പൊക്കോ F1 ഓപ്പൺ സെയിലിൽ; വാങ്ങാൻ ഏറ്റവും നല്ല അവസരം ഇപ്പോൾ!


ഷവോമിയുടെ പൊക്കോ F1 ഓപ്പൺ സെയിലിൽ എത്തി. ഇന്നലെ മുതലാണ് ഫ്ലിപ്കാർട്ടിലും മി.കോമിലും പൊക്കോ F1 ഓപ്പൺ സെയിലിന് എത്തിയത്. 20,999 രൂപ മുതൽ വില തുടങ്ങുന്ന മോഡൽ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയ ഫോണാണ്. ഇറങ്ങി ആദ്യ വിൽപ്പനയിൽ തന്നെ കോടികളുടെ റെക്കോർഡ് വിൽപ്പനയുമായി ഷവോമിയുടെ ഈ ബ്രാൻഡ് ഇന്ത്യയിൽ ചരിത്രം കുറിച്ചിരുന്നു.

Advertisement

ഓപ്പൺ സെയിലിൽ

ഇപ്പോൾ ആ ഫ്ലാഷ് സെയിലിന് ശേഷം ഓപ്പൺ സെയിലിൽ എത്തിയിരിക്കുകയാണ് ഈ മോഡൽ. 20,999 രൂപക്ക് വലിയ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ഉള്ള എല്ലാ സവിശേഷതകളോടും കൂടിയാണ് പൊക്കോ F1 എത്തുന്നത്. പ്രൊസസർ, ക്യാമറ, ഹാർഡ്‌വെയർ, സോഫ്ട്‍വെയർ, ഡിസ്പ്ളേ, ബാറ്ററി തുടങ്ങി എല്ലാ മേഖലയിലും മികവ് പുലർത്തുന്ന ഈ ഫോൺ വില കൊണ്ടും ഏറെ ആരാധകരെ ലോകം മൊത്തം സൃഷ്ടിച്ച ഫോൺ ആണ്.

Advertisement
വിലയും മറ്റു ഓഫറുകളും

6 ജിബി റാം, 64 ജിബി മെമ്മറി മോഡലിന് 20,999 രൂപയാണ് വരുന്നത്. 6 ജിബി റാം 128 ജിബി മെമ്മറി മോഡലിന് 23,999 രൂപയും 8 ജിബി റാം 256 ജിബി മോഡലിന് 28,999 രൂപയുമാണ് വരുന്നത്. ഇതുകൂടാതെ 29,999 രൂപക്ക് 8 ജിബി റാം 256 ജിബി മോഡലിന്റെ സ്പെഷ്യൽ എഡിഷൻ കൂടെ ലഭ്യമാണ്.

ഷവോമി പൊക്കോ F1

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയിട്ടാണ് ഷവോമി പൊക്കോ F1 എത്തുന്നത്. ഈ ശ്രേണിയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആണ് പോക്കോഫോണ്‍ എഫ്1. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണൾ. മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ലിക്വിഡ് കൂളിംഗ് സംവിധാനത്തോടെയാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

ഷവോമി പൊക്കോ F1 പ്രധാന സവിശേഷതകൾ

ഐഫോണ്‍ X-ലേതിന് സമാനമായ നോച്ചോട് കൂടിയ 6.8 ഇഞ്ച് FHD+ ഡിസ്‌പ്ലേ, ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, 12 എംപി + 5 എംപി ഇരട്ട പിൻക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകൾ. 16999 രൂപ മുതലാണ് ഇതിന്റെ വില. ഫ്ലിപ്പ്കാർട്ടിൽ മാത്രമാണ് ഫോൺ ലഭ്യമാകുക. അതോടൊപ്പം തന്നെ മി.കോമിൽ നിന്നും വാങ്ങാൻ സാധിക്കും.

രൂപകല്‍പ്പന

അസൂസ് സെന്‍ഫോണ്‍ 5Z, വണ്‍പ്ലസ് 6 എന്നിവയില്‍ ഗ്ലാസ് ബാക്കാണുളളത്. Poco F1-ല്‍ ഉപയോഗിച്ചിരിക്കുന്നത് പോളികാര്‍ബണേറ്റ്, കെവ്‌ളാര്‍ ബാക്കുകളാണ്. കെവ്‌ളാറിന് വില കൂടും. അതുകൊണ്ട് തന്നെ Poco F1-ന് പ്രീമിയം ലുക്ക് അവകാശപ്പെടാന്‍ കഴിയുകയില്ല. മൂന്ന് ഫോണുകളിലും മുകള്‍ ഭാഗത്ത് നോച്ചുണ്ട്. ഇതില്‍ ഏറ്റവും വലുത് Poco F1-ല്‍ ആണ്. ചെറുത് വണ്‍പ്ലസ് 6-ലും.

Poco F1

മറ്റ് രണ്ട് ഫോണുകളെ അപേക്ഷിച്ച് കൈകാര്യം ചെയ്യാന്‍ എളുപ്പം വണ്‍പ്ലസ് 6 ആണ്. ഇതിന് ഒരുപരിധി വരെ വെള്ളത്തെ പ്രതിരോധിക്കാനും കഴിയും. സെന്‍ഫോണ്‍ 5Z-ഉം Poco F1-ഉം വെള്ളത്തില്‍ വീണാന്‍ കഥ തീര്‍ന്നു! നിറത്തിന്റെ കാര്യം നോക്കാം. സെന്‍ഫോണ്‍ 5Z മിറ്റിയോര്‍ സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലൂ എന്നീ നിറങ്ങളില്‍ ലഭിക്കും. വണ്‍പ്ലസ് 6ന്റെ അടിസ്ഥാന മോഡല്‍ ഒരു നിറത്തില്‍ മാത്രമാണ്, മിറര്‍ ബ്ലാക്ക് ഫിനിഷ്. സില്‍ക്ക് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, റെഡ് ഫിനിഷസ് എന്നിവ വേണ്ടവര്‍ 128 GB മോഡല്‍ തിരിഞ്ഞെടുക്കുക. Poco F1 ഗ്രാഫൈറ്റ് ബ്ലാക്ക്, സ്റ്റീല്‍ ബ്ലൂ, റോസ്സോ റെഡ് തുടങ്ങിയ നിറങ്ങളില്‍ വാങ്ങാനാകും. 29999 രൂപ ചെലവഴിച്ചാല്‍ മാത്രമേ കെവ്‌ളാര്‍ ബാക്ക് സ്വന്തമാക്കാന്‍ കഴിയൂ.

സെന്‍ഫോണ്‍ 5Z

രൂപകല്‍പ്പനയുടെ കാര്യത്തില്‍ മികച്ചത് സെന്‍ഫോണ്‍ 5Z ആണ്. ഒതുക്കവും ഭാരക്കുറവുമാണ് സെന്‍ഫോണിനെ മികച്ചതാക്കുന്നത്. Poco F1-ഉം ഭാരം കൂടുതലാണ്.

സ്‌പെസിഫിക്കേഷനുകളും ഡിസ്‌പ്ലേയും

മൂന്ന് ഫോണുകളും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845-ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ Poco F1 ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവയെ കടത്തിവെട്ടിയിരിക്കുന്നു. ഇതുമൂലം മറ്റുള്ളവയെ അപേക്ഷിച്ച് Poco F1-ന് കൂടുതല്‍ നേരം മികവോടെ പ്രവര്‍ത്തിക്കാന്‍ കഴിയും. വണ്‍പ്ലസിന്റെ AnTuTu പ്രായോഗികതലത്തില്‍ കാര്യമായ വ്യത്യാസം നല്‍കുന്നില്ല.

അടിസ്ഥാന മോഡലുകള്‍

ഫോണുകളുടെ അടിസ്ഥാന മോഡലുകള്‍ 6GB റാമും 64GB സ്‌റ്റോറേജും ഉള്ളവയാണ്. സെന്‍ഫോണ്‍ 5Z, Poco F1 എന്നിവയുടെ അടുത്ത ഉയര്‍ന്ന മോഡലില്‍ 6GB റാമും 128 GB സ്‌റ്റോറേജുമാണുള്ളത്. വണ്‍പ്ലസ് 6 കുറച്ചുകൂടി ഉയര്‍ന്ന റാം നല്‍കുന്നു, 8GB. സ്റ്റോറേജില്‍ മാറ്റമില്ല. സെന്‍ഫോണ്‍ 5Z, Poco F1 എന്നിവയില്‍ മെമ്മറി വികസിപ്പിക്കാന്‍ കഴിയും. ഈ സൗകര്യം വണ്‍പ്ലസ് 6-ല്‍ ഇല്ല. മൂന്ന് ഫോണുകളിലും വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യവും പ്രതീക്ഷിക്കരുത്. ഫാസ്റ്റ് ചാര്‍ജിംഗ് കൊണ്ട് തൃപ്തിപ്പെടുക.

കളര്‍ ടെമ്പറേച്ചര്‍ സെന്‍സര്‍

ബ്ലൂടൂത്ത്, UFS 2.1 സ്റ്റോറേജ്, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ എന്നിവ മൂന്ന് ഫോണുകളിലും ഉണ്ട്. Poco F1-ല്‍ മാത്രം NFC ഉള്‍പ്പെടുത്തിയിട്ടില്ല. ഫോട്ടോകള്‍ എടുക്കുമ്പോള്‍ പ്രകാശത്തിന്റെ തോത് അനുസരിച്ച് വൈറ്റ് ബാലന്‍സ് ക്രമീകരിക്കാന്‍ സഹായിക്കുന്ന കളര്‍ ടെമ്പറേച്ചര്‍ സെന്‍സര്‍ സെന്‍ഫോണ്‍ 5Z-ന്റെ പ്രത്യേകതയാണ്. മൂന്ന് ഫോണുകളിലും പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. ഫെയ്‌സ് റെക്കഗ്നിഷന്‍ ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും കഴിയും. ഇക്കാര്യത്തില്‍ വേഗതയില്‍ മികച്ചത് Poco F1 തന്നെ. Poco F1-ല്‍ ഇന്‍ഫ്രാറെഡ് ക്യാമറയാണുള്ളത്. അതിനാല്‍ വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും മികച്ച ചിത്രങ്ങള്‍ എടുക്കുനാകുന്നു.

രണ്ട് സിംകാര്‍ഡുകള്‍

ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ ആയിട്ടുപോലും ഇവ മൂന്നും സ്റ്റീരിയോ സ്പീക്കര്‍ സംവിധാനം നല്‍കുന്നില്ല. Poco F1, സെന്‍ഫോണ്‍ 5Z എന്നിവ സ്റ്റീരിയോക്ക് സമാനമായ അനുഭവം പ്രദാനം ചെയ്യുന്നുവെന്ന് മാത്രം. എല്ലാ ഫോണുകളിലും രണ്ട് സിംകാര്‍ഡുകള്‍ ഇടാം. 4G, VoLTE എന്നിവ മൂന്നിലുമുണ്ട്.

ഫുള്‍ HD+ ഡിസ്‌പ്ലേ

ഫുള്‍ HD+ ഡിസ്‌പ്ലേകളാണ് മൂന്ന് ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. വണ്‍പ്ലസ് 6-ലെ ഡിസ്‌പ്ലേ AMOLED ആണ്. മറ്റ് രണ്ടിലും എല്‍സിഡി ഡിസ്‌പ്ലേകളാണുള്ളത്. സെന്‍ഫോണ്‍ 5Z, വണ്‍പ്ലസ് 6 എന്നിവയില്‍ DCI-P3 കളര്‍ ഗാമെറ്റ് ഉണ്ട്. Poco F1 ഇക്കാര്യത്തില്‍ നമ്മെ നിരാശപ്പെടുത്തുന്നു. ഡിസ്‌പ്ലേയുടെ കാര്യത്തില്‍ മുന്നില്‍ വണ്‍പ്ല് 6 ആണ്. രണ്ടാംസ്ഥാനം Poco F1-ന്.

പ്രകടനം, സോഫ്റ്റ്‌വെയര്‍, ബാറ്ററി

മികച്ച പ്രോസസ്സറുകള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഫോണുകള്‍ പ്രകടനമികവ് കാത്തുസൂക്ഷിക്കുന്നുണ്ട്. ഇഴച്ചില്‍ അനുഭവപ്പെടുകയേയില്ല. പ്രകടത്തിന്റെ കാര്യത്തില്‍ വണ്‍പ്ലസ് 6, Poco F1, സെന്‍ഫോണ്‍ 5Z എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്.

ബാറ്ററി ചാര്‍ജ്

ബാറ്ററി ചാര്‍ജ് ആകാനെടുക്കുന്ന സമയം പരിശോധിക്കാം. സെന്‍ഫോണ്‍ 5Z-ഉം വണ്‍പ്ലസ് 6-ഉം 27 മിനിറ്റ് കൊണ്ട് 50 ശതമാനം ചാര്‍ജ് ആയപ്പോള്‍ Poco F1-ന് 42 മിനിറ്റ് വേണ്ടിവന്നു. 90 ശതമാനം കഴിഞ്ഞാല്‍ വണ്‍പ്ലസില്‍ ചാര്‍ജിംഗ് വേഗത കുറയും. ഇക്കാര്യത്തില്‍ ഒന്നാമന്‍ സെന്‍ഫോണ്‍ 5Z തന്നെയാണ്. ഒരു മണിക്കൂര്‍ 21 മിനിറ്റ് കൊണ്ട് സെന്‍ഫോണ്‍ ഫുള്‍ ചാര്‍ജ് ആയി. വണ്‍പ്ലസ് 6 ഒരു മണിക്കൂര്‍ 38 മിനിറ്റും Poco F1 2 മണിക്കൂറും എടുത്തു. തുടര്‍ച്ചയായി HD വീഡിയോ പ്ലേ ചെയ്തുള്ള പരീക്ഷണത്തില്‍ വിജയിച്ചത് Poco F1 ആണ്. 17 മണിക്കൂര്‍ 5 മിനിറ്റ് ബാറ്ററി വീഡിയോ കാണാനായി. വണ്‍പള്‌സ് 6, 10 മണിക്കൂര്‍ 59 മിനിറ്റും സെന്‍ഫോണ്‍ 5Z 10 മണിക്കൂര്‍ 42 മിനിറ്റും ആയപ്പോള്‍ മിഴിയടച്ചു!

ക്യാമറ

വണ്‍പ്ലസ് 6-ഉം സെന്‍ഫോണ്‍ 5Z-ഉം താരതമ്യം ചെയ്താല്‍ ക്യാമറയുടെ കാര്യത്തില്‍ മികച്ചത് 5Z ആണ്. ക്യാമറയുടെ പ്രകടനം മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെട്ട് കമ്പനികള്‍ പുറത്തിറക്കിയ അപ്‌ഡേറ്റുകള്‍ക്ക് ശേഷമായിരുന്നു പരീക്ഷണം. മൂന്ന് ഫോണുകളിലും പിന്നില്‍ രണ്ട് ക്യാമറകള്‍ വീതമുണ്ട്. വണ്‍പ്ലസ് 6-ലും Poco F1-ലും ഡെപ്ത് സെന്‍സറുകള്‍ ഉള്ളപ്പോള്‍ 5Z-ന്റെ സെക്കന്ററി ക്യാമറ വൈഡ് ആംഗിള്‍ ലെന്‍സോട് കൂടിയതാണ്. എഐ പ്രയോജനപ്പെടുത്തിയാണ് Poco F1-ലെയും സെന്‍ഫോണ്‍ 5Z-ലെയും ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്.

Poco F1-ന്റെ സെല്‍ഫി ക്യാമറ

Poco F1-ന്റെ സെല്‍ഫി ക്യാമറ 20 MP ആണ്. വണ്‍പ്ലസ് 6-ല്‍ 16 MP സെല്‍ഫി ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. സെന്‍ഫോണ്‍ 5Z-ല്‍ 8MP ക്യാമറയും. വിശദാംശങ്ങള്‍ നഷ്ടപ്പെടാതെ മികച്ച സെല്ഡഫി നല്‍കുന്നത് വണ്‍പ്ലസ് ആണ്. മൂന്ന് ഫോണുകളിലും 4K വീഡിയോ റെക്കോഡിംഗ് സൗകര്യമുണ്ട്. മറ്റ് രണ്ട് ഫോണുകളിലും 60 fps 4K വീഡിയോ എടുക്കാന്‍ കഴിയുമ്പോള്‍ Poco F1-ല്‍ 30 fps 4K വീഡിയോകള്‍ മാത്രമേ റിക്കോഡ് ചെയ്യാനാകൂ. വണ്‍പ്ലസ് 6-ല്‍ 5 മിനിറ്റ് ദൈര്‍ഘ്യമുള്ള 4K വീഡിയോ മാത്രമേ റെക്കോഡ് ചെയ്യാന്‍ കഴിയുകയുള്ളൂ. സെന്‍ഫോണ്‍ 5Z-ല്‍ ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ല.

Poco F1, വണ്‍പ്ലസ് 6, സെന്‍ഫോണ്‍ 5Z

വിലയാണ് പരിഗണനാ വിഷയമെങ്കില്‍ Poco F1 തിരഞ്ഞെടുക്കുക. ഫ്‌ളാഷ് സെയിലിലൂടെ മാത്രം വില്‍ക്കുന്നതിനാല്‍ ഫോണ്‍ വാങ്ങുക അത്ര എളുപ്പമല്ല. പ്രകടനത്തിന്റെ കാര്യത്തിലും ഷവോമി Poco F1 മികച്ചതാണ്. വണ്‍പ്ലസ് 6, സെന്‍ഫോണ്‍ 5Z എന്നിവയില്‍ മികച്ചത് വണ്‍പ്ലസ് 6 തന്നെ.

Best Mobiles in India

English Summary

POCO F1 Now Available on Open Sale.