സാംസംഗ് ഗ്യാലക്‌സി എ30 റെഡ് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍


സാംസംഗ് ആരാധകര്‍ കാത്തിരുന്നതു പോലെത്തന്നെ ഗ്യാലക്‌സി എ30യുടെ റെഡ് വേരിയന്റ് ഇന്ത്യന്‍ വിപണിയിലെത്തി. റെഡ്,ബ്ലൂ, ബ്ലാക്ക് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകുമെന്ന് പുറത്തിറക്കിയ സമയത്ത് സാംസംഗ് അറിയിച്ചിരുന്നെങ്കിലും റെഡ് വേരിയന്റു മാത്രം അവതരിപ്പിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ഔദ്യോഗികമായിത്തന്നെ പുത്തന്‍ വേരിയന്റിനെ പുറത്തിറക്കിക്കഴിഞ്ഞു.

Advertisement

ഓണ്‍ലൈന്‍ ഷോപ്പിംഗ്

ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റ് എന്നിവയിലൂടെ പുത്തന്‍ റെഡ് വേരിയന്റ് വാങ്ങാം. 16,900 രൂപയാണ് വില. നിറത്തിനു വ്യത്യാസമുണ്ടെന്നല്ലാതെ മറ്റെല്ലാ സവിശേഷതകളും പഴയ മോഡലിന്റേതു തന്നെയാണ്. ഫീച്ചറുകളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.

Advertisement
വാങ്ങാന്‍ കഴിയും.

ബ്ലൂ, ബ്ലാക്ക് വെരിയന്റുകള്‍ നിലവില്‍ ഓണ്‍ലൈനിലൂടെയും ഓഫ്‌ലൈനായും വാങ്ങാന്‍ കഴിയും. എന്നാല്‍ റെഡ് വേരിയന്റിനെ ഓഫ്‌ലൈനില്‍ ലഭ്യമാക്കി തുടങ്ങിയിട്ടില്ല. കരുത്തന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച സാംസംഗ് ഗ്യാലക്‌സി എ30ക്ക് ഏറെ ആരാധകരാണുള്ളത്.

സവിശേഷതകള്‍

6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഇന്‍ഫിനിറ്റി-യു സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.8 ജിഗാഹെര്‍ട്‌സിന്റെ ഒക്ടാകോര്‍ പ്രോസസ്സര്‍ ഫോണിനെ കരുത്തനാക്കുന്നു. ഇരട്ട പിന്‍ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. 16 മെഗാപിക്‌സലിന്റെ പ്രൈമറി സെന്‍സറും 5 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് സെന്‍സറുമടങ്ങുന്നതാണ് പിന്‍ക്യാമറ.

ബാറ്ററി കരുത്ത്.

16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് മുന്‍ഭാഗത്ത് ഇടംപിടിച്ചിരിക്കുന്നത്. 4 ജി.ബിയാണ് റാം കരുത്ത്. 64 ജി.ബിയുടെ ഇന്റേണല്‍ സ്റ്റോറേജ് എക്‌സ്റ്റേണല്‍ കാര്‍ഡ് ഉപയോഗിച്ച് 512 ജി.ബി വരെ ഉയര്‍ത്താനുമാകും. 4,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്.

ഫോണിന്റെ പ്രവര്‍ത്തനം

ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കണക്ടീവിറ്റി സംവിധാനങ്ങളായ 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 5,ജി.പി.എസ്, ഗ്ലോണാസ്, എന്‍.എഫ്.സി, യു.എസ്.ബി ടൈപ്പ് സി എന്നിവ ഫോണിലുണ്ട്. പിന്‍ഭാഗത്താണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്.

Best Mobiles in India

English Summary

Samsung Galaxy A30 red variant launched in India