റെഡ്മി നോട്ട് 7, നോട്ട് 7പ്രോ, റെഡ്മി ഗോ; മൂവരും മാര്‍ച്ചില്‍ പുറത്തിറങ്ങുമോ ....?


സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വെല്ലുവിളി ഉയര്‍ത്താന്‍ ഉറച്ചുതന്നെയാണ് ഷവോമി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7പ്രോ, റെഡ്മി ഗോ എന്നീ മൂന്നു മോഡലുകളെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. ഇതിനായുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

Advertisement

വിപണിയിലെത്തിക്കും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം റെഡ്മി നോട്ട് 7, നോട്ട് 7പ്രോ, റെഡ്മി ഗോ എന്നീ മോഡലുകളെ 2019 ആദ്യ പകുതിയില്‍തന്നെ വിപണിയിലെത്തിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല.

Advertisement
റെഡ്മി നോട്ട് 7

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയ്ക്ക് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയുണ്ട്. 1080X2340 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 2.2 ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സറാണ് ഫോണിനു കരുത്തു പകരുന്നത്.

ബാറ്ററി കരുത്ത്

3/4/6 ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. 32/64 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റുണ്ട്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 256 ജി.ബി വരെ മെമ്മറി ശേഷി ഉയര്‍ത്താനാകും. എം.ഐ.യു.ഐ 10 ന്റെ സഹായത്തില്‍ ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായമാണ് ഫോണിന്റെ പ്രവര്‍ത്തനം. 4,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

ക്വിക്ക് ചാര്‍ജിംഗ്

ക്വിക്ക് ചാര്‍ജിംഗ് സംവിധാനവും ഫോണിലുണ്ട്. ഇരട്ട ക്യാമറ സംവിധാനമാണ് പിന്നിലുള്ളത്. 48 മെഗാപിക്‌സലിന്റെ സോണി സെന്‍സറും 5 മെഗാപിക്‌സലിന്റെ ഡെപ്ത്ത് ഇന്‍ഫര്‍മേഷന്‍ സെന്‍സറുമാണ് പിന്നിലുള്ളത്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 13 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്.

നോട്ട് 7 പ്രോ

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 ചിപ്പ്‌സെറ്റ് ഉപയോഗിച്ചെത്തുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണെന്ന ഖ്യാദിയോടെയാണ് റെഡ്മി നോട്ട് 7 പ്രോയുടെ വരവ്. 48 മെഗാപിക്‌സലിന്റെ സോണി സെന്‍സര്‍ ഉപയോഗിച്ചുള്ള ക്യാമറയാണ് പിന്നിലുള്ളത്. ഏകദേശം 13,500 രൂപ മുതല്‍ 15,800 രൂപവരെ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റെഡ്മി ഗോ

നിലവില്‍ ഈ മോഡലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായി തുടങ്ങിയിട്ടില്ല. 5.9 ഇഞ്ച് സീസ്ഡ് ഡിസ്‌പ്ലേയാകും ഫോണിലുള്ളതെന്നാണ് അറിയുന്നത്. ആന്‍ഡ്രോയിഡ് 9.0 പൈയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഫോണില്‍ 1 ജി.ബി റാമും 8 ജി.ബി ഇന്റേണല്‍ മെമ്മറിയും സിംഗിള്‍ ക്യാമറ സംവിധാനവും ഉണ്ടാകുമെന്നാണ് അറിയുന്നത്. ഈ വര്‍ഷം മാര്‍ച്ചോടെ മൂന്നു മോഡലുകളെയും വിപണിയില്‍ പ്രതീക്ഷിക്കാം.

ജാഗ്രത ! ഈ രണ്ട്‌ ആപ്പുകൾ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർത്തിയേക്കാം

Best Mobiles in India

English Summary

Redmi Note 7, Redmi Note 7 Pro and Redmi Go: India launch