലൂപ്പ് വീഡിയോ ടെസ്റ്റില്‍ 15 മണിക്കൂര്‍ 56 മിനിറ്റ് വരെ ബാറ്ററി നിലനില്‍ക്കും. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍, 3ജിബി/4ജിബി റാം എന്നിവയാണ്.

3 ജി.ബി, 32 ജി.ബിയ്ക്ക് 9,999 രൂപയും, 4 ജി.ബി റാം, 64 ജി.ബി സ്റ്റോറേജിന് 11,999 രൂപയും, 3 ജി.ബി റാം, 64 ജി.ബി സ്റ്റോറേജിന് 10,999 രൂപയുമാണ്.

Asus ZenFone Max Pro M1

5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന്. 15,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച ഫോണാണ് അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1.

5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 SoC പ്രോസസര്‍, 16എംപി പ്രൈമറി സെന്‍സര്‍, 5എംപി സെക്കന്‍ഡറി സെന്‍സര്‍, 8എംപി സെല്‍ഫി എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

3 ജി.ബി റാം, 32 ജി.ബി സ്‌റ്റോറേജിന് 8,499 രൂപയും 4 ജി.ബി റാം, 64 ജി.ബി സ്റ്റോറേജിന് 10,499 രൂപയും 6 ജി.ബി റാം, 64 ജി.ബി സ്റ്റോറേജിന് 12,499 രൂപയുമാണ് വില.

Best Mobiles in India

English Summary

Smartphones nowadays are getting facelifts with notches, pop-up camera modules, and in-display fingerprint sensors. But there is one major point of concern among customers — battery life. No matter how fast the processor your phone includes or how bright is its display, the most important thing that everyone wants is that the battery that should last at least a day on a single charge, if not more. Some premium, high-end offerings are touted to deliver top-notch battery life, but if you're looking for a phone with the best battery backup under Rs. 15,000 price category, this piece should be a must-read for you.