സാംസങ്ങ് ഗ്യാലക്‌സി A7 (2018), ഗ്യാലക്‌സി A9 (2018) എന്നിവയ്ക്ക് ഇന്ത്യയില്‍ വമ്പിച്ച ഡിസ്‌ക്കൗണ്ട്!


സാംസങ്ങ് ഗ്യാലക്‌സി ഫോണുകള്‍ക്ക് ഇന്ത്യയില്‍ വന്‍ വിലക്കിഴിവ്. മുംബൈ അടിസ്ഥാനമാക്കിയ ഒരു റീട്ടെയിലെ റിപ്പോര്‍ട്ടു പ്രകാരം ഗ്യാലക്‌സി A7 (2018)ന് ഇപ്പോള്‍ 18,990 രൂപ മുതലാണ് ആരംഭിക്കുന്നത്. എന്നാല്‍ തുടക്കത്തില്‍ 23,990 രൂപയായിരുന്നു.

Advertisement

ഗ്യാലക്‌സി A9 (2018) 33,990 രൂപ മുതലാണ് ലഭ്യമാകുന്നത്. അതായത് 36,990 രൂപയില്‍ നിന്നും 3000 രൂപയാണ് ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുന്നത്. രണ്ടു ഡിവൈസുകളുടേയും മറ്റു വേരിയന്റുകള്‍ക്കും വിലക്കിഴിവ് നല്‍കിയിട്ടുണ്ട്.

Advertisement

ഗ്യാലക്‌സി A7 രണ്ടു വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. ഒന്ന് 4ജിബി റാം 64ജിബി സ്‌റ്റോറേജ് മറ്റൊന്ന് 6ജിബി റാം, 128ജിബി സ്‌റ്റോറേജ്. ഈ രണ്ടു ഫോണുകളും തുടക്കത്തില്‍ 23,990 രൂപയും 28,990 രൂപയുമാണ്. എന്നാല്‍ വിലക്കിഴിന് ശേഷം ഈ ഫോണുകള്‍ക്ക് 18,990 രൂപയും 22,990 രൂപയുമാണ്.

ഗ്യാലക്‌സി A9 (2018) പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ 6ജിബി റാം 128 വേരിയന്റ് 36,990 രൂപയും 8ജിബി റാം, 128ജിബി വേരിയന്റ് 39,990 രൂപയുമാണ്. ഇപ്പോള്‍ വിലക്കിഴിവിനു ശേഷം ഈ ഫോണുകള്‍ക്ക് 33,990 രൂപയും 36,990 രൂപയുമാണ്. ഈ പുതിയ വില ആമസോണ്‍ ഇന്ത്യയില്‍ മാത്രമാണ്, ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ഈ ഓഫര്‍ ലഭ്യമല്ല.

Advertisement

സാംസങ്ങ് ഗ്യാലക്‌സി A7(2018), ഗ്യാലക്‌സി A9 (2018) എന്നീ ഫോണുകള്‍ കഴിഞ്ഞ വര്‍ഷത്തെ കമ്പനിയുടെ ഏറ്റവും മികച്ച മോഡലുളില്‍ ഒന്നായിരുന്നു. സാംസങ്ങിന്റെ ആദ്യ ട്രിപ്പിള്‍ ക്യാമറ ഫോണുകളായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ക്വാഡ്-ക്യാമറ സംവിധാനവുമായി ലോകത്തില്‍ എത്തിയ ആദ്യ ഫോണ്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

ഗ്യാലക്‌സി A7ന്റെ റിവ്യു പ്രകാരം ഈ ഫോണിന് അതിശയകരമായ അമോലെഡ് ഡിസ്‌പ്ലേയും ട്രിപ്പിള്‍ ക്യാമറ സിസ്റ്റവുമാണ്. എന്നാല്‍ ഗ്യാലക്‌സി A9 (2018) ഫോണിന് ആകര്‍ഷകമായ 6.3 ഇഞ്ച് ഡിസ്‌പ്ലേ ഡിസൈന്‍, ശക്തമായ സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്‌സെറ്റ് എന്നിവയുമുണ്ട്.

ഫോണുകളുടെ ക്വാഡ് ക്യാമറ സിസ്റ്റം ഫോട്ടോഗ്രാഫ് വര്‍ക്ക്‌ഷോപ്പുകളുടെ വ്യത്യസ്ഥ വൈവിധ്യമാര്‍ന്ന ഷൂട്ടിംഗ് മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നു.

Advertisement

സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ജിയോയുടെ പുതിയ ടൂള്‍

Best Mobiles in India

English Summary

Samsung Galaxy A7 (2018), Galaxy A9 (2018) get price cuts in India