മത്സരത്തിനൊരുങ്ങി മോട്ടറോളയും സാംസംഗും


മോട്ടറോളയും സാംസംഗും മത്സരത്തിനൊരുങ്ങിയിരിക്കുകയാണ്. ഇരു കമ്പനികളുടെയും പുറത്തിറങ്ങാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ തമ്മിലാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം. മോട്ടറോള ഡ്രോയിഡ് റസാര്‍, സാംസംഗ് ഗാലക്‌സി നെക്‌സസ് എന്നിവയാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഹാന്‍ഡ്‌സെറ്റുകള്‍.

കട്ടിംഗ് എഡ്ജുമായെത്തുന്ന ഇരു ഫോണുകളും അവരുടേതായ രീതിയില്‍ മറ്റു സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും വ്യത്യസ്തമാണ്.

Advertisement

സാംസംഗ് ഗാലക്‌സി നെക്‌സസ് ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്റ് വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡിലാണ് മോട്ടറോള ഡ്രോയിഡ് റസാര്‍ പ്രവര്‍ത്തിക്കുന്നത്.

Advertisement

വളരെ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനാണ് ഇരു ഫോണുകള്‍ക്കും. കൊണ്ടുനടക്കാന്‍ കൂടുതല്‍ സൗകര്യമാകും എന്നതുകൊണ്ടു തന്നെ ഇവയ്ക്ക് ആവശ്യക്കാരും കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സാംസംഗ് ഫോണിന്റെ ഭാരം 135 ഗ്രാമും, കട്ടി 8.9 മില്ലീമീറ്ററും, മോട്ടറോള ഫോണിന്റേത് 127 ഗ്രാമും, 7.1 മില്ലീമീറ്ററും ആണ്. ഇവിടെ മോട്ടറോള അല്‍പമെങ്കിലും സാംസംഗിന്റെ മേല്‍ മേല്‍കൈ നേടുന്നുണ്ട്.

എന്നാല്‍ ഡിസ്‌പ്ലേയുടെ കാര്യത്തില്‍ മേല്‍കൈ സാംസംഗിനാണ്. 1280 x 780 പിക്‌സല്‍ റെസൊലൂഷനുള്ള 4.65 ഇഞ്ച് ഡിസ്‌പ്ലേയാണ് ഗാലക്‌സി നെക്‌സസിന്റേതെങ്കില്‍, ഡ്രയോഡ് റസാറിന്റേത് 960 ... 540 പിക്‌സല്‍ മാത്രം റെസൊലൂഷനുള്ള 4.3 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേയാണ്.

Advertisement

ഇരു ഫോണുകള്‍ക്കും 16 ജിബി ഇന്റേണല്‍ മെമ്മറിയാണെങ്കിലും, സാംസംഗ് ഗാലക്‌സി നെക്‌സസിന് 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജിനുള്ള ഒരു ഓപ്ഷനും കൂടിയുണ്ട്. ഇരു ഫോണുകള്‍ക്കും 1ജിബി റാമാണുള്ളത്. അതുപോലെ തന്നെ ഇരുഫോണുകളിലും എസ്റ്റേണല്‍ മെമ്മറി വഴി സ്റ്റോറേജ് കപ്പാസിറ്റി ഉയര്‍ത്താന്‍ സാധിക്കും.

ക്യാമറയുടെ കാര്യത്തിലും ഇരു ഫോണുകളും തമ്മില്‍ കാര്യമായ വ്യത്യാസം കാണാം. മോട്ടറോള ഫോണിന് 8 മെഗാപിക്‌സല്‍ ക്യാമറയാണെങ്കില്‍, സാംസംഗ് ഫോണിന് 5 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്.

മോട്ടറോള ഡ്രോയിഡ് റസാറിന്റെയും,

Best Mobiles in India

Advertisement