48 മെഗാപിക്‌സലിന്റെ ക്യാമറയും കരുത്തന്‍ ബാറ്ററിയുമായി റെഡ്മി നോട്ട് 7 വിപണിയില്‍


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ റെഡ്മി നോട്ട് 7നെ പുറത്തിറക്കി. ചൈനീസ് വിപണയിലാണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. 3ജിബി/4ജിബി/6ജിബി റാം ശേഷിയുള്ള മൂന്നു വേരിയന്റുകളാണ് ഫോണിനുള്ളത്. 3ജി.ബി റാം വേരിയന്റിന് 10,380 രൂപയും 4ജി.ബി റാം വേരിയന്റിന് 12,459 രൂപയും 6ജി.ബി റാം വേരിയന്റിന് 14,537 രൂപയുമാണ് വില.

Advertisement

മൂന്നു നിറഭേദങ്ങളില്‍

ട്വലൈറ്റ് ഗോള്‍ഡ്, ഫാന്റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്നു നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. ജനുവരി 15 മുതലാണ് റെഡ്മി നോട്ട് 7ന്റെ വില്‍പ്പന ആരംഭിക്കുക. നിലവില്‍ ചൈനയില്‍ പുറത്തിറങ്ങുന്ന ഈ മോഡല്‍ അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലും പ്രതീക്ഷിക്കാം.

Advertisement
ഗ്ലാസ് ഡിസ്‌പ്ലേ

6.3 ഇഞ്ച് എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1080X2340 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 19:5:9 ആസ്‌പെക്ട് റേഷ്യോയും 450 നിറ്റ്‌സ് ബ്രൈറ്റ്‌നസ് ഡിസ്‌പ്ലേയുടെ പ്രത്യേകതയാണ്. ഡിസ്‌പ്ലേ സുരക്ഷ വര്‍ദ്ധിപ്പിക്കാനെന്നോണം കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയും ഒരുക്കിയിരിക്കുന്നു.

ഫോണ്‍ ലഭ്യമാവുക

വാട്ടര്‍ നോച്ച് ഡിസ്‌പ്ലേയോടു കൂടിയുള്ള ആദ്യ നോട്ട് ഫോണ്‍ എന്ന പ്രത്യേകതയും റെഡ്‌നി നോട്ട് 7 ന് സ്വന്തമാണ്. 3ജി.ബി, 4ജി.ബി,6ജി.ബി റാം വേരിയന്റുകളിലാകും ഫോണ്‍ ലഭ്യമാവുക. 32/64 ജി.ബി ഇന്റേണല്‍ മെമ്മറിയാണുള്ളത്. ആവശ്യാനുസരണം 256 ജി.ബി വരെ ഉയര്‍ത്താനുള്ള സൗകര്യവുമുണ്ട്.

ഫോണിനു കരുത്തുപകരാന്‍

ഫോണിനു കരുത്തുപകരാന്‍ 2.2 ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 660 ഒക്ടാകോര്‍ പ്രോസസ്സറുമുണ്ട്. അഡ്രീനോ 512 ആണ് ജി.പി.യു. ഇരട്ട പിന്‍ ക്യാമറയാണ് ഫോണിലുള്ളത് പിന്നിലത്തെ മുഖ്യ സെന്‍സര്‍ 48 മെഗാപിക്‌സലിന്റേതും രണ്ടാമത്തേത് 5 മെഗാപിക്‌സലിന്റേതുമാണ്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 13 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്.

ഫോണിന്റെ പ്രവര്‍ത്തനം.

ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂട്ടിന് എം.ഐ.യു.ഐ 10 മുണ്ട്. 4,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററി ഫോണിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. കൂടാതെ അതിവേഗ ചാര്‍ജിംഗ് ഫീച്ചറും ഫോണ്‍ നല്‍കുന്നുണ്ട്. 4ജി വോള്‍ട്ട്, ബ്ലൂടൂത്ത്, വൈഫ്, യു.എസ്.ബി ടൈപ്പ് സി, 3.5 എം.എം ഓഡിയോ ജാക്ക് എന്നീ കണക്ടീവിറ്റി സംവിധാനങ്ങളെല്ലാം ഫോണിലുണ്ട്.

ഇന്ത്യയിൽ ആദ്യമായി നിർമിച്ച കമ്പ്യൂട്ടർ ചിപ്പ് "ശക്തി"

Best Mobiles in India

English Summary

Redmi Note 7 launched with 48MP Camera, Snapdragon 660, 4000mAh battery and more