റിയൽമി 6 ഐ ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും; വില, സവിശേഷതകൾ, ഓഫറുകൾ


റിയൽമി 6 ഐ വീണ്ടും ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോൺ അന്നുമുതൽ ഫ്ലാഷ് വിൽപ്പനയിലൂടെ ലഭ്യമാക്കി. ഇത് ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം വഴി വിൽപ്പനയ്ക്കായി ലഭ്യമാകും. വിൽപ്പന ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് സ്റ്റോക്ക് തീരും വരെ വിൽപ്പന നീണ്ടുനിൽക്കും. മീഡിയടെക് ഹെലിയോ ജി 90 ടി SoC ആണ് റിയൽമി 6 ഐയ്ക്ക് കരുത്തേകുന്നത്, കൂടാതെ 4,300 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ഫോണിൽ വരുന്നു. 48 മെഗാപിക്സലിന്റെ പ്രധാന ഷൂട്ടറിൽ ഒരു ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്ഫോണിനുള്ളത്.

Advertisement

ഇന്ത്യയിൽ റിയൽമി 6 ഐ: വില

റിയൽമി 6 ഐ വിൽ‌പന ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാർട്ട്, റിയൽ‌മി.കോം വഴി ആരംഭിക്കും. ഈ സ്മാർട്ട്ഫോണിന്റെ 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയും, 6 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 14,999 രൂപയുമാണ് വില വരുന്നത്. എക്ലിപ്സ് ബ്ലാക്ക്, ലൂണാർ വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ഫോൺ വിപണിയിൽ വരുന്നത്.

Advertisement
ഇന്ത്യയിൽ റിയൽമി 6 ഐ: വിൽപ്പന ഓഫറുകൾ

റുപേ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ആദ്യത്തെ പ്രീപെയ്ഡ് ഇടപാടിന് 30 രൂപ കിഴിവ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. യുപിഐ ഉപയോഗിച്ചുള്ള പ്രീപെയ്ഡ് ഇടപാടിന് 30 രൂപയും കിഴിവ് ലഭിക്കുന്നു. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിന് അഞ്ച് ശതമാനം കിഴിവ്, 1,445 രൂപയിൽ നിന്ന് ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിങ്ങനെ ലഭിക്കുന്നു. റിയൽമി.കോം 500 രൂപ വരെ മൊബിക്വിക്കിൽ നിന്ന് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു.

ഡൈമെൻസിറ്റി 1000 പ്ലസ് പ്രോസസറുമായി റെഡ്മി കെ 30 അൾട്രാ അവതരിപ്പിച്ചു; വില, സവിശേഷതകൾ

റിയൽമി 6 ഐ: സവിശേഷതകൾ

ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, (1,080x2,400 പിക്‌സൽ), 20: 9 ആസ്പാക്ട് റേഷിയോയാണ് റിയൽമി 6 ഐ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെ 90Hz റിഫ്രെഷ് റേറ്റുമായിട്ടാണ് വരുന്നത്. 90.5 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോയും ഉണ്ട്. മീഡിയടെക് ഹീലിയോ ജി 90 ടി പ്രോസസറും ഹൈപ്പർ ബൂസ്റ്റും റിയൽമി 6 ഐ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നു. ഈ പ്രോസസർ മികച്ച ഗെയിമിംഗ് അനുഭവം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

30W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 4,300 mAh ബാറ്ററിയാണ് റിയൽ‌മി 6 ഐ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. ഈ ബാറ്ററി ചാർജ്ജ് ചെയ്യാൻ 55 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് റിയൽമി അവകാശപ്പെടുന്നത്. സോഫ്റ്റ്വെയർ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ഔട്ട് ഓഫ്-ബോക്സിലാണ് പ്രവർത്തിക്കുന്നത്. ഡിവൈസിൽ 16എംപി ഇൻഡിസ്പ്ലെ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറ ബ്യൂട്ടി മോഡ്, പോർട്രെയിറ്റ് മോഡ്, ഫിൽട്ടർ, ബൊക്കെ ഇഫക്റ്റ് കൺട്രോൾ, ടൈം-ലാപ്സ്, പനോരമിക് വ്യൂ എന്നീ സവിശേഷതകളോടെയാണ് വരുന്നത്.

ഡിവൈസിന്റെ പിൻവശത്ത് ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി സെക്കൻഡറി സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് കമ്പനി ഉൾപ്പെടുത്തിയിട്ടുള്ളത്. ഒപ്പം ക്രോമാബൂസ്റ്റ്, എഐ ബ്യൂട്ടി മോഡ്, നൈറ്റ്സ്‌കേപ്പ്, സ്ലോ-മോ വീഡിയോ എന്നിവ പോലുള്ള ക്യാമറ മോഡുകളും ഈ ക്യാമറയുടെ പ്രധാന സവിശേഷതകളാണ്.

ബ്ലൂടൂത്ത് 5, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, എൻ‌എഫ്‌സി, വൈഫൈ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് തുടങ്ങി നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും റിയൽ‌മി 6 ഐ സ്മാർട്ട്ഫോണിലുണ്ട്. ഇതിനൊപ്പം ആംബിയന്റ് ലൈറ്റ് സെൻസർ, ആക്‌സിലറോമീറ്റർ, മാഗ്നറ്റിക് ഇൻഡക്ഷൻ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഗൈറോ മീറ്റർ എന്നിവയും ഡിവൈസിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English Summary

The Realme 6i is set to go on sale again in India. The phone was released last month, and has since been made available via flash sales. Available via Flipkart and Realme.com.