ലൈവ് ഫോക്‌സ് ഇഫക്ട്, ബ്യൂട്ടി വീഡിയോ മോഡ് എന്നീ സവിശേഷതകളുമായി സാംസംഗ് ഗ്യാലക്‌സി എ50 അപ്‌ഡേറ്റ്


പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസംഗ് തങ്ങളുടെ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി എ50-ല്‍ പുത്തന്‍ അപ്‌ഡേറ്റ് അവതരിപ്പിച്ചു. പുതിയ സെക്യൂരിറ്റ് പാച്ച് ഉള്‍പ്പടെയുള്ള ഒട്ടനേകം സവിശേഷതകളുമായാണ് അപ്‌ഡേറ്റിന്റെ വരവ്.

Advertisement

പുത്തന്‍ അപ്‌ഡേറ്റിന്റേത്

666.10 എം.ബി മെമ്മറിയാണ് പുത്തന്‍ അപ്‌ഡേറ്റിന്റേത്. A505FDDU1ASD എന്നതാണ് അപ്‌ഡേറ്റിന്റെ പേര്.68 ഡിഗ്രിയില്‍ വൈഡ് ആംഗിള്‍ സെല്‍ഫികളെടുക്കാന്‍ ഉതകുന്നതാണ് പുതിയ ഫീച്ചര്‍. ഇതിനു പുറമേ ലൈവ് ഫോക്കസ് ഇഫക്ട്, പിന്‍ ക്യാമറയിലും സെല്‍ഫി ക്യാമറയിലുമായി ബ്യൂട്ടി വീഡിയോ മോഡ് എന്നിവ അപ്‌ഡേറ്റിലുണ്ട്.

Advertisement
പുതിയ അപ്‌ഡേറ്റ് ലഭിക്കാനായി

പുതിയ അപ്‌ഡേറ്റ് ലഭിക്കാനായി ഇനിപ്പറയുന്ന രീതി ആവര്‍ത്തിച്ചാല്‍ മതിയാകും. സെറ്റിംഗ്‌സ്> സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് > ഡൗണ്‍ലോഡ് ആന്റ് ഇന്‍സ്റ്റാള്‍. അപ്‌ഡേറ്റനു ശേഷം പേഴ്‌സണല്‍ ഡാറ്റ ബാക്കപ്പ് ചെയ്യേണ്ടിവരുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ..

ഉപയോക്താവിന്റെ രീതി

ഗ്യാലക്‌സി എസ്10ല്‍ ലഭ്യമാക്കിയിരുന്ന ബിക്‌സ്ബി റൊട്ടീന്‍സ് ഇതാദ്യമായി അപ്‌ഡേറ്റിലൂടെ ഗ്യാലക്‌സി എ50ലും ഉള്‍ക്കൊള്ളിക്കാനായിട്ടുണ്ട്. ഉപയോക്താവിന്റെ രീതി അറിയാന്‍ മെഷീന്‍ ഇന്റലിജന്‍സ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന രീതിയാണ് ബിക്‌സ്ബി റൊട്ടീന്‍സ്.

സെന്‍സറിന്റെ കാര്യക്ഷമതയും വര്‍ദ്ധിക്കും

ആപ്പുകളെ നിയന്ത്രിക്കാനും ബാറ്ററിയെ ഓപ്റ്റിമൈസ് ചെയ്യാനും ബിക്‌സ്ബിക്ക് കഴിവുണ്ട്. ഇതിനെല്ലാം പുറമേ കോള്‍ ആന്റ് മെസ്സേജ് കമ്മ്യൂണിറ്റി ഫീച്ചറും പുതിയ അപ്‌ഡേറ്റിലൂടെ ലഭിക്കുന്നതിനൊപ്പം ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ കാര്യക്ഷമതയും വര്‍ദ്ധിക്കും.

മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

സാംസംഗ് ഗ്യാലക്‌സി എ50

Best Mobiles in India

English Summary

Samsung Galaxy A50 update brings Live Focus effect, Beauty Video Mode, Bixby Routines and more