റെഡ്മി നോട്ട് 6പ്രോ സ്മാര്‍ട്ട്‌ഫോണിന് വമ്പന്‍ വിലക്കുറവ്


പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി തങ്ങളുടെ ജനപ്രീയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ റെഡ്മി നോട്ട് 6 പ്രോയ്ക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. 6 ജി.ബി റാം വേരിയന്റിനാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ20, കെ20 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെ റെഡ്മി പുറത്തിറക്കാനിരിക്കുകയാണ്. ഇതിനു മുന്നോടിയായാണ് നോട്ട് 6 പ്രോയ്ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

റെഡ്മി നോട്ട് 6 പ്രോ

റെഡ്മി നോട്ട് 6പ്രോയുടെ ഹൈ-എന്‍ഡ് മോഡലായ 6ജി.ബി വേരിയന്റിനാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. 2,000 രുപയാണ് വിലക്കുറവ്. നിരന്തരമുള്ള വിലക്കുറവാണിത്. 13,999 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടിലൂടെ ഫോണ്‍ വാങ്ങാം. ഷവോമിയുടെ ഔദ്യോഗിക പോര്‍ട്ടലായ mi.com ലൂടെയും എം.ഐയുടെ ഹോം സ്റ്റോറിലൂടെയും നോട്ട് 6 പ്രോ വാങ്ങാന്‍ സൗകര്യമുണ്ട്.

ഷവോമി

4 ജി.ബി റാം വേരിയന്റിനും 2,000 രൂപയുടെ വിലക്കുറവുള്ളതായി ഷവോമി അറിയിച്ചിട്ടുണ്ട്. 13,999 രൂപ വിപണിവിലയുണ്ടായിരുന്ന ഈ വേരിയന്റ് ഇനി 11,999 രൂപയ്ക്ക് വാങ്ങാം.

എവിടെ ലഭിക്കും ?

ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടിലൂടെയും ഷവോമിയുടെ ഔദ്യോഗിക പോര്‍ട്ടലായ mi.com ലൂടെയും എം.ഐയുടെ ഹോം സ്റ്റോറിലൂടെയും ഫോണ്‍ വാങ്ങാന്‍ സൗകര്യമുണ്ട്. വാങ്ങുന്നവരെക്കാത്ത് നിരവധി എക്‌സ്‌ചേഞ്ച് ഓഫറുകളുമുണ്ട്. പഴയ റെഡ്മി സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്നവര്‍ക്ക് ഓഫര്‍ ലഭിക്കും.

അധികം വിലക്കുറവ്

റിലയന്‍സ് ജിയോയുടെ 2,400 രൂപ വില വരുന്ന ഓഫറാണ് ഏറ്റവും മികച്ചത്. ഈ ഓഫറിലൂടെ 6 ജി.ബി 4G ഡാറ്റ ലഭിക്കും. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങുന്നവര്‍ക്ക് 10 ശതമാനം അധികം വിലക്കുറവും കമ്പനി വാഗ്ദാനം നല്‍കുന്നു.

ഫോണ്‍ മികച്ചത്

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസമാണ് റെഡ്മി നോട്ട് 6 പ്രോ വിപണിയിലെത്തിയത്. കിടിലന്‍ ഡിസ്‌പ്ലേയും മികച്ച പ്രോസസ്സിംഗുമാണ് മോഡലിന്റെ പ്രത്യേകത. 4,000 മില്ലി ആംപയറിന്റെ ബാറ്ററി കരുത്തുമുണ്ട്. പി2ഐ വാട്ടര്‍ റിപെലന്റ് നാനോ ടെക്ക്‌നോളജി മോഡലിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.

Most Read Articles
Best Mobiles in India
Read More About: redmi smartphone price news

Have a great day!
Read more...

English Summary

Xiaomi's sub-brand Redmi is awaited to bring the newly launched Redmi K20 and K20 Pro to the Indian market. And, there are speculations that this smartphone could be called the Poco F2 in the country. In the meantime, the Redmi Note 6 Pro has received its first price cut ever in India. Notably, the 6GB RAM variant of the device has got the price cut.