നിങ്ങള്‍ക്ക് 8ജിബി റാം ഫോണുകള്‍ ആവശ്യമില്ലാത്തതിന്റെ കാരണങ്ങള്‍..!


സ്മാര്‍ട്ട്‌ഫോണുകളില്‍ നിര്‍മ്മാതാക്കള്‍ പല പരീക്ഷണങ്ങളും നടത്താറുണ്ട്. ക്യാമറ, ബാറ്ററി എന്നിവയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി അവതരിപ്പിക്കാറാണ് പതിവ്‌.

എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായി ഇപ്പോള്‍ പല കമ്പനികളും 8ജിബി റാം ഫോണുകള്‍ അവതരിപ്പിച്ചു വരുകയാണ്. 1ജിബിയില്‍ തുടങ്ങി ഇപ്പോള്‍ 8ജിബി റാം ഫോണുകള്‍ വരെ വിപണിയിലുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിനോടൊപ്പം പല ബ്രാന്‍ഡുകളിലും ഉയര്‍ന്ന ഇന്റേര്‍ണല്‍ സ്‌റ്റോറേജായ 256ജിബി വരെ വാഗ്ദാനം ചെയ്യുന്നു.

എന്നാല്‍ ഉയര്‍ന്ന റാമും ഉയര്‍ന്ന സ്‌റ്റോറേജും മിക്ക ഉപയോക്താക്കള്‍ക്കും ഒഴിവാക്കാന്‍ കഴിയുന്ന ഒരു ആഡംബരമാണ്. സ്‌പെക്ട്രത്തിന്റെ ഉയര്‍ന്ന സംഖ്യ മികച്ചതായാണ് എല്ലാവരും കരുതുന്നത്. എന്നിരുന്നാലും സ്മാര്‍ട്ട്‌ഫോണിലെ ഉയര്‍ന്ന റാമിന്റെ പ്രയോജനങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാം.എന്നാല്‍ 8ജിബി റാം ഉളള സ്മാര്‍ട്ട്‌ഫോണ്‍ എന്തു കൊണ്ട് എല്ലാവര്‍ക്കും ആവശ്യം വരുന്നില്ല. ഇന്നത്തെ ഈ ലേഖനത്തില്‍ ഇതിനെക്കുറിച്ചു നമുക്കൊന്നു ചര്‍ച്ച ചെയ്യാം...

1. സ്‌പെക്-ഷീറ്റ് പ്രേമികള്‍ക്ക് മാത്രം ഒരു 'ഷോ'

കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഇറങ്ങിയ 6ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇപ്പോള്‍ 2018ല്‍ 8ജിബി റാം ഫോണുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിന്റെ ആവശ്യമില്ല. പല സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളും സ്‌പെക്-ഷീറ്റുകളെയാണ് ഏറെ ഇഷ്ടപ്പെടുന്നത്. അവരെ ലക്ഷ്യം വച്ച് കമ്പനികളുടെ മാര്‍ക്കറ്റിംഗ് തന്ത്രമാണ് 8ജിബി റാം ഫോണുകള്‍.

2. 8ജിബി ഫോണുകള്‍ ആവശ്യമില്ല

നിങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ നിങ്ങള്‍ എന്തു ചെയ്യും? ഈ ചോദ്യത്തിനുളള ഉത്തരം, സംഗീതം, മൂവികള്‍, ഗെയിമിംഗ്, സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് ബ്രൗസിംഗ് എന്നിവയാണെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും 8ജിബി ഫോണിന്റെ ആവശ്യം വരുന്നില്ല.

3. ലോകത്തിലെ ഏറ്റവും മികച്ച ഫോണുകള്‍ക്ക് കുറഞ്ഞ റാം

ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളായ ഐഫോണ്‍ X, ഐഫോണ്‍ 8 പ്ലസ്, സാംസങ്ങ് ഗ്യാലക്‌സി S9+, ഗൂഗിള്‍ പിക്‌സല്‍ എന്നിവയ്‌ക്കെല്ലാം കുറഞ്ഞ റാം ആണ്. ഇതില്‍ ഐഫോണ്‍ 8 പ്ലസിന് 3ജിബി റാമും മറ്റു ഫോണുകള്‍ക്ക് 4ജിബി റാമുമാണ്.

4. 8ജിബി റാം അര്‍ത്ഥമാക്കുന്നത്?

8ജിബി റാം എന്ന് അര്‍ത്ഥമാക്കുന്നത് ഫോണിന്റെ സ്പീഡ് എന്നാണോ? എന്നാല്‍ ഇവിടെ നിങ്ങള്‍ മനസ്സിലാക്കേണ്ടത് ഫോണ്‍ വേഗതയുടെ പ്രധാന പങ്കു വഹിക്കുന്നത് അതിലെ സോഫ്റ്റ്‌വയര്‍ ഒപ്റ്റിമൈസേഷനാണ്. അതിനാല്‍ 8ജിബി റാം എന്ന് പറയുന്നത് ഫോണ്‍ വേഗതയെ അര്‍ത്ഥമാക്കുകയല്ല.

5. 6ജിബി റാം, 8ജിബി റാം ഫോണുകളുടെ വ്യത്യാസം

ഒരേ സ്മാര്‍ട്ട്‌ഫോണിന്റെ 6ജിബി റാം, 8ജിബി റാം പതിപ്പുകള്‍ തമ്മിലുളള പ്രകടനവും വേഗതയും ദൈനംദിനം ഉപയോഗത്തില്‍ എളുപ്പത്തില്‍ ശ്രദ്ധയില്‍പ്പെടുകയില്ല.

6. ആന്‍ഡ്രോയിഡ് ഗെയിമുകള്‍ക്ക് മികച്ചത് കുറഞ്ഞ റാം ആണ്

കൂടുതല്‍ ആളുകള്‍ തങ്ങളുടെ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കളിക്കുകയും അതിലൂടെ ഉപയോക്തൃത അടിത്തറ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഡവലപ്പര്‍മാര്‍ക്ക്. അതിനാല്‍ വലിയ റാം ഫോണ്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകു എന്നു ഉപയോക്താക്കള്‍ ചിന്തിക്കുന്നത് സ്വാഭാവികം.

7. ആന്‍ഡ്രോയിഡ് ആപ്‌സുകളില്‍ 8ജിബി റാം ആവശ്യമില്ല

ഗെയിമുകളില്‍ 8ജിബി റാം ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകളോ ഹാര്‍ഡ്‌വയറോ ഇല്ല. AR, VR ആപ്ലിക്കേഷനുകള്‍ പോലും 4ജിബി റാം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. കൂടാതെ മോഡ്യുലാര്‍ ഹാര്‍ഡ്‌വയര്‍ ആയ മോട്ടോമോഡ്‌സ് പോലും 4ജിബിയില്‍ കുറഞ്ഞ റാമില്‍ പ്രവര്‍ത്തിക്കും.

8. 8ജിബി റാം ഫോണുകള്‍ വില കൂടിയതാണ്

8ജിബി റാം ഫോണുകള്‍ സാധാരണ ഫോണുകളെ താരതമ്യം ചെയ്യുമ്പോള്‍ വളരെ വില കൂടുതലാണ്. അതിനാല്‍ 8ജിബി റാം ഫോണുകള്‍ വാങ്ങുന്നതിനു മുന്‍പ് പലവട്ടം ചിന്തിക്കേണ്ടതുണ്ട്.

പുതുക്കിയ 3ജി ഓഫറുകളുമായി ബിഎസ്എൻഎൽ

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Reasons why you don't need an 8GB RAM smartphone