സാംസംഗിന്റെ ഏറ്റവും മികച്ച മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍; ഗ്യലക്‌സി എ50 റിവ്യൂ


ഗ്യാലക്‌സി എം സീരീസ് പുറത്തിറക്കിയതിലൂടെയാണ് 2019ലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് സാംസംഗ് കാലുവെച്ചത്. ഷവോമി, ഹോണര്‍, റിയല്‍മി അടക്കമുള്ള ചൈനീസ് ബ്രാന്‍ഡുകളെ ഇന്ത്യന്‍ വിപണിയില്‍ വെല്ലുവിളിക്കുക ലക്ഷ്യമിട്ടാണ് പുതിയ മോഡലുകളെ കമ്പനി പുറത്തിറക്കിയത്. എം സീരീസിനു പിന്നാലെ എ സീരീസ് സ്മാര്‍ട്ട്‌ഫോണുകളും കമ്പനി പുറത്തിറക്കി.

ഗ്യാലക്‌സി എ10, എ30, എ50 എന്നിവയായിരുന്നു സാംസംഗിന്റെ എ സീരീസിലെ മിടുക്കന്മാര്‍. ഈ മോഡലുകള്‍ കൂടി പുറത്തിറങ്ങിയതിലൂടെ സാംസംഗിന്റെ മിഡ്‌റേഞ്ച് ശ്രേണി കുടുതല്‍ ശക്തിയാര്‍ജിച്ചു. എ സീരീസിലെ കിടിലന്‍ മോഡലായ എ50യുടെ വിശേഷങ്ങളാണ് ഇന്നത്തെ എഴുത്തിലൂടെ വായിക്കാനാവുക. കൂടുതലറിയാന്‍ തുടര്‍ന്നു വായിക്കൂ.

മികവുകള്‍

ക്രിസ്പ് വിവിഡ് ഡിസ്‌പ്ലേ

കിടിലന്‍ ക്യാമറ പെര്‍ഫോമന്‍സ്

കരുത്തന്‍ ബാറ്ററി

കുറവുകള്‍

പിന്നിലെ പാനല്‍

നൈറ്റ് ക്യാമറ പെര്‍ഫോമന്‍സ്

ഗ്യാലക്‌സി എ സീരീസിലെ ഏറ്റവും ഹൈ എന്‍ഡ് മോഡലാണ് എ50. ട്രിപ്പിള്‍ പിന്‍ ക്യാമറയാണ് മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. കിടിലന്‍ ഡിസൈനും ഫോണിനെ വ്യത്യസ്തനാക്കുന്നു. 19,990 രൂപയാണ് മോഡലിന്റെ വില. ബ്ലാക്ക്, ബ്ലൂ, വൈറ്റ് നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

ഡിസൈന്‍

ഷിമ്മറിംഗ് പിന്‍ഭാഗ പാനലാണ് ഫോണിലുള്ളത്. പോളികാര്‍ബണേറ്റ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഫോണിന്റെ നിര്‍മാണം. ഗ്ലോസി പാനലാണ് ഫോണിലുള്ളത്. പിന്‍ഭാഗത്തെ പാനലിനോടു ചേര്‍ന്നാണ് മൂന്നു ക്യാമറകളും ഇടംപിടിച്ചിരിക്കുന്നത്. ലോ ലൈറ്റ് ഫോട്ടോഗ്രഫിക്കു സഹായകമായി എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്.

പോര്‍ട്ടും കീയും

ഫോണിന്റെ വലതുഭാഗത്തായാണ് വോളിയം റോക്കര്‍ ഘടിപ്പിച്ചിരിക്കുന്നത്. കൂടെ പവര്‍ കീയുമുണ്ട്. ഫോണിന്റെ ഇടതുഭാഗത്തായാണ് സിം കാര്‍ഡ് േ്രട ഘടിപ്പിച്ചിരിക്കുന്നത്. യു.എസ്.ബി ടൈപ്പ് സി പോര്‍ട്ടാണ് ചാര്‍ജിംഗിനായി ഉപയോഗിച്ചിരിക്കുന്നത്.

താരതമ്യേന വലിയ സ്മാര്‍ട്ട്‌ഫോണാണ് ഗ്യാലക്‌സി എ50. ഉരുണ്ട് വശങ്ങളും ലൈറ്റ് വെയിറ്റ് ഡിസൈനും ആരെയും മനം മയക്കും. 20,000 രൂപ ശ്രേണിയിലെ മികച്ച മോഡലുകളിലൊന്നായിത്തന്നെ സാംസംഗ് ഗ്യാലക്‌സി എ50യെ വിലയിരുത്താനാകും.

ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ

6.4 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. യു ഷെയ്പ്പ്ഡ് ഡിസ്‌പ്ലേ നോച്ച് ഏറെ ഭംഗി നല്‍കുന്നു. 1080X2340 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. ഡിസ്‌പ്ലേയ്ക്ക് ചുറ്റുമുള്ള ബേസില്‍സ് വളരെ സ്ലിമ്മാണ്. 91.6 ശതമാനമാണ് സ്‌ക്രീന്‍ ടു ബോഡി റേഷ്യോ.

സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ പാനല്‍ മികച്ച് ഔട്ട്പുട്ടാണ് നല്‍കുന്നത്. ഹൈ റെസലൂഷന്‍ വീഡിയോകള്‍ കാണുമ്പോള്‍ യാതൊരുവിധ ഹാങ്ങിംഗും അനുഭവപ്പെടുന്നില്ല. നെറ്റ്ഫിളിക്‌സ്, ആസമോണ്‍ പ്രൈ വീഡിയോ, യൂട്യൂബ് എന്നിവയില്‍ അധികം സമയം ചെലവഴിക്കുന്നവര്‍ക്ക് എന്തുകൊണ്ടും അനുയോജ്യമായ മോഡലാണിത്.

ട്രിപ്പിള്‍ ലെന്‍സ് ക്യാമറ

ഗ്യാലക്‌സി എ50യുടെ ഏറ്റവും വലിയ പ്രത്യേകതയെന്നത് ട്രിപ്പിള്‍ ലെന്‍സ് ക്യാമറതന്നെയാണ്. 25 മെഗാപിക്‌സലിന്റെ ക്യാമറയാണ് പിന്നില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ 8 മെഗാപിക്‌സിലന്റെ അള്‍ട്രാ വൈഡ് ലെന്‍സും 5 മെഗാപിക്‌സലിന്റെ ഡെപ്ത്ത് മാപ്പിംഗ് ലെന്‍സും ഉള്‍പ്പെടുന്നു. സെല്‍ഫി പകര്‍ത്താനും വീഡിയോ കോളിംഗിനുമായി മുന്‍ഭാഗത്തും 25 മെഗാപിക്‌സലിന്റെ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.

ഡേ ലൈറ്റില്‍ ബാലന്‍സ്ഡ് കളര്‍ റീപ്രൊഡക്ഷന്‍ ക്യാമറകള്‍ നല്‍കുന്നു. ക്യാമറ ആപ്പിലൂടെ പകര്‍ത്തുന്ന ചിത്രങ്ങള്‍ അതിമനോഹരമാണ്. പോര്‍ട്രൈറ്റ് ചിത്രങ്ങളും ബാക്ക്ഗ്രൗണ്ട് ബ്ലറാക്കി ചിത്രീകരിക്കുന്ന ചിത്രങ്ങളും മികവു പുലര്‍ത്തുന്നു. 1080 പിക്‌സല്‍ വീഡിയോകള്‍ ചിത്രീകരിക്കാനാകുമെന്നതും ക്യാമറകളുടെ പ്രത്യേകതതന്നെ.

എക്‌സിനോസ് പ്രോസസ്സര്‍

ഒക്ടാകോര്‍ എക്‌സിനോസ് 9610 ചിപ്പ്‌സെറ്റാണ് ഗ്യാലക്‌സി എ50 ല്‍ സാംസംഗ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് മികച്ച് കരുത്ത് ഫോണിനു നല്‍കുന്നു. 4ജി.ബി/6ജി.ബി വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. കോളിംഗിനും ഇന്റര്‍നെറ്റ് സര്‍ഫിംഗിനും ഉതകുന്ന മോഡലാണിത്. ബെഞ്ച്മാര്‍ക്ക് പെര്‍ഫോമന്‍സില്‍ 6021 പോയിന്റ് നേടി മുന്‍പന്തിയില്‍തന്നെയുണ്ട് ഗ്യാലക്‌സി എ50.

ആന്‍ഡ്രോയിഡ് പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ഓ.എസിനോടു ചേര്‍ന്നു നില്‍ക്കുന്നതാണ് സാംസംഗിന്റെ യൂസര്‍ ഇന്റര്‍ഫേസ്. ബ്ലൂ ലൈറ്റ് ഫില്‍റ്റര്‍ സംവിധാനവും സാംസംഗ് ഗ്യാലക്‌സി എ50ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ബാറ്ററി കരുത്ത്

4,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററി സംവിധാനമാണ് എ50 ലുള്ളത്. നോണ്‍ റിമൂവബിള്‍ ബാറ്ററിയാണിത്. പൂജ്യത്തില്‍ നിന്നും 100 ശതമാനം ചാര്‍ജ് കയറാന്‍ വെറും 1.5 മണിക്കൂര്‍ മതി.

ചുരുക്കം

20,000 ശ്രേണിയില്‍ മികച്ച കരുത്തും പെര്‍ഫോമന്‍സും ഒത്തിണങ്ങിയ ബ്രാന്‍ഡഡ് സ്മാര്‍ട്ട്‌ഫോണാണ് ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി സാംസംഗ് ഗ്യാലക്‌സി എ50 എന്ന മോഡലിനെ തെരഞ്ഞെടുക്കാവുന്നതാണ്.

Most Read Articles
Best Mobiles in India
Read More About: samsung news mobile technology

Have a great day!
Read more...

English Summary

Samsung Galaxy A50 review: Samsung's best mid-range smartphone till date