സാംസംഗിന്റ 4ജി ആന്‍ഡ്രോയിഡ് ഫോണ്‍


ടെക്‌നോളജി ഓരോ നിമിഷവും വളര്‍ന്നുകൊണ്ടേയിരിക്കുന്ന ഒരു പ്രതിഭാസമാണ്. ടെക്‌നോളജി വികസിപ്പിക്കാന്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും ശ്രമങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. കമ്പനികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ കടുത്ത മത്സരത്തിലുമാണ്. എന്നാല്‍ ഇതിന്റെയെല്ലാം ആത്യന്തികമായ ഫലം അനുഭവിക്കാന്‍ യോഗം ഉപയോക്താക്കള്‍ക്കാണ്.

2ജിയുടെയും, 3ജിയുടേയും കാലം കഴിഞ്ഞു. ഇപ്പോള്‍ 4ജിയുടെ കാലമാണ്. മികച്ച ഇന്റര്‍നെറ്റ് ബ്രൗസിംഗ് വേഗതയും, പുതിയ ടെക്‌നോളജിയും ഉപയോഗപ്പെടുത്തി പുതിയ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ മത്സരിക്കുന്ന നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ 4ജിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

Advertisement

ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, അല്ലെങ്കില്‍ മറ്റേതെങ്കിലും ഓപറേറ്റിംഗ് സിസ്റ്റമായാലും 4ജി സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നു ഇപ്പോള്‍. വര്‍ഷാവസാനമായിരിക്കുന്ന ഈ അവസരത്തില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഉല്‍പന്നങ്ങളൊന്നും ഇറങ്ങാനിരിക്കുന്നില്ല. എല്ലാ നിര്‍മ്മാതാക്കളും ഏറെ പ്രതീക്ഷ നല്‍കുന്നതും, തരംഗം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതുമായ ഉല്‍പന്നങ്ങളെല്ലാം ആടുത്ത വര്‍ഷം പുറത്തിറക്കാന്‍ മാറ്റി വെച്ചിരിക്കുന്നതു കൊണ്ടാണിത്.

Advertisement

അമേരിക്കയുടെ എടി&ടി, സാംസംഗ് ഗാലക്‌സി എസ് II സ്‌കൈറോക്കറ്റിന് 4ജി എല്‍ടിഇ സേവനം നല്‍കിയിരിക്കുന്നു. ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഈ ഒരു നീക്കം പ്രതീക്ഷകളോടു നീതി പുലര്‍ത്തുമോ എന്നു കണ്ടറിയണം.

2011 സെപ്റ്റംബര്‍ മുതല്‍ വിപണിയില്‍ സാന്നിധ്യമറിയിച്ച ഹാന്‍ഡ്‌സെറ്റാണ് സാംസംഗ് ഗാലക്‌സി എസ് II ഈ ഹാന്‍ഡ്‌സെറ്റില്‍ നിന്നും ഏറെയൊന്നും വ്യത്യസം ഇല്ലാത്ത ഒരു മൊബൈല്‍ ഫോണ്‍ ആണ് എസ് II സ്‌കൈറോക്കറ്റ്.

4.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഇതിന് 1.5 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടുണ്ട് സ്‌കൈറോക്കറ്റിന് എന്നതാണ് എടുത്തു പറയാവുന്ന ഒരു പ്രത്യേകത. ഇതിന്റെ ഡിസ്‌പ്ലേ 800 x 480 പിക്‌സല്‍ റെസൊലൂഷനുള്ള AMOLED പ്ലസ് ആണ്. 32 ജിബി കൂടി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് മെമ്മറി ഉപയോഗിച്ച് ഉയര്‍ത്താന്‍ സംവിധാനമുള്ള ഈ ഹാന്‍ഡ്‌സെറ്റിന് 16 ജിബി മെമ്മറി കപ്പാസിറ്റിയുണ്ട്.

Advertisement


എല്‍ഇഡി ഫ്ലാഷ് ഉള്ള 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, വീഡിയോ കോണ്‍ഫറന്‍സിംഗിന് ഉപയോഗപ്പെടുത്താവുന്ന 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിങ്ങനെ രണ്ടു ക്യാമറകള്‍ ഉണ്ട് ഈ ഫോണില്‍. ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് 2.3.5 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ മൊബൈല്‍ പ്രവര്‍ത്തിക്കുന്നത്.

ഇപ്പോള്‍ ചിക്കാഗോ, ഹോസ്റ്റണ്‍, ഡല്ലാസ്-ഫോര്‍ട്ട് വര്‍ത്ത്, സാന്‍ അന്റോണിയോ, അറ്റിലാന്റ എന്നിവിടങ്ങളില്‍ മാത്രം ഇപ്പോള്‍ ലഭ്യമായ എടി...ടിയുടെ 4ജി എല്‍ടിഇ സേവനം വാഷിംഗ്ടണ്‍ ഡിസി, ഏഥന്‍സ്, ബാല്‍റ്റിമോര്‍, ബോസ്റ്റണ്‍ എന്നിവിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കണം എന്നാണ് പദ്ധതി.

Best Mobiles in India

Advertisement