5 ലക്ഷം യൂണിറ്റ് വിറ്റഴിച്ച് റിയൽമി 3; അടുത്ത വില്പന ഏപ്രിൽ 9, ഉച്ചയ്ക്ക് 12 മണിക്ക്


റിയൽമി 3 യുടെ വിൽപ്പനയിൽ 311,800 യൂണിറ്റുകൾ ആദ്യത്തെ രണ്ട് റൗണ്ട് സെയിലിലുടെ രാജ്യത്ത് വിറ്റഴിച്ചുവെന്നാണ് റിയൽമി അവകാശപ്പെടുന്നത്. റീയൽമി 3 ആഴ്ച്ചയിലെ വിൽപ്പന കൊണ്ട് 5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. ഓപ്പൺ സെയിൽ മോഡലിൽ ഈ റീയൽമി 3 സ്മാർട്ഫോൺ ലഭിക്കില്ല. ഏപ്രിൽ 9, ഉച്ചയ്ക്ക് 12 മണിക്ക് ഈ സ്മാർട്ഫോണിന്റെ അടുത്ത വില്പന ആരംഭിക്കും.

'ഞാന്‍ ഇതെന്തിനു കാണുന്നു' പുത്തന്‍ ഫീച്ചറുമായി ഫേസ്ബുക്ക്

റിയൽമി 3

കഴിഞ്ഞ മാസം ഇന്ത്യയിൽ ആരംഭിച്ച റിയൽമി 3-ക്ക് 10,999 രൂപയാണ് വില. 3 ജി.ബി റാമും 32 ജി.ബി ഉള്ള സ്റ്റോറേജ് ബേസ് വേരിയറ്റിന് 8,999 രൂപ. 4 ജി.ബി റാം / 64 ജി.ബി സ്റ്റോറേജ് മോഡലും ലഭ്യമാണ്, ഇതിന്റെ വില 10,999 രൂപയാണ്. ഡൈനാമിക് ബ്ലാക്ക്, റേഡിയന്റ് ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ റീയൽമി 3 ലഭ്യമാണ്. ഫ്ലിപ്കാർട്ടിലും റിയൽമിയിലും ഈ രണ്ട് വേരിയൻറുകളിൽ ലഭ്യമാണ്.

ക്യാമറ

രൂപകല്‍പ്പനയുടെ കാര്യത്തില്‍ മുന്‍ റിയല്‍മീ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് റിയല്‍മീ 3. ഡയമണ്ട് കട്ട് ഡിസൈനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇരട്ട നിറങ്ങളോട് കൂടിയ ഗ്രേഡിയന്റ് പാറ്റേണ്‍ പിന്നിലെ പാനല്‍ മനോഹരമാക്കുന്നു. റൗണ്ട് ചെയ്ത മൂലകളും പിന്‍ പാനലിലെ കര്‍വ്ഡ് അരികുകളും ഫോണിന്റെ ഉപയോഗം അനായാസമാക്കുന്നു.

ആൻഡ്രോയിഡ് പൈ

ഫൈബര്‍ ഗ്ലാസിനാല്‍ നിര്‍മ്മിതമായ പിന്നിലെ പാനല്‍ മനസിന് കുളിരേകുമെങ്കിലും വിരലടയാളം തെളിഞ്ഞുകാണാമെന്നത് ഒരു പോരായ്മയാണ്. ഫോണിനൊപ്പം കമ്പനി നല്‍കുന്ന ട്രാന്‍സ്പാരന്റ് സിലിക്കണ്‍ കെയ്‌സ് ഉപയോഗിച്ച് ഈ പ്രശ്‌നം ഒരുപരിധി വരെ പരിഹരിക്കാം. കെയ്‌സില്ലാതെ ഉപയോഗിച്ചാല്‍ ഫോണ്‍ കൈയില്‍ നിന്ന് വഴുതി വീഴാനുള്ള സാധ്യതയും കൂടും. ഇരട്ട നിറങ്ങള്‍ക്ക് പുറമെ പേള്‍ പൗഡര്‍ കൂടി ചേരുന്നതോടെ റിയല്‍മീ 3 അതിസുന്ദരിയാകുന്നു. പ്രൈമറി ക്യാമറ ഇടതുമൂലയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ലെന്‍സുകളുടെ ഇടയ്ക്കാണ് എല്‍ഇഡി ഫ്‌ളാഷിന്റെ സ്ഥാനം.

മികച്ച ബാറ്ററി

പിന്‍ പാനലിന്റെ മധ്യഭാഗത്തായി വളരെ സൗകര്യപ്രദമായ സ്ഥലത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സജ്ജീകരിച്ചിരിക്കുന്നു. ഫിംഗര്‍പ്രിന്റ് സെറ്റ്അപ്പ് ചെയ്യുന്നതും അതുപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നത് അനായാസമാണ്. പിന്നില്‍ താഴ്ഭാഗത്ത് ഇടതുവശത്തായി റിയല്‍മീ ലോഗോ കൊത്തിവച്ചിട്ടുണ്ട്. ഫോണിന്റെ ഇടതുവശത്ത് മൂന്ന് സ്ലോട്ട് സിം കാര്‍ഡ് ട്രേ വോള്യം കീകള്‍ക്ക് സമീപത്തായി കാണാം. വലതുവശത്താണ് പവര്‍ കീ.

ഫ്ലിപ്കാർട്ട്

ഇത് ഗൂഗിള്‍ അസിസ്റ്റന്റായും ഉപയോഗിക്കാം. ഇതിനായി കുറച്ചുനേരം പവര്‍കീയില്‍ അമര്‍ത്തിപ്പിടിക്കണം. ഫോണിന്റെ താഴ്ഭാഗത്തായി 3.5 മില്ലീമീറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്ക്, സ്പീക്കര്‍ ഗ്രില്ലുകള്‍, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവ സ്ഥാപിച്ചിരിക്കുന്നു. ടിയര്‍ഡ്രോപ് നോചോട് കൂടിയ വലിയ ഡിസ്‌പ്ലേയാണ് റിയല്‍മീ 3-ന്റെ ഏറ്റവും വലിയ ആകര്‍ഷണം. രൂപകല്‍പ്പനയുടെ കാര്യത്തില്‍ പ്രീമിയം ലുക്ക് തന്നെയാണ് ഫോണിനുള്ളത്. വഴുതി വീഴാനുള്ള സാധ്യതയും വരിലടയാളം എടുത്തുകാണിക്കുന്ന പിന്‍ പാനലും പോരായ്മകളായി പറയാം. എന്നാല്‍ കെയ്‌സ് ഉപയോഗിച്ച് ഇത് മറികടക്കാന്‍ കഴിയും.

ഗെയിമിങ്

6.22 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് റിയല്‍മീ 3-ല്‍ ഉള്ളത്. 720X1520 പിക്‌സല്‍സ് റെസല്യൂഷന്‍. ടിയര്‍ഡ്രോപ് നോച് ഉപയോഗിച്ചിരിക്കുന്നതിനാല്‍ ബെസെല്‍ പേരിന് മാത്രമേയുള്ളൂ. ഫോണിന്റെ സ്‌ക്രീന്‍- ബോഡി അനുപാതം 88.3 ശതമാനമാണ്. പിക്‌സല്‍ സാന്ദ്രത 302 dpi ആണ്. 1080X2340 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ FHD+ ഡിസ്‌പ്ലേയുടെ മികവുമായി അടുത്തിടെ പുറത്തിറങ്ങിയ റെഡ്മി നോട്ട് 7-നുമായി താരതമ്യം ചെയ്താല്‍ ഇത് നിങ്ങളെ തികച്ചും നിരാശപ്പെടുത്തും.

മീഡിയേറ്റേക്ക് ഹീലിയോ P70

1080p വീഡിയോകള്‍ റിയല്‍മീ3-ല്‍ സ്ട്രീം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട. എന്നുകരുതി ഡിസ്‌പ്ലേ തീരെ മോശമാണെന്ന് കരുതരുത്. നിറങ്ങളും ബ്രൈറ്റ്‌നസ്സും മികച്ചതാണ്. നേരിട്ട് സൂര്യപ്രകാശത്തില്‍ ഉപയോഗിക്കുമ്പോള്‍ ഈ മികവ് പുലര്‍ത്താന്‍ ഫോണിന് കഴിയുന്നില്ല. പതിനായിരം രൂപയില്‍ താഴെ വിലയ്ക്ക് ലഭിക്കുന്ന മികച്ച ഡിസ്‌പ്ലേ നോക്കുന്നവര്‍ റെഡ്മി നോട്ട് 7 വാങ്ങുക.

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍

1.12um പിക്‌സല്‍ സൈസോട് കൂടിയ 13MP പ്രൈമറി സെന്‍സറും f/1.8 അപെര്‍ച്ചറോട് കൂടിയ 2MP സെക്കന്ററി സെന്‍സറുമാണ് റിയല്‍മീ 3-ന്റെ പിന്‍ഭാഗത്തുള്ളത്. ക്യാമറ വിഭാഗം മോശമല്ല. വിശദാംശങ്ങള്‍ വിട്ടുപോകാതെ മികച്ച ചിത്രങ്ങളെടുക്കാന്‍ ക്യാമറകള്‍ക്ക് കഴിയുന്നുണ്ട്. ബൊക്കേ ഷോട്ടുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. അനായാസം ഉപയോഗിക്കാന്‍ കഴിയുന്നതാണ് ക്യാമറ UI. വീഡിയോ, ഫോട്ടോ, പോട്രെയ്റ്റ് മോഡ് മുതലായവ എളുപ്പത്തില്‍ എടുക്കാനാകും. നൈറ്റ്‌സ്‌കേപ്, പനോരമ, എക്‌സ്‌പെര്‍ട്ട്, ടൈം ലാപ്‌സ്, സ്ലോ മോഷന്‍ എന്നീ മോഡുകളും ഫോണിലുണ്ട്.

സ്ക്രീൻ

90fps@720p സ്ലോ മോഷന്‍ വീഡിയോകള്‍ എടുക്കാനുള്ള സൗകര്യവും റിയല്‍മീ 3 നല്‍കുന്നു. ഇവയെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ക്രോമാ ബൂസ്റ്റ് മോഡിനെ കുറിച്ച് പ്രത്യേകം പറയേണ്ടതാണ്. ഇത് പ്രവര്‍ത്തനസജ്ജമാക്കി കഴിഞ്ഞാല്‍ മെച്ചപ്പെട്ട കോണ്‍ട്രാസ്റ്റ്, എക്‌സ്‌പോഷര്‍ എന്നിവയോടെ ഫോട്ടോകള്‍ പകര്‍ത്താന്‍ സാധിക്കും. മുന്നില്‍ 13MP സെല്‍ഫി ക്യാമറയാണുള്ളത്. 5P ലെന്‍സ്, f/2.0 അപെര്‍ച്ചര്‍, 1.12um പിക്‌സല്‍ സൈസ് എന്നിവയാണ് ഇതിന്റെ മറ്റ് പ്രത്യേകതകള്‍. എഐ ബ്യൂട്ടിഫൈ, പോട്രെയ്റ്റ്, എച്ച്ഡിആര്‍, നൈറ്റ് പോട്രെയ്റ്റ്, എആര്‍ സ്റ്റിക്കറുകള്‍ മുതലായ മോഡുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നൈറ്റ് ഫോട്ടോഗ്രാഫി

സുന്ദരമായ സെല്‍ഫികള്‍ എടുക്കാന്‍ ക്യാമറയ്ക്ക് കഴിയുന്നുണ്ട്. നൈറ്റ് ഫോട്ടോഗ്രാഫിയില്‍ ക്യാമറയുടെ പ്രകടനം ശരാശരി മാത്രമാണ്. പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ നെറ്റ് സ്‌കേപ് മോഡില്‍ എടുത്ത ഫോട്ടോകള്‍ താരതമ്യേന മെച്ചമാണ്. എന്നിരുന്നാലും അവ മികവ് പുലര്‍ത്തുന്നുവെന്ന് പറയുക സാധ്യമല്ല. റിയല്‍മീയുടെ സെല്‍ഫി പ്രോയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മികച്ച സെല്‍ഫികള്‍ നല്‍കാന്‍ റിയല്‍മീ 3-ന് കഴിയുന്നുണ്ട്. ഗ്രൂപ്പ് സെല്‍ഫി ഫീച്ചറും മികച്ചതാണ്.

Most Read Articles
Best Mobiles in India
Read More About: mobile news smartphone sale

Have a great day!
Read more...

English Summary

Realme on Tuesday claimed that it sold over 311,800 units of the Realme 3 through the first two rounds of sales in the country, and hit the 5 lakh milestone within three weeks. The smartphone is still not available through an open sale model, and it is set to be available for purchase for the next time at 12pm (Noon) IST on April 9.