സാംസംഗ് ചാമ്പിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍ ജനുവരിയില്‍
സാംസംഗിന്റെ ഏറെ സ്വീകാര്യത ലഭിച്ച ഒരു ഹാന്‍ഡ്സെറ്റാണ് സാംസംഗ് ചാമ്പ്. താരതമ്യേന ചെറിയ വിലയില്‍ മികച്ച സ്പെസിഫിക്കേഷനുകള്‍ ഒരുക്കാന്‍ പറ്റി സാംസംഗിന് ചാമ്പില്‍ എന്നതാണ് ഈ ഹാന്‍ഡ്സെറ്റിന്റെ വിജയത്തിന്റെ രഹസ്യം. ഈ ഫുള്‍ ടച്ച് സ്ക്രീന്‍ മൊബൈലിന്റെ വിജയം ഇതിന്റെ കുറെ കൂടി മികച്ച വര്േഷന് പുറത്തിറക്കാന്ഡ പ്രേരിപ്പിച്ചിരിക്കയാണ്.
സാംസംഗ് ചാമ്പ് 2 എന്നാണ് ഈ പുതിയ മൊബൈല്‍ ഫോണിന് നല്‍കിയിരിക്കുന്ന പേര്.
ഫീച്ചറുകള്‍:
- ടച്ച് സ്ക്രീന്‍ ഡിസ്പ്ലേ
- ഇന്‍-ബില്‍ട്ട് പ്രോസസ്സര്‍
- 2 മെഗാപിക്സല്‍ ക്യാമറ
- എഫ്എം റേഡിയോ
- 3.5 എംഎം ഹെഡ്ഫോണ് ജാക്ക്
- വൈഫൈ
- യുഎസ്ബി
- ബ്ലൂടൂത്ത്
സ്ക്രീനിനും ബട്ടണുകള്‍ക്കും ഇടയില്‍ സാംസംഗ് ലോഗോയും കാണാം. 75.9 ഗ്രാം മാത്രം ഭാരമുള്ള ഈ ഹാന്‍ഡ്സെറ്റ് നമ്മുടെ കൈവെള്ളയില്‍ ഒതുങ്ങുംവണ്ണം ഒതുക്കമുള്ളവയാണ്. 6.1 ഇഞ്ച് ഉള്ള ഇതിന്റെ ഡിസ്പ്ലേ ടിഎഫ്ടി ക്യുവിജിഎ ടച്ച് സ്ക്രീന്‍ ആണ്.
320 x 240 പിക്സല്‍ ആണ് ഈ സാംസംഗ് ഫോണിന്റെ ഡിസ്പ്ലേ റെസൊലൂഷന്‍. ചിത്രങ്ങളും, വീഡിയോയും കാണുന്നത് മികച്ച അനുഭവമാക്കി മാറ്റും ഈ ഫോണിന്റെ മികച്ച ഡിസ്പ്ലേ. 2 മെഗാപിക്സല്‍ ഉള്ള ഒരു റിയര്‍ ക്യാമറ മാത്രമാണ് സാംസംഗ് ചാമ്പ് 2ന്റേത്. സാംസംഗ് ചാമ്പില്‍ വെരും 1.3 മെഗാപിക്സല്‍ ക്യാമറ മാത്രമാണ് ഉണ്ടായിരുന്നത്.
ഈ മൊബൈലിലെ പ്രോസസ്സര്‍ ഇന്‍-ബില്‍ട്ട് ആണ്. നല്ല ഇന്റേണല്‍ മെമ്മറിയുള്ള ഈ ഹാന്‍ഡ്സെറ്റിന്റെ എക്സ്റ്റേണല്‍ മെമ്മറി 16 ജിബി വരെ ഉയര്‍ത്താവുന്നതാണ്. 10 മണിക്കൂര്‍ ടോക്ക് ടൈമും, 500 മണിക്കൂര്‍ സ്റ്റാന്റ്ബൈ സമയവും നല്കുന്ന 1000 mAh ലിഥിയം അയണ്‍ ബാറ്ററിയാണ് ഈ പുതിയ സാംസംഗ് ഹാന്‍ഡ്സെറ്റില്‍ ഉപയോഗപ്പെടുത്തിയിരിക്കുക.
സാംസംഗ് ചാമ്പ് 2ന്റെ വില ഇതുവരെ അറിവായിട്ടില്ലെങ്കിലും താങ്ങാവുന്ന വിലയായിരിക്കും ഈ മൊബൈലിന് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.