ഷവോമി പോക്കോ എഫ്1 ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭ്യമാണ്...!


ഷവോമിയുടെ ഉപബ്രാന്‍ഡായ പോക്കോഫോണിന്റെ ആദ്യഫോണ്‍ പോക്കോ എഫ്1 ഈയിടെയാണ് ഇന്ത്യയില്‍ ഇറങ്ങിയത്. അന്ന് ഫ്‌ളിപ്കാര്‍ട്ടിലെ ഫ്‌ളാഷ് വില്‍പനയിലും അതു പോലെ മീ.കോമിലൂടേയും മാത്രമായിരുന്നു ഫോണ്‍ ലഭ്യാമായിരുന്നത്.

Advertisement

അടുത്തിടെയാണ് ഷവോമി പോക്കോ എഫ്1ന്റെ 6ജിബി റാം, 128ജിബി സ്റ്റോറേജിന്റെ ഫ്‌ളാഷ്‌സെയില്‍ നിര്‍ത്തിയത്. ഈ ഫോണ്‍ ഉടന്‍ നിങ്ങള്‍ക്ക് മറ്റു രീതിയിലൂടെ വാങ്ങാന്‍ സാധിക്കുമെന്ന് ഷവോമി അന്ന് പറഞ്ഞിരുന്നു.

Advertisement

എല്ലാ ഫിസിക്കല്‍ സ്റ്റോറുകളിലും ലഭ്യമാകും

ഇപ്പോള്‍ എല്ലാ ഫിസിക്കല്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നും ഷവോമി പോക്കോ എഫ്1 ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. അതായത് ഒക്ടോബര്‍ 13 മുതല്‍ മീ ഹോം റീട്ടെയില്‍ സ്‌റ്റോറുകളില്‍ ലഭ്യാമായി തുടങ്ങി. ഷവോമിയുടെ മറ്റു ഓഫ്‌ലൈന്‍ പാര്‍ട്ട്‌നര്‍ സ്റ്റോറുകളില്‍ ഒക്ടോബര്‍ 17 മുതല്‍ ലഭ്യമാകും.

ഷവോമി പോക്കോ എഫ്1ന്റെ വില

മൂന്നു വേരിയന്റുകളിലാണ് ഷവോമി പോക്കോ എഫ്1 ഫോണ്‍ എത്തിയിരിക്കുന്നത്. 6ജിബി റാം 64ജിബി സ്‌റ്റോറേജിന് 20,999 രൂപ, 6ജിബി റാം, 128ജിബി സ്‌റ്റോറേജിന് 23,999 രൂപ, 8ജിബി റാം, 256ജിബി സ്റ്റോറേജിന് 28,999 രൂപ എന്നിങ്ങനെയാണ്.

പോക്കോ എഫ്1 സവിശേഷതകള്‍

6.8 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് പോക്കോ എഫ്1ന്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റാണ് ഫോണിനുളളത്. ഒരു 20,000-30,000 റേഞ്ചില്‍ ഉള്‍പ്പെടുന്ന സാധാരണ ഫോണുകളേക്കാള്‍ മികച്ചതാണ് ഇൗ ഫോണിന്റെ ബില്‍ഡ്. പോളി കാര്‍ബണേറ്റ് ബോഡിയാണ് ഫോണിനിളളത്. 4000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12എംപി/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിനുളളത്. സെല്‍ഫി ക്യാമറ 20എംപിയുമാണ്.

Best Mobiles in India

English Summary

Poco F1 now available for purchase across offline retail stores in India