ഗാലക്‌സി A6+ന് വിലകുറച്ചു; ഇപ്പോൾ വെറും 21,990 രൂപക്ക് വാങ്ങാം!


സാംസങ് ഗാലക്‌സി ഫോണുകളുടെ വിലക്കുറവ് തുടരുകയാണ്. ഗാലക്‌സി A6+ന് ആണ് ഇപ്പോൾ കമ്പനി വിലകുറച്ചിരിക്കുന്നത്. ഈ മെയ് മാസത്തിൽ ഗാലക്‌സി A6, ഗാലക്‌സി J6, ഗാലക്‌സി J8 എന്നീ മോഡലുകളുടെ കൂടെയായിരുന്നു സാംസങ് ഈ മോഡൽ അവതരിപ്പിച്ചിരുന്നത്. മികച്ച സവിശേഷതകളും അതിനൊത്ത വിലയും ഉള്ള ഈ മോഡൽ ഇതിനോടകം തന്നെ നിരവധി പേര് രാജ്യത്ത് സ്വന്തമാക്കിയിട്ടുണ്ട്. അതിനിടെ 2000 രൂപ കഴിഞ്ഞ മാസം ഫോണിന് വിലകുറച്ചിരുന്നു കമ്പനി. ഇപ്പോഴിതാണ് വീണ്ടും 2000 രൂപ കൂടെ കമ്പനി കുറിച്ചിരിക്കുകയാണ്.

Advertisement

ഇപ്പോൾ വെറും 21,990 രൂപക്ക് വാങ്ങാം!

ഇപ്പോൾ 2000 രൂപ കൂടെ കുറച്ചതിലൂടെ ഗാലക്‌സി J6ന്റെ വില 21,990 രൂപ ആയിരിക്കുകയാണ്. മോഡലിന്റെ എല്ലാ കളർ വേരിയന്റുകളും ഈ കുറഞ്ഞ പുതിയ വിലയിൽ ലഭ്യമാകും. സാംസങിന്റെ വെബ്സൈറ്റ്, ആമസോൺ, പേടിഎം മാൾ എന്നിവയിലെല്ലാം തന്നെ ഈ പുതിയ വില നിലവിൽ വന്നിട്ടുണ്ട്. 25,990 രൂപക്ക് അവതരിപ്പിച്ച ഈ മോഡൽ പിന്നീട് 23,990 രൂപയായി കുറയുകയും ഇപ്പോൾ വീണ്ടും 2000 കുറഞ്ഞ് 21,990 ആകുകയുമാണ് ചെയ്തത്.

Advertisement
ഫോണിന്റെ പ്രധാന സവിശേഷതകൾ

6 ഇഞ്ച് FHD+ സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ് ഗാലക്‌സി A6+ ല്‍. 1.8GHz ഒക്ടാകോര്‍ പ്രോസസറിലാണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ട്. 16എംപി/5എംപി ഡ്യുവല്‍ ക്യാമറയും 24എംപി സെല്‍ഫി ക്യാമറയുമാണ് ക്യാമറ സവിശേഷതകളില്‍. 3500എംഎഎച്ച് ബാറ്ററി ശേഷിയാണ് ഗാലക്‌സി എ6 പ്ലസില്‍.

മറ്റു സവിശേഷതകൾ

6 ഇഞ്ച് 1080 x 2220 പിക്സൽ ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് 18.5: 9 ഇൻഫിനിറ്റി 2.5 ഡി വളവ് ഗ്ലാസ് ഡിസ്പ്ലേ, 1.8GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 450 അഡ്നാനോ 506 ജിപിയു 14nm മൊബൈൽ പ്ലാറ്റ്ഫോം, 32 ജിബി ഇന്റേണൽ മെമ്മറി / 3 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി / 4 ജിബി റാം, 256 ജിബി വരെ വിപുലപ്പെടുത്താവുന്ന മെമ്മറി എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ.

ക്യാമറ

ഡ്യുവൽ സിം, ആൻഡ്രോയ്ഡ് 8 ഓറിയോ, എൽഇഡി ഫ്ളാഷോടു കൂടിയ 16 എംപി റിയർ ക്യാമറ, എഫ് / 1.7 അപ്പെർച്ചർ, എൽഇഡി ഫ്ളാഷ്, 5 എംപി സെക്കൻഡറി റിയർ ക്യാമറ എഫ് / 1.9 അപ്പെർച്ചർ 24 എംപി ഫ്രന്റ് ഫേസിംഗ് ക്യാമറ എഫ് / 1.9 അപ്പെർച്ചർ എന്നിവയും എടുത്തുപറയേണ്ടവയാണ്. ഇവക്ക് പുറമെ ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, ഡോൾബി അറ്റോസ്, 4 ജി VoLTE, വൈഫൈ എ / ബി / ജി / എൻ (2.4 / 5GHz), HT40, ബ്ലൂടൂത്ത് 4.2 LE, ANT +, എൻഎഫ്സി, ജിപിഎസ്, 3500mAh ബാറ്ററി എന്നിവയും ഫോണിലുണ്ട്.

ജിയോക്ക് കനത്ത വെല്ലുവിളിയുമായി ടാറ്റ സ്കൈ എത്തുന്നു! പ്ലാനുകൾ ഗംഭീരം!

Best Mobiles in India

English Summary

Samsung Galaxy A6+ Price Cut in India Again