കിടിലന്‍ ഡിസ്‌പ്ലേ, കരുത്തന്‍ ബാറ്ററി; സാംസംഗ് ഗ്യാലക്‌സി എ30 റിവ്യൂ


സാംസംഗ് ഗ്യാല്ക്‌സി തങ്ങളുടെ എ സീരീസില്‍ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മോഡലാണ് എ30. ആദ്യം ഗ്യാലക്‌സി എ10, പിന്നീട് എ50, എ70, എ80, എ20ഇ എന്നിങ്ങനെയാണ് മോഡലുകള്‍ പുറത്തിറങ്ങിയത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയതാകട്ടെ എ30യും. എ സീരീസ് പുറത്തിറക്കിയതിലൂടെ സാംസംഗിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി ആകെപ്പാടെ മാറുകയാണ്.

Advertisement

മികവുകള്‍

ഹൈ റെസലൂഷന്‍ കളര്‍ഫുള്‍ ഡിസ്‌പ്ലേ

വൈഡ് ലൈന്‍ എല്‍1 സപ്പോര്‍ട്ട്

മികച്ച ബാറ്ററി ബാക്കപ്പ്

കുറവുകള്‍

ആവറേജ് ക്യാമറ പെര്‍ഫോമന്‍സ്

സാംസംഗിന്റെ ലോ എന്‍ട്രി ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണാണ് ഗ്യാലക്‌സി എ30. വലിയ ഡിസ്‌പ്ലേയും വാട്ടര്‍നോച്ച് ഡിസ്‌പ്ലേയുമായി ശ്രേണി പിടിച്ചെടുക്കുകയെന്ന ലക്ഷ്യമാണ് ഈ മോഡലിനുള്ളത്. ഇരട്ട പിന്‍ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. പിന്‍ഭാഗത്തു തന്നെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഘടിപ്പിച്ചിരിക്കുന്നത്.

16,990 രൂപയാണ് ഫോണിന്റെ വില. റെഡ്മി നോട്ട് 7 പ്രോ, റിയല്‍മി 3 പ്രോ, ഹോണര്‍ 8എക്‌സ് അടക്കമുള്ള ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ അരങ്ങുവാഴുന്ന ഈ ശ്രേണിയിലേക്കാണ് കിടിലന്‍ ഫീച്ചറുമായി സാംസംഗ് എന്ന ബ്രാന്‍ഡിന്റെ കടന്നുവരവ്. ഇത് എത്രമാത്രം വിപണിയെ പിടിച്ചടക്കുമെന്ന് കണ്ടറിയണം.

Advertisement
ഗ്ലോസി ഡിസൈന്‍

സ്ലിം പ്രൊഫൈലോടു കൂടിയ വലിയ സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ് ഗ്യാലക്‌സി എ30. കൊണ്ടുനടക്കാന്‍ ഏറെ എളുപ്പം. പോളി കാര്‍ബണേറ്റ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് പിന്‍ഭാഗം നിര്‍മിച്ചിരിക്കുന്നത്. ഗ്ലോസി ലുക്കുമുണ്ട്. ഫോണിനൊപ്പം ലഭിക്കുന്ന സിലിക്കണ്‍ കെയ്‌സ് ഉപയോഗിക്കുന്നത് പോറല്‍ വീഴുന്നതില്‍ നിന്നും ഫിംഗര്‍പ്രിന്റെ പതിയുന്നതില്‍ നിന്നും സഹായിക്കും.

പിന്നില്‍ ഇരട്ട ക്യാമറ സംവിധാനമാണുള്ളത്. കൂട്ടില്‍ എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. ഇടതുഭാഗത്തായാണ് ക്യാമറ ഇടംപിടിച്ചിരിക്കുന്നത്. തൊട്ടുതാഴെതന്നെ ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്. ഫിംഗര്‍പ്രിന്റ് സ്‌കാനറിനു തൊട്ടുതാഴെയായി സാംസംഗിന്റെ ലോഗോയും എഴുതിയിരിക്കുന്നു.

പാനലിന്റെ വലതുഭാഗത്തെ വശത്താണ് വോളിയം റോക്കര്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇരട്ട നാനോ സിമ്മാണ് കെയിസില്‍ ഇടാനാവുക. യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട് സ്പീക്കര്‍ ഗ്രില്ലിനോടു ചേര്‍ന്ന് താഴ്ഭാഗത്തുണ്ട്. 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും താഴെത്തന്നെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കിടിലന്‍ ഡിസ്‌പ്ലേ

6.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ പാനലാണ് ഫോണിനുള്ളത്. 1080X2340 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 19:9 എന്ന ആസ്‌പെക്ട് റേഷ്യോ കിടിലന്‍ ലുക്ക് നല്‍കുന്നുണ്ട്. മുന്നിലെ വാട്ടര്‍നോച്ച് ഡിസ്‌പ്ലേയോടു ചേര്‍ന്നാണ് സെല്‍ഫി ക്യാമറ ഇടംപിടിച്ചിരിക്കുന്നത്. ഡിസ്‌പ്ലേയില്‍ ലഭിക്കുന്ന ഔട്ട്പുട്ട് തികച്ചും വ്യക്തമായതും ബ്രൈറ്റ്‌നസോടു കൂടിയതുമാണ്.

ക്യാമറ പെര്‍ഫോമന്‍സ്

ആവറേജ് ക്യാമറ പെര്‍ഫോമന്‍സാണ് സാംസംഗ് ഗ്യാലക്‌സി എ30 നല്‍കുന്നത്. 16 മെഗാപിക്‌സലിന്റെ പ്രധാന സെന്‍സറും 5 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സറും കൂടിച്ചേര്‍ന്ന ക്യാമറ സംവിധാനമാണ് പിന്നിലുള്ളത്. മുന്നില്‍ 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് ഘടിപ്പിച്ചിരിക്കുന്നത്. എച്ച്.ഡി.ആര്‍, പനോരമ, ലൈവ് ഫോക്കസ് അടക്കമുള്ള ഫീച്ചറുകള്‍ ക്യാമറയിലുണ്ട്. പിന്‍ ക്യാമറയില്‍ നിന്നും ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ ആവറേജാണ്.

പെര്‍ഫോമന്‍സ്

മിഡ്‌റേഞ്ച് എക്‌സിനോസ് 7904 പ്രോസസ്സറാണ് ഫോണില്‍ ഘടിപ്പിച്ചിരിക്കുന്നത്. 4 ജി.ബിയാണ് റാം കരുത്ത്. 64 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. ഹൈ എന്‍ഡ് ടാസ്‌ക്കുകള്‍ ചെയ്യുന്നതില്‍ യാതൊരുവിധ ലാഗും അനുഭവപ്പെടുന്നില്ല എന്നതാണ് പ്രോസസ്സറിന്റെ പ്രത്യേകത. ഹൈ ഗ്രാഫിക്‌സ് ഗെയിമുകള്‍ വളരെ ലളിതമായി കളിക്കാന്‍ കഴിയും.

പിന്‍ഭാഗത്തെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ വേഗതയേറിയതാണ്. ഫേസ് ലോക്ക് സംവിധാനവും ഫോണില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാംസംഗിനു കഴിഞ്ഞിട്ടുണ്ട്. ആന്‍ഡ്രോയിഡ് 9 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. സാംസംഗിന്റെ വണ്‍ യു.ഐയും മികച്ചതുതന്നെ.

ബാറ്ററി

4,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതിവേഗ ചാര്‍ജിംഗ് സംവിധാനവും ഫോണിലുണ്ട്. ഒരുമണിക്കൂര്‍ കൊണ്ട് 100 ശതമാനം ചാര്‍ജ് കയറുമെന്നാണ് സാംസംഗിന്റെ ഉറപ്പ്.

ചുരുക്കം

മിഡ് റേഞ്ച് ശ്രേണിയിലെ കരുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ് ഗ്യാലക്‌സി എ30. ഹൈ റെസലൂഷനുണ്ടെങ്കിലും കരുത്തന്‍ ബാറ്ററിയുള്ളതുകൊണ്ടുതന്നെ ഫോണിനെ അതു ബാധിക്കില്ല. ശ്രേണിയിലെ ബ്രാന്‍ഡഡ് ഫോണാണ് ആവശ്യമെങ്കില്‍ തീര്‍ച്ചയായും എ30യാണ് 

Best Mobiles in India

English Summary

Samsung Galaxy A30 review: Good display and battery, average cameras