റിയൽമി സി 11 സ്മാർട്ഫോണിന്റെ വിൽപ്പന ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12 ന്: വില, സവിശേഷതകൾ


റിയൽമിയുടെ ബജറ്റ് സ്മാർട്ട്ഫോണായ റിയൽമി സി 11ന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് ഇന്ത്യയിൽ നടക്കും. കഴിഞ്ഞ മാസം പുറത്തിറക്കിയ പുതിയ റിയൽമി ഫോൺ ഫ്ലിപ്പ്കാർട്ട്, റിയൽമി ഇന്ത്യ വെബ്സൈറ്റ് എന്നിവ വഴിയാണ് ഈ ഡിവൈസിന്റെ സെയിൽ നടക്കുന്നത്. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചിൽ വരുന്ന ഈ സ്മാർട്ട്‌ഫോണിൽ ഡ്യൂവൽ പിൻ ക്യാമറകളും ഉൾപ്പെടുന്നു. ഇത് 2 ജിബി റാം എന്ന ഒരൊറ്റ കോൺഫിഗറേഷനിൽ ലഭ്യമാണ്. റിയൽമിസി 11 റിവേഴ്‌സ് ചാർജിംഗ് പിന്തുണയും നൽകുന്നു. റിയൽമി സി സീരീസിലെ ഏറ്റവും പുതിയ പ്രവേശകനാണ് ഈ സ്മാർട്ട്‌ഫോൺ.

Advertisement

ഇതിനകം തന്നെ മൂന്ന് ഓപ്ഷനുകളായി റിയൽമി സി 3, റിയൽമി സി 2, റിയൽമി സി 1 എന്നിവ വരുന്നു. നാർസോ സീരീസും റിയൽമി എക്സ് 3 സീരീസും പുറത്തിറക്കിയ ശേഷം കമ്പനി ബജറ്റ് സെഗ്മെന്റിൽ അവതരിപ്പിച്ച ഡിവൈസാണ് റിയൽമി സി 11. റിയൽ‌മിയുടെ സി സീരിസ് ബ്രാന്റിന് ഇന്ത്യയിൽ ജനപ്രീതിയുണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സ്മാർട്ട്ഫോണുകളടങ്ങുന്ന സീരിസാണ്.

Advertisement
ഇന്ത്യയിലെ റിയൽമി സി 11: വില, ലഭ്യത വിശദാംശങ്ങൾ

ഇന്ത്യയിൽ റിയൽമി സി 11ന് ഏക 2 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 7,499 രൂപയാണ് വില വരുന്നത്. ഈ ഫോണിന് റിച്ച് ഗ്രീൻ, റിച്ച് ഗ്രേ കളർ ഓപ്ഷനുകൾ ഉണ്ട്. ഇത് ഫ്ലിപ്പ്കാർട്ട്, റിയൽമി ഇന്ത്യ വെബ്‌സൈറ്റ് എന്നിവ വഴി 12 മണിക്ക് വില്പന ആരംഭിക്കും. ഇന്നത്തെ വിൽപ്പന ഓൺലൈൻ ചാനലുകൾ വഴി മാത്രം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഫോൺ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴി ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഗൂഗിൾ പിക്‌സൽ 5 വരുന്നത് സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറുമായി: സവിശേഷതകളറിയാം

റിയൽമി സി 11: സവിശേഷതകൾ

റിയൽമി സി 11 പ്ലാസ്റ്റിക് ബിൽഡാണ്. പിന്നിൽ മികച്ച ഗ്രിപ്പ് നൽകുന്ന ഡിസൈനും നൽകിയിട്ടുണ്ട്. 1600 x 720 പിക്‌സൽ എച്ച്ഡി + റെസല്യൂഷൻ, 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ എന്നീ സവിശേഷതകളുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. മീഡിയടെക് ഹീലിയോ ജി 35 SoCയാണ് റിയൽമി സി 11ന് കരുത്ത് നൽകുന്നത്. 12nm പ്രോസസ്സും 2.3GHz ക്ലോക്ക് സ്പീഡും ഈ പ്രോസസറിനുണ്ട്. 2 ജിബി എൽപിപിഡിആർ 4 റാം, 32 ജിബി സ്റ്റോറേജ്, 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി എന്നിവയും ഡിവൈസിൽ ഉണ്ട്.

ഫോട്ടോഗ്രാഫിക്കായി പികസൽ 4 സീരീസിന് സമാനമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇരട്ട പിൻ ക്യാമറ സെറ്റപ്പാണ് റിയൽമി സി 11 സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ് / 2.2 അപ്പേർച്ചറും ക്രോമ ബൂസ്റ്റിനുള്ള സപ്പോർട്ടുമുള്ള 13 മെഗാപിക്സൽ ഷൂട്ടറാണ് പ്രൈമറി ക്യാമറ. പോർട്രെയ്റ്റിനായി 2 മെഗാപിക്സൽ ക്യാമറയും ഡിവൈസിൽ ഉണ്ട്. മുൻവശത്ത്, എഫ് / 2.4 അപ്പർച്ചർ, എഐ ബ്യൂട്ടി മോഡ് എന്നിവയുള്ള 5 മെഗാപിക്സൽ ഷൂട്ടറാണ് റിയൽമി നൽകിയിട്ടുള്ളത്.

ഇത് ബ്ലൂടൂത്ത് 5.0 സപ്പോർട്ടുള്ള റിയൽമി സി 11 ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് പ്രവർത്തിക്കുന്നത്. പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. സ്മാർട്ട്‌ഫോണിന് 5,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത് 40 ദിവസത്തെ സ്റ്റാൻഡ്‌ബൈ ലഭിക്കുന്ന ബാറ്ററിയാണ് ഇതെന്നാണ് റിയൽമി അവകാശപ്പെടുന്നത്. ഇതുവരെ പുറത്തിറങ്ങിയ റിയൽമി സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും കൂടുതൽ ബാറ്ററി ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയാണ് ഇത്.

Best Mobiles in India

English Summary

The Realme C11 is set to go on sale today in India. The new Realme phone launched last month will be available for purchase through Flipkart and website Realme India. The smartphone comes with a display notch in waterdrop style and has dual rear cameras in it.