2,500 രൂപയ്ക്ക് ഒരു മികച്ച സാംസംഗ് ഹാന്‍ഡ്‌സെറ്റ്



വ്യത്യസ്ത ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നല്ല ബോധം ഉണ്ടെന്നു തോന്നുന്നു സാംസംഗിന്.  ലോ എന്റ് ഗാഡ്ജറ്റുകളും നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധിക്കുന്നുണ്ട് സാംസംഗ്.  ഇത്‌ന് ഏറ്റവും നല്ല ഉദാഹരണമാണ് ഈയിടെ പുറത്തിറങ്ങിയ സാംസംഗ് ഇ2600 മൊബൈല്‍ ഫോണ്‍.

വളരെ ചെറിയ വിലയിലാണ് സാംസംഗ് ഇ2600 ഹാന്‍ഡ്‌സെറ്റ് അന്തരാഷ്ട്ര വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്.  വില കുറവാണെന്നു കരുതി ഫീച്ചറുകളുടെയും സ്‌പെസിഫിക്കേഷനുകളുടെയും കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ല.

Advertisement

ഫീച്ചറുകള്‍:

  • 2.4 ഇഞ്ച് ടിഎഫ്ടി ക്യുവിജിഎ സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 2.0 മെഗാപിക്‌സല്‍ ക്യാമറ

  • 1600 x 1200 പിക്‌സല്‍ ക്യാമറ റെസൊലൂഷന്‍

  • 800 mAh റിമൂവബിള്‍ ലിഥിയം അയണ്‍ ബാറ്ററി

  • 97 എംഎം നീളം, 49.9 എംഎം വീതി, 15.3 എംഎം കട്ടി

  • 40 എംബി ഇന്റേണല്‍ മെമ്മറി സ്റ്റോറേജ് കപ്പാസിറ്റി

  • 16 ജിബി മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

  • യുഎസ്ബി 2.0

  • ബ്ലൂടൂക്ക് വി3.0 എ2ഡിപി

  • ജിപിആര്‍എസ്

  • എഡ്ജ്

  • എഫ്എം റേഡിയോ

  • ലൗഡ്‌സ്പീക്കര്‍

  • ജിഎസ്എം 900/1800 മെഗാഹെര്‍ഡ്‌സ്

  • ഇന്‍-ബില്‍ട്ട് ഗെയിമുകള്‍
2.4 ഇഞ്ച് വലിപ്പമുള്ള ടിഎഫ്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഈ സാംസംഗ് ലോ എന്റ് ഹാന്‍ഡ്‌സെറ്റിന്റേത്.  വെറും 89 ഗ്രാം മാത്രം ഭാരമുള്ള ഈ ഹാന്‍ഡ്‌സെറ്റ് പോര്‍ട്ടബിള്‍ ആണെന്നതില്‍ തര്‍ക്കമില്ലല്ലോ.  40 എംബി മെമ്മറിയോടെയാണ് ഈ ഫോണിന്റെ വരവ്.  ആവശ്യത്തിന് ഫയലുകളും ഡാറ്റകളും സ്റ്റോര്‍ ചെയ്യാന്‍ ഇതു ധാരാളം.

ഇനി കൂടുതല്‍ മെമ്മറി വേണം എന്നുണ്ടെങ്കില്‍ 16 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട് ഈ സാംസംഗ് ഫോണില്‍.  അതുകൊണ്ട് സ്‌റ്റോറേജ് കപ്പാസിറ്റിയുടെ കാര്യത്തില്‍ ഒരു സംശയവും വേണ്ട.

Advertisement

ഡിജിറ്റല്‍ സൂം സംവിധാനമുള്ള 2 മെഗാപിക്‌സല്‍ ക്യാമറ ഒരു ലോ എന്റ് ഹാന്‍ഡ്‌സെറ്റിനെ സംബന്ധിച്ചിടത്തോളം അത്ര ചെറിയ കാര്യം ആണെന്നു പറയാന്‍ പറ്റില്ല.  വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യവും ഈ ക്യാമറയിലുണ്ട്.

ഇതിലെ ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍ വേഗത്തിലുള്ള ഡാറ്റ ട്രാന്‍സ്ഫ്‌റിംഗിന് സഹായിക്കുന്നു.  ജിപിആര്‍എസ്, എഡ്ജ് കണക്റ്റിവിറ്റികള്‍ സുഗമമായ ഇന്റര്‍നെറ്റ് ബ്രൗസിംഗ് സാധ്യമാക്കുന്നു.  എഫ്എം റേഡിയോ, ഇന്‍ബില്‍ട്ട് ഗെയിമുകള്‍ എന്നിവ ഈ ഫോണിന്റെ വിനോദ സാധ്യതകള്‍ ഉയര്‍ത്തുന്നു.

കൂടാതെ എംപി3, എഎസി, എഎസി+ തുടങ്ങിയ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മ്യൂസിക് പ്ലെയറുകളും ഈ സാംസംഗ് ലോ എന്റ് മൊബൈല്‍ ഫോണിലുണ്ട്.  800 mAh ബാറ്ററി മികച്ച ബാറ്ററി ലൈഫ് ഉറപ്പു നല്‍കുന്നുണ്ട്.  ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് ഈ ഫോണ്‍.  വെറും 2,500 രൂപയ്ക്കാണ് ഇത്രയധികം സൗകര്യങ്ങളുള്ള ഫോണ്‍ സാംസംഗ് വിപണിയിലെത്തിച്ചിരിക്കുന്നത് എന്നത് തീര്‍ച്ചയായും കൂടുതല്‍ ആളുകളെ ഈ ഫോണിലേക്ക് ആകര്‍ഷിപ്പിക്കും.

Best Mobiles in India

Advertisement