6.4 ഇഞ്ച് ഇന്‍ഫിനിറ്റി U ഡിസ്‌പ്ലേയോട് കൂടിയ സാംസങ് ഗാലക്‌സി A30, A50 എന്നിവ ഉടന്‍ വിപണിയില്‍


സാംസങിന്റെ എ ശ്രേണിയിലെ പുതിയ സ്മാര്‍ട്ട്‌ഫോണുകളായ ഗാലക്‌സി A50, A30 എന്നിവ ഉടന്‍ വിപണിയിലെത്തും. ഇവയുടെ വിലയെക്കുറിച്ച് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് പകുതിയോടെ ഫോണുകള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഗാലക്‌സി A50 കറുപ്പ്, വെളുപ്പ്, നീല, കോറല്‍ നിറങ്ങളില്‍ ലഭിക്കും. ഗാലക്‌സി A30 കറുപ്പ്, വെളുപ്പ്, നീല നിങ്ങളിലായിരിക്കും വിപണിയിലെത്തുക. സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഫോണുകളുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞതിനാല്‍ അധികം വൈകാതെ ഇന്ത്യയിലും ഇവ എത്തുമെന്ന് കരുതാം.

സാംസങ് ഗാലക്‌സി A50

6.4 ഇഞ്ച് (2340X1080 പിക്‌സല്‍സ്) ഫുള്‍ HD+ ഇന്‍ഫിനിറ്റ് U സൂപ്പര്‍ AMOLED ഡിസ്‌പ്ലേയാണ് A50-യിലുള്ളത്. ഒക്ടാകോര്‍ (ക്വാഡ് 2.3 GHz+1.7GHz) എക്‌സിനോസ് 9610 10nm പ്രോസസ്സര്‍, Mali-G72 GPU എന്നിവയാണ് ഫോണിനെ ആകര്‍ഷകമാക്കുന്ന മറ്റ് ഘടകങ്ങള്‍.

പിന്നില്‍ മൂന്ന് ക്യാമറകളുണ്ട്.

പിന്നില്‍ മൂന്ന് ക്യാമറകളുണ്ട്. എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 25MP പ്രൈമറി സെന്‍സര്‍, 5MP ഡെപ്ത് സെന്‍സര്‍, 8MP അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ എന്നിവയാണവ. ഇവയുടെ അപെര്‍ച്ചര്‍ യഥാക്രമം f/1.7, f/2.2, f/2.2 ആണ്. f/2.0 അപെര്‍ച്ചറോട് കൂടിയ 25MP സെല്‍ഫി ക്യാമറയുമുണ്ട്.

സവിശേഷതകള്‍.

4GB/6GB മോഡലുകളില്‍ A50 ലഭിക്കും. ഇവയുടെ മെമ്മറി യഥാക്രമം 64GB, 128GB ആണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാന്‍ കഴിയും. ഫോണില്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ടാകും.

ആന്‍ഡ്രോയ്ഡ് 9 പൈയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയോട് കൂടിയ 4000 mAh ബാറ്ററി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 158.5x74.7x7.7 മില്ലീമീറ്ററാണ് ഫോണിന്റെ വലുപ്പം. ഇരട്ട 4G VoLTE, Wi-Fi 802.11 ac (2.4GHz+5GHz), ബ്ലൂടൂത്ത് 5, ജിപിഎസ്+ GLONASS, NFC, USB ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് ഫോണിലെ മറ്റ് സവിശേഷതകള്‍.

വിപണിയിലെത്തും

6.4 ഇഞ്ച് ഫുള്‍ HD+ ഇന്‍ഫിനിറ്റ് U സൂപ്പര്‍ AMOLED ഡിസ്‌പ്ലേയോട് കൂടിയ A30 പ്രവര്‍ത്തിക്കുന്നത് 1.8 GHz ഒക്ടാകോര്‍ പ്രോസസ്സറിലാണ്. 3GB/4GB റാം, 32GB/64GB സ്‌റ്റോറേജ് മോഡലുകള്‍ വിപണിയിലെത്തും. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാവുന്നതാണ്.

ഫോണിന്റെ പിന്നില്‍ രണ്ട് ക്യാമറകളുണ്ട്

ഫോണിന്റെ പിന്നില്‍ രണ്ട് ക്യാമറകളുണ്ട്. 16MP പ്രൈമറി സെന്‍സറും 5MP അള്‍ട്രാ വൈഡ് സെന്‍സറും. പ്രൈമറി സെന്‍സറിന്റെ അപെര്‍ച്ചര്‍ f/2.0 ആണ്. ആന്‍ഡ്രോയ്ഡ് 9 പൈയില്‍ പ്രവര്‍ത്തിക്കുന്ന A30-ന്റെ മറ്റൊരു ആകര്‍ഷണം ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയോട് കൂടിയ 4000 mAh ബാറ്ററിയാണ്.

ഫോണിന്റെ പിന്‍ഭാഗത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ക്രമീകരിച്ചിട്ടുണ്ട്. 158.5x74.4x7.7 മില്ലീമീറ്ററാണ് ഫോണിന്റെ വലുപ്പം. ഇരട്ട 4G VoLTE, Wi-Fi 802.11ac (2.4GHz+5GHz), ബ്ലൂടൂത്ത് 5, ജിപിഎസ്+GLONASS, NFC, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് മറ്റ് പ്രധാന പ്രത്യേകതകള്‍.

Most Read Articles
Best Mobiles in India
Read More About: samsung news mobiles technology

Have a great day!
Read more...

English Summary

Samsung Galaxy A30, Galaxy A50 announced with 6.4-inch Infinity-U display, 4,000mAh battery