റെഡ്മി 6എ, 6പ്രോ മോഡലുകള്‍ ഡിസ്‌കൗണ്ട് ഒാഫറില്‍ വാങ്ങാന്‍ അവസരം


റെഡ്മിയുടെ ജനപ്രീയ മോഡലുകളായ 6എ, 6 പ്രോ മോഡലുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വിലക്കുറവ് പ്രഖ്യാപിച്ചു. പുതിയ ഓഫര്‍ പ്രകാരം റെഡ്മി 6എയുടെ 32 ജി.ബി വേരിയന്റിന് 6,499 രൂപയാണ് വില. 6പ്രോ 8,999 രൂപയ്ക്കും വാങ്ങാനാകും. ആമസോണ്‍, ഷവോമിയുടെ ഔദ്യോഗിക പോര്‍ട്ടലായ mi.com എന്നിവയിലൂടെ വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ബാധകം.

പുതിയ മോഡല്‍

നിലവിലുള്ള സ്മര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ മോഡല്‍ വാങ്ങാനും അവസരമുണ്ട്. ഇതിനെല്ലാമുപരി 2,200 രൂപയുടെ ജിയോ ക്യാഷ്ബാക്ക് ഓഫറും 100 ജി.ബിയുടെ അഡീഷണല്‍ 4ജി.ഡാറ്റയും mi.com ലൂടെ വാങ്ങുന്നവര്‍ക്കു ലഭിക്കും.

പുതിയ ഓഫര്‍

പുതിയ ഓഫര്‍ പ്രകാരം റെഡ്മി 6എയുടെ 2ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 6,499 രൂപയാണ് വില. 6,999 രൂപ വിലയുണ്ടായിരുന്ന മോഡലിന് 500 രൂപ വിലക്കുറവ് വരുത്തിയാണ് 6,499 രൂപയ്ക്ക് വില്‍ക്കുന്നത്. ഈ ഓഫര്‍ ആമസോണിലും mi.com ലും ഒരുപോലെ ലഭ്യമാണ്.

ഓഫര്‍ ബാധകമാണ്

റെഡ്മി 6എയ്ക്കു പുറമേ റെഡ്മി 6പ്രോയ്ക്കും ഓഫര്‍ ബാധകമാണ്. 3 ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 8,999 രൂപയ്ക്കു വാങ്ങാം. 9,999 രൂപയായിരുന്നു യഥാര്‍ത്ഥവില. 6പ്രോയുടെ 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിനും 1,000 രുപയുടെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

6എ പോലെത്തന്നെ 6 പ്രോയ്ക്കും സമാനമായ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കസ്റ്റമറുടെ കയ്യില്‍ നിലവിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്ത് ഇരു മോഡലുകളും വാങ്ങാനുള്ള സൗകര്യമുണ്ട്. 2,200 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക്, ജിയോ നല്‍കുന്ന 4.5 റ്റിയബിയുടെ ഹൈസ്പീഡ് ഡാറ്റ സ്പീഡും mi.com ലൂടെ വാങ്ങുന്നവര്‍ക്കു ലഭിക്കും.

വിലക്കുറവ് പ്രഖ്യാപിച്ചു

ഷവോമിയുടെ പുത്തന്‍ മോഡലായ എം.എ2 വിന് വിലക്കുറവ് പ്രഖ്യാപിച്ചു തൊട്ടുപിന്നാലെയാണ് ഇരു മോഡലുകള്‍ക്കും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. എം.ഐ എ2 വിന്റെ 4ജി.ബി റാം വേരിയന്റിന് 13,999 രൂപയായിരുന്നത് വിലക്കുറവിനു ശേഷം 11,999 രൂപയായി കുറഞ്ഞു.

ടെക് ലോകത്തെ അതിശക്തരായ 15 ഇന്ത്യക്കാര്‍


Read More About: redmi news smartphone mobile

Have a great day!
Read more...

English Summary

Redmi 6A, Redmi 6 Pro Discounts Offered on Amazon.in, Mi.com