റിയല്‍മീ 2 പ്രോ ഇന്ത്യന്‍ വിപണിയില്‍; വില 13990 രൂപ മുതല്‍


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി, റിയല്‍മി 2-ന് പിന്നാലെ മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. റിയല്‍മീ 2 പ്രോ എന്ന് പേരിട്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ആകര്‍ഷണം വാട്ടര്‍ഡ്രോപ് നോച്ച് ആണ്.

Advertisement

മൂന്ന് മോഡലുകളില്‍ ലഭിക്കും

ഫോണ്‍ മൂന്ന് മോഡലുകളില്‍ ലഭിക്കും. 4GB റാം/64GB മോഡലിന് വില 13990 രൂപയാണ്. 6GB റാം/ 64GB മോഡലിന് 15990 രൂപയാണ് വില. 8GB റാം/128 GB മോഡലും റിയല്‍മീ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. 17990 രൂപ നല്‍കി ഇത് സ്വന്തമാക്കാം.

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് മാത്രമേ റിയല്‍മീ 2 പ്രോ വാങ്ങാന്‍ കഴിയൂ. ഒക്ടോബര്‍ 11 മുതല്‍ ഫോണ്‍ ലഭിക്കും.

Advertisement
റിയല്‍മീ 2 പ്രോ സവിശേഷതകള്‍

2340x1080 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 6.3 ഇഞ്ച് TFT LCD സ്‌ക്രീന്‍, 19.5:9 ആസ്‌പെക്ട് റേഷ്യോ, ഓപ്പോ F9 പ്രോയിലേതിന് സമാനമായ വാട്ടര്‍ഡ്രോപ് നോച് എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. കമ്പനി ഡയമണ്ട് ബാക്ക് രൂപകല്‍പ്പനയില്‍ നിന്ന് ഡ്യൂഡ്രോപ് ബാക്ക്കവറിലേക്ക് മാറിയെന്നതും എടുത്തുപറയേണ്ടതാണ്.

റിയല്‍മീ 2 പ്രോ

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 AIE പ്രോസസ്സര്‍, അഡ്രിനോ 512 GPU എന്നിവ റിയല്‍മീ 2 പ്രോയ്ക്ക് ശക്തിപകരുന്നു. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ ഔട്ട് ഓഫ് ദി ബോക്‌സ് അടിസ്ഥാനമാക്കി കമ്പനി വികസിപ്പിച്ചെടുത്ത കളര്‍ OS5.2-ല്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ക്യാമറ

AI ബ്യൂട്ടി 2.0 സവിശേഷതയോട് കൂടിയ 16 MP സെല്‍ഫി ക്യാമറയുണ്ട്. പിന്നില്‍ രണ്ട് ക്യാമറകളാണ് സജ്ജീകരിച്ചിരിക്കുന്നത്, രണ്ടും 16 MP വീതമാണ്. ഡ്യുവല്‍ സിം, വൈ-ഫൈ, ജിപിഎസ്, OTG, ബ്ലൂടൂത്ത്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, ഡിസ്റ്റന്‍സ് സെന്‍സര്‍, ആക്‌സിലറേഷന്‍ സെന്‍സര്‍, ജൈറോസ്‌കോപ്പ്, ജിയോമെട്രിക് സെന്‍സര്‍, 3500 mAh ബാറ്ററി എന്നിവയും റിയല്‍മീ 2 പ്രോയെ ആകര്‍ഷകമാക്കുന്നു.

ഓട്ടക്കാര്‍ക്ക് വേണ്ടിയുള്ള സൗജന്യ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍


Best Mobiles in India

English Summary

Realme 2 Pro launched in India