സാംസങ് ഗ്യാലക്സിയുടെ പുതിയ എസ് 10 ഫ്ലാറ്റ് സ്‌ക്രീനോടുകൂടി; സവിശേഷതകൾ ഏറെ

സാംസങ് ഗാലക്സി സീരിസിലെ പുതിയ ഫോണായ ഗാലക്സി 10 പ്ലസ് തികച്ചും വ്യത്യസ്തമായ ഒന്നാണ്. മുൻപുണ്ടായിരുന്ന സാംസങ് എഡിഷനിലേ ഫോണുകളെക്കാൾ വ്യത്യസ്തമായ ഒന്നാണ് പുതിയ സാംസങ് ഗാലക്സിയിൽ 10 പ്ലസ്.


പുതിയ ഗ്യാലക്സി സീരീസിൽ മൂന്ന് ഫോണുകൾ കൂടി വിപണിയിൽ എത്തിയേക്കുമെന്ന് പ്രതീക്ഷ; സ്ക്രീൻ വലിപ്പം മൂന്നിലും വ്യത്യസ്തമാണ്. പക്ഷെ, റിപ്പോർട്ടുകൾ പറയുന്നത് ഗാലക്സി സീരിസിലെ പുതിയ എസ് 10 ലൈറ്റ് എത്തുന്നത് 5.8 നീളമുള്ള പാനലോടുകൂടിയാണ്; സാധാരണ ഗ്യാലക്സി എസ് 10-ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയുമാണ്. ഗാലക്സി എസ് 10 പ്ലസ്, ഗ്യാലക്സി സീരിസിലെ പുതിയ എഡിഷൻ ആയിരിക്കും; 6.4 ഇഞ്ചായിരിക്കും ഗ്യാലക്സി 10 പ്ലസിന്റെ നീളം.

Advertisement

ഗ്യാലക്സി എസ് 10-ൻറെ പുതിയ ചിത്രം കാണിക്കുന്നത് ഫിംഗർപ്രിന്റ് സെൻസറാണ്. സാധാരണ സവിശേഷതകളേകാളുപരി സാംസങ് ഗാലക്സി എസ് 10 മോഡൽ ട്രിപ്പിൾ ക്യാമറ, അതിശയിപ്പിക്കുന്ന വളരെ നേർത്ത ഡിസ്പ്ലേയോടുകൂടിയ സ്ക്രീൻ, പിന്നെ ആകർഷിതമായ മോഡലും കൂടിയാണ്.

Advertisement

ഫോർബ്‌സ് മാഗസിൻ പ്രകാരം, സാംസങ് ഗ്യാലക്സി 10 പ്ലസ് മുൻപുണ്ടായിരുന്ന ഏതൊരുമോഡലിനെക്കാളും വളരെ അതിശയിപ്പിക്കുന്നതും ഏറെ പ്രയോജനകരവുമായ ഒന്നാണ്. ട്രിപ്പിൾ റിയർ കാമറ മറ്റൊരു പ്രധാനപ്പെട്ട സവിശേഷതയാണ്, ഫോബ്‌സിൽ കാണിച്ചിരിക്കുന്ന പുതിയ സാംസങ് ഗാലക്സിയുടെ ചിത്രത്തിൽ നിന്നും ഇത് വളരെ വ്യക്തമാണ്.

പുതിയ സാംസങ് ഗാലക്സിയുടെ ചോർന്ന ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ലഭ്യമായിട്ടുള്ള ചിത്രങ്ങൾ പ്രകാരം, പുതിയ സാംസങ് ഗാലക്സി 10 പ്ലസ്‌ ഫ്രണ്ട് കാമറ, ബാക്ക് കാമറയോടുകൂടിയ ഒരു ഫോണാണ്. 5-G സപ്പോർട്ടോട് കൂടിയതും ആറ് കാമറ ഉള്ളതുമാണ് ഇനി വിപണിയിൽ ഇറങ്ങാൻ പോകുന്ന
സാംസങ് 10 പ്ലസ്.

Best Mobiles in India

Advertisement

English Summary

samsung galaxy s 10 features leaked, today we are going to tell you some leaked features according to reports triple camera, smart display are main features which will come along with s 10