അങ്ങനെ റെഡ്മി 6 പ്രൊ എത്തി; 19:9 ഡിസ്‌പ്ലെ, ഇരട്ട ക്യാമറ, 4000 mAh ബാറ്ററി.. ഒപ്പം കുറഞ്ഞ വിലയും!


ഷവോമി തങ്ങളുടെ റെഡ്മി സീരീസിലേക്ക് പുതിയൊരു ഫോൺ കൂടെ അവതരിപ്പിച്ചിരിക്കുകയാണ്. ഷവോമി റെഡ്മി 6 പ്രൊ ആണ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. സവിശേഷതകൾ കൊണ്ട് ഒട്ടും പിന്നിലല്ല ഈ മോഡൽ. മികച്ച സവിശേഷതകൾ കുറഞ്ഞ വിലയിൽ നൽകുന്ന ഷവോമി മാജിക്ക് ഇവിടെയും നമുക്ക് കാണാം.

Advertisement

പ്രധാന സവിശേഷതകൾ

ഡ്യുവൽ സിം, ആൻഡ്രോയിഡ് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള MIUI 9, 5.84 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2280 പിക്സൽ ഡിസ്പ്ലേ, 19:9 ഡിസ്‌പ്ലെ അനുപാതം, 84 ശതമാനം NTSC കളർ , ഒക്ട കോർ-സ്നാപ്ഡ്രാഗൺ 625 പ്രൊസസർ, 2 ജിഗാഹെർഡ്സ്, അഡ്രിനോ 506 ജിപിയു, 3 ജിബി അല്ലെങ്കിൽ 4 ജിബി റാം എന്നിവയാണ് ഷവോമി റെഡ്മി 6 പ്രൊയുടെ പ്രധാന സവിശേഷതകൾ.

Advertisement
ക്യാമറ

12 മെഗാപിക്സൽ പ്രൈമറി സെൻസർ, 1.25 മൈക്രോൺ പിക്സൽ, എഫ് / 2.2 അപ്പെർച്ചർ, പി.ഡി.എഫ്, എൽഇഡി ഫ്ളാഷ്, 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവയാണ് പിറകുവശത്തുള്ളത്. അതായത് ഇരട്ട ക്യാമറ സെറ്റപ്പാണ് പിറകിൽ ഉള്ളതെന്ന് ചുരുക്കം. 5 മെഗാപിക്സെലിന്റെ മുൻക്യാമറ, എഐ പോർട്രെയ്റ്റ് മോഡ്, എച്ച്ഡിആർ എന്നിവ പിന്തുണയ്ക്കുന്നതുമാണ്.

മറ്റു സവിശേഷതകൾ

മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാവുന്ന ഫോണിൽ കണക്ടിവിറ്റി ഓപ്ഷനുകൾക്കായി 4 ജി വോൾട്ട്, വൈഫൈ 802.11 a / b / g / n ഡ്യുവൽ ബാൻഡ് 2.4GHz, 5GHz, ബ്ലൂടൂത്ത് വി 4.2, ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 മില്ലി ഹെഡ്ഫോൺ ജാക്ക് എന്നിവയുണ്ട്. 178 ഗ്രാം ആണ് ഭാരം വരുന്നത്. 4000mAh ബാറ്ററിയാണ് റെഡ്മി 6 പ്രോക്കുള്ളത് എന്നത് നേരത്തെ പറഞ്ഞല്ലോ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിജിറ്റൽ കോംപസ്, ഗ്രിസ്കോപ്പ്, ഇൻഫ്രാറെഡ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് സെൻസറുകളിൽ ഉള്ളത്.

വില

3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് സി.എൻ.വൈ 999 (ഏതാണ്ട് 10,400 രൂപ)യും 4 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 1,199 (ഏകദേശം 12,500 രൂപ)യും 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 12,99 (ഏകദേശം 13,600 രൂപ)യുമാണ് വിലയിട്ടിരിക്കുന്നത്. ജൂൺ 26 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വിൽപ്പന ആരംഭിക്കും. ബ്ലാക്ക്, ബ്ലൂ, ഗോൾഡ്, പിങ്ക്, റെഡ് കളർ മോഡലുകളിൽ ആണ് ഫോൺ ലഭ്യമാകുക. എന്നാൽ ഇന്ത്യയിൽ ഫോൺ എന്നെത്തും എന്നതിനെ കുറിച്ചോ വിലയെ കുറിച്ചോ ഇപ്പോൾ റിപ്പോർട്ടുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

റെയിൽവേ സ്റ്റേഷനിൽ സെല്ഫിയെടുക്കുന്നവർക്ക് ഇനി പിഴ! അതും..

Best Mobiles in India

English Summary

Redmi 6 Pro Launched; Price Specifications.