മത്സരത്തിനൊരുങ്ങി ബിബിഎക്‌സ് ഓപറേറ്റിംഗ് സിസ്റ്റം


വരാനിരിക്കുന്ന ബ്ലാക്ക്‌ബെറി മൊബൈലുകള്‍ പ്രവര്‍ത്തിക്കുക ബിബിഎക്‌സ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും. റിം വികസിപ്പിച്ചെടുത്ത ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റം ബ്ലാക്ക്‌ബെറിയുടെ തന്നെ ക്യുഎന്‍എക്‌സ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പിന്‍ഗാമിയായിരിക്കും.

ഈ നെക്സ്റ്റ് ജനറ്േഷന്‍ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ലോഞ്ചിംഗ് ഒക്ടോബര്‍ 18ന് ബ്ലാക്ക്‌ബെറി ഡോവ്‌കോണില്‍ വെച്ചായിരിക്കുമെന്ന് റിമ്മിന്റെ കോ-ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

Advertisement

ഇന്റല്‍, ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റങ്ങളോടു കിടപിടിക്കുന്ന ഒരു ഓപറേറ്റിംഗ് സിസ്റ്റം എന്ന നിലയില്‍ ആണ് ബ്ലാക്കബെറി ബിബിഎക്‌സ് ഓപറേറ്റിംഗ് സിസ്റ്റത്തെ അവതരിപ്പിക്കുന്നത്.

Advertisement

ആഡ് നേറ്റീവ് ഇ-മെയില്‍ ഓപ്ഷന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്യുഎന്‍എക്‌സില്‍ ഉണ്ടായിരുന്ന എല്ലാ ആപ്ലിക്കേഷനുകള്‍ക്കും പുറമെ കൂടുതല്‍ മികച്ച മള്‍ട്ടി ടാസ്‌ക്കിംഗ് സൗകര്യങ്ങളും ബിബിഎക്‌സില്‍ ഉണ്ടാകും.

റീബൂട്ടിംഗ്, സെര്‍വര്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെട്ട താത്കാലിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്കഗായിരിക്കും ഇത്തവണ റിം കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടാവുക. ഏതായാലും വളരെ മികച്ച ഓപറേറ്റിംഗ് സിസ്റ്റമാണിതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പുതിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റായ, ബ്ലാക്ക്‌ബെറി കോള്‍ട്ട് ബിബിഎക്‌സിലായിരിക്കും പ്രവര്‍ത്തിക്കുക. ഇപ്പോ ഇവ ക്യുഎന്‍എക്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. 3ജി, വൈഫൈ, ടിഎഫ്ടി ടച്ച് സ്‌ക്രീന്‍, 2 മെഗാപിക്‌സല്‍ ക്യാമറ, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നീ സമവിധാനങ്ങളോടെയാണ് ഈ പുതിയ ഫോണ്‍ അവതരിച്ചിരിക്കുന്നത്.

Advertisement

അതുപോലെ ടാബ്‌ലറ്റുകളില്‍ ബ്ലാക്ക്‌ബെറി എക്‌സ് ആയിരിക്കും ബിബിഎകസില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ടാബ്‌ലറ്റ്. ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തിനെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ.

Best Mobiles in India

Advertisement