വെറും 3670 രൂപയ്‌ക്ക്‌ സാംസങ് ഡ്യുവല്‍ സിം ചാമ്പ് നിയോ ഫീച്ചര്‍ ഫോണ്‍


സാധാരണക്കാരന്റെ പോക്കറ്റിലൊതുങ്ങുന്ന പുതിയൊരു ഫോണുമായി രംഗത്തെത്തിയിരിക്കുകയാണ് സാംസങ്.  ഡ്യുവല്‍ സിം ചാമ്പ് നിയോ എന്ന മോഡലാണ് കേവലം 3670 രൂപയ്ക്ക് വിപണിയിലെത്തിയിരിക്കുന്നത്.

2.4 ഇഞ്ച് ക്യുവിജിഎ  ടി എഫ് ടി ടച്ച് ഡിസ്‌പ്ലേയോടൊപ്പം സാംസങ് ടച്ച്‌വിസ്-ലൈറ്റ് യു ഐ കൂടെ ചേര്‍ത്താണ് ഈ പുതിയ താരത്തെ ഒരുക്കിയിരിക്കുന്നത്. 1000 mAh ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണില്‍ 14 മണിക്കൂര്‍ വരെ തുടര്‍ച്ചയായി സംസാരിക്കാനാകും എന്നാണ് സാംസങ്ങിന്റെ വാദം.ശബ്ദാസ്വാദനത്തിന് ഇമ്പമേകാന്‍ ഒരു 3.5 mm ഹെഡ്‌ഫോണ്‍ ജാക്കുമുണ്ട് സെറ്റില്‍.

Advertisement

ഗാലക്‌സി ശ്രേണിയിലെ മറ്റു പല ഹാന്‍ഡ് സെറ്റുകളിലെയും പോലെ സ്മാര്‍ട്ട് ഡ്യുവല്‍ സിം ഫീച്ചര്‍ ഈ മോഡലിലുമുണ്ടെന്ന സവിശേഷത സാംസങ് എടുത്തു പറയുന്നു.

Advertisement

ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷന്‍സോടുകൂടിയാണ് കമ്പനി ഈ പുതിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. യാഹൂ, എം എസ് എന്‍, ജി ടോക് തുടങ്ങി ചാറ്റ് ഓണ്‍ പോലെയുള്ള ക്രോസ്സ് പ്ലാറ്റ്ഫോം മെസ്സെഞ്ചര്‍ സര്‍വീസുകള്‍ വരെ സപ്പോര്‍ട്ട് ചെയ്യുമെന്നതാണിതിന്റെ മറ്റൊരു സവിശേഷത. ഒപേറ മിനി ബ്രൗസറിനോടൊപ്പം ബ്ലൂടൂത്ത്‌ 3.0 യും ചേര്‍ന്നെത്തുന്ന ചാമ്പ് നിയോ, ഒമ്പത് പ്രാദേശിക കീ ബോര്‍ഡ് ഭാഷകള്‍ സപ്പോര്‍ട്ടു ചെയ്യും. നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ആക്ടീവ് സിങ്ക് ആപ്ലിക്കേഷന്റെ സഹായത്തോടെ പുഷ് മെയില്‍ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാനും ഈ ഹാന്‍ഡ്‌സെറ്റിലൂടെ സാധ്യമാണ്. ഇനിയും ആപ്ലിക്കേഷന്‍സ് വേണമെന്നാണെങ്കില്‍ സാംസങ്ങിന്റെ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് വേണ്ടത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

Advertisement

സാംസങ് സ്റ്റാര്‍ 3 ഡ്യുവോസും ,ചാമ്പ് ഡീലക്‌സും ഉള്‍പ്പെടുന്ന സാംസങ്ങിന്റെ പുതിയ ടച്ച് സ്‌ക്രീന്‍ ശ്രേണിയിലേക്ക് ഒരു എന്‍ട്രി ലെവല്‍ ഫോണായാണ് സാംസങ് ചാമ്പ് നിയോയും വന്നിരിക്കുന്നത്.

ഈ പുതിയ മോഡലിന്റെ അവതരണവേളയില്‍ സംസാരിച്ച സാംസങ് വൈസ് പ്രസിഡന്റ് അസിം വാഴ്സി പറയുന്നത് 'ചാമ്പ് നിയോ പുറത്തിറക്കിയതിലൂടെ ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്, ഗുണമേന്മയുള്ള ഒരു ടച്ച് ഡിവൈസ് ആവശ്യപ്പെടുന്ന, എപ്പോഴും  സുഹൃത്തുക്കളുമായി കണക്റ്റടായിരിക്കാനാഗ്രഹിക്കുന്ന യുവ ഉപഭോക്താക്കളെയാണ്' എന്നാണ്.

Best Mobiles in India

Advertisement