തകര്‍ന്ന എസ്ഡി കാര്‍ഡ് റിപ്പയര്‍ ചെയ്ത് ഡാറ്റകള്‍ എങ്ങനെ വീണ്ടെടുക്കാം?


സ്മാര്‍ട്ട്‌ഫോണുകളിലും ക്യാമറകളിലുമൊക്കെ മെമ്മറി വികസിപ്പിക്കാനായി സെക്യൂര്‍ ഡിജിറ്റല്‍ കാര്‍ഡ് എന്നറിയപ്പെടുന്ന എസ്ഡി കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. വിവിധ ബ്രാന്‍ഡുകളിലായി നിരവധി എസ്ഡി കാര്‍ഡുകള്‍ വിപണിയിലുണ്ടെങ്കിലും ഏതു കാര്‍ഡ് തിരഞ്ഞെടുക്കണമെന്ന് മിക്കപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്.

ചിലപ്പോള്‍ മെമ്മറി കാര്‍ഡില്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ എസ്ഡി കാര്‍ഡ് തകര്‍ന്ന് അതിലെ ഡാറ്റകള്‍ നഷ്ടപ്പെട്ടെന്നും വരാം. അതിലെ ഡാറ്റകള്‍ വീണ്ടെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

എന്നാല്‍ ചില ട്രിക്‌സുകളിലൂടെ തകര്‍ന്ന എസ്ഡി കാര്‍ഡിലെ ഡാറ്റകള്‍ നമുക്ക് വീണ്ടെടുക്കാം. അത് എങ്ങനെയാണെന്നു നോക്കാം.

സ്‌റ്റെപ്പ് 1: എസ്ഡി കാര്‍ഡ് വൃത്തിയാക്കുക

വൃത്തിയുളള തുണി കൊണ്ട് എസ്ഡി കാര്‍ഡ് തുടയ്ക്കുക. പൊടി കണങ്ങളുണ്ടായിരുന്നാല്‍ എസ്ഡി കാര്‍ഡ് വയറുകളുമായുളള സമ്പര്‍ക്കം തടസ്സപ്പെടും. ഈര്‍പ്പമുളള തുണി കൊണ്ട് എസ്ഡി കാര്‍ഡ് തുടയ്ക്കരുത്, കാരണം കോപ്പര്‍ മൂലങ്ങളില്‍ ഓക്‌സിജനേറ്റഡ് ലേയര്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. അത് എസ്ഡി കാര്‍ഡിലെ കണക്ഷനുകളെ തടയുന്നു.

സ്‌റ്റെപ്പ് 2: എസ്ഡി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുക

തകര്‍ന്ന എസ്ഡി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്താല്‍ അത് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഓപ്ഷനുകളിലൊന്നാണ്. ചില വൈറസുകള്‍ എസ്ഡി കാര്‍ഡിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. ഫോര്‍മാറ്റിലൂടെ എസ്ഡി കാര്‍ഡിലെ വൈറസുകളെ നീക്കം ചെയ്ത് അത് വീണ്ടും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, എസ്ഡി കാര്‍ഡിലെ എല്ലാ ഡാറ്റയും തിരികെ ലഭിക്കില്ല എന്നതാണ്.

30 ജിബി ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളുകളും ,വൊഡാഫോൺ റെഡ് ഓഫറുകൾ എത്തി

സ്‌റ്റെപ്പ് 3: എസ്ഡി കാര്‍ഡിന്റെ അനുയോജ്യത (Compatibility) പരിശോധിക്കുക

ചിലപ്പോള്‍ നിങ്ങളുടെ ഉപകരണത്തില്‍ എസ്ഡി കാര്‍ഡ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് ശരിയായി റീഡ് ചെയ്യണമെന്നില്ല. കാരണം നിങ്ങളുടെ ഡിവൈസ് അത്തരത്തിലുളള എസ്ഡി കാര്‍ഡ് പ്രവര്‍ത്തിക്കുന്നതില്‍ അനുയോജ്യമല്ല. ഇങ്ങനെയുളള പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ എസ്ഡി കാര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ എന്തോ പ്രശ്‌നമുണ്ടെന്നു മനസ്സിലാക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റേതെങ്കിലും ഉപകരണത്തില്‍ ഇട്ട് അതിലൂടെ എല്ലാ ഫയലുകളും ആക്‌സസ് ചെയ്യാന്‍ ശ്രമിക്കുക.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
സ്റ്റെപ്പ് 4: എസ്ഡി കാര്‍ഡ് ട്രബിള്‍ ഷൂട്ട് ചെയ്യുക, പരിഹരിക്കുക

പിസിയിലെ ഉപകരണങ്ങള്‍ ഉപയോഗിച്ച് എസ്ഡി കാര്‍ഡ് ട്രബിള്‍ ഷൂട്ട് ചെയ്യുക. കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് എസ്ഡി കാര്‍ഡ് ബന്ധിപ്പിക്കുക, തുടര്‍ന്ന് ഉപകരണങ്ങള്‍ ഉപയോഗിച്ച് എന്തെങ്കിലും പ്രശ്‌നം കാര്‍ഡിന് ഉണ്ടോ എന്ന് കണ്ടെത്തുക. എസ്ഡി കാര്‍ഡ് ശരിയാക്കുന്നതിന് ധാരാളം ഉപകരണങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.

Most Read Articles
Best Mobiles in India
Read More About: smartphones news

Have a great day!
Read more...

English Summary

If your SD card has stopped working, here are a few ways to try and recover photos, videos and other files from it. They're used in phones and cameras so tend to contain valuable files.