റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ എന്നിവയില്‍ ക്യാഷ്ബാക്കും ഡബിള്‍ ഡാറ്റ ഓഫുറും


ഷവോമി ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച പുതിയ രണ്ട് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളാണ് റെഡ്മി നോട്ട് 5ഉും, നോട്ട് 5 പ്രോയും. ഇതിനോടൊപ്പം മീ ടിവി 4ഉും അവതരിപ്പിച്ചു.

ഫ്‌ളിപ്കാര്‍ട്ട്, മീ.കോം, മീ ഹോം റീട്ടെയില്‍ സ്‌റ്റോറുകള്‍ എന്നിവയില്‍ നിന്നും ഫെബ്രുവരി 22 മുതല്‍ ഈ ഫോണുകളുടെ ആദ്യ വില്‍പന ആരംഭിക്കും. ഫോണുകളുടെ വില ആരംഭിക്കുന്നത് 9999 രൂപ മുതലാണ്. 5.99 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത.

ഈ ഫോണുകള്‍ക്ക് 2,200 രൂപ ക്യാഷ്ബാക്ക് ഓഫറും ഡബിള്‍ ഡാറ്റ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഫറുകള്‍

റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ എന്നീ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 2,200 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. ഷവോമിയും റിലയന്‍സ് ജിയോയും ചേര്‍ന്നാണ് ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് ജിയോ #Jio#GiveMe5 Offer'ന്റെ കീഴില്‍, ക്യാഷ്ബാക്ക് വ്വൗച്ചറുകളുടെ രൂപത്തിലാണ് ലഭിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ജിയോ റീച്ചാര്‍ജ്ജുകള്‍ വാങ്ങാനായി ഉപയോഗിക്കാം. ഉപയോക്താക്കള്‍ക്ക് ജിയോ ഡബിള്‍ ഡാറ്റ ഓഫറായ 4.5TB 4ജി ഡാറ്റ വരെ ഉപയോഗിക്കാം.

44 ക്യഷ്ബാക്ക് വ്വൗച്ചറുകള്‍

റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ വാങ്ങുന്നവര്‍ക്ക് 2,200 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അതായത് റിലയന്‍സ് ജിയോ 50 രൂപ വിലവരുന്ന 44 ക്യാഷ്ബാക്ക് വ്വൗച്ചറുകളായാണ് നല്‍കുന്നത്.

ഈ സ്‌കീം പ്രയോജനപ്പെടുത്താന്‍ ആദ്യത്തെ റീച്ചാര്‍ജ്ജ് 198 രൂപ അല്ലെങ്കില്‍ 299 രൂപയാണ്. ഇതിനു പുറമേ ക്യാഷ്ബാക്ക് വ്വൗച്ചറുകള്‍ രണ്ടു പ്ലാനുകളില്‍ ഒന്നിലധികം റീച്ചാര്‍ജ്ജുകളില്‍ തിരിച്ചെടുക്കാം. ഈ ഓഫര്‍ മൈജിയോ ആപ്പില്‍ ലഭ്യമാകും.

ബിറ്റ്‌കോയിന്‍ എക്‌സ്‌ച്ചേഞ്ചുകളില്‍ ഉപയോക്തൃത ഡാറ്റാബേസ് നിലനിര്‍ത്താന്‍ പദ്ധതിയിടുന്നു

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ഡബിള്‍ ഡാറ്റ ബനിഫിറ്റ്

ഇതു കൂടാതെ ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഡബിള്‍ ഡാറ്റ ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 198 രൂപ അല്ലെങ്കില്‍ അതിനു മുകളില്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് ഡബിള്‍ ഡാറ്റ ഓഫര്‍ ലഭിക്കുന്നത്. ശ്രദ്ധിക്കുക, ആദ്യത്തെ മൂന്നു റീച്ചാര്‍ജ്ജുകളില്‍ മാത്രമായിരിക്കും ഈ ഓഫര്‍. ഈ ഓഫറില്‍ പരമാവധി നിങ്ങള്‍ക്ക് ലഭിക്കുന്ന ഡാറ്റ 4.5TB ആണ്.

Most Read Articles
Best Mobiles in India
Read More About: xiaomi news smartphones jio

Have a great day!
Read more...

English Summary

Redmi Note 5 and Redmi Note 5 Pro can purchase on Flipkart on February 22. These phones will get cashback offers and double data offers.