സാംസങിന്റെ ആദ്യത്തെ 3 ക്യാമറ ഫോൺ എത്തി! അതും വളരെ കുറഞ്ഞ വിലയിൽ!


സാംസങിനെ സംബന്ധിച്ചെടുത്തോളം മുമ്പെങ്ങും ഇല്ലാത്ത വിധം വെല്ലുവിളികളാണ് രാജ്യത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. മികച്ച ഫോണുകൾ കമ്പനി ഇടവേളകളിൽ ഇറക്കുകയും അവയ്ക്ക് മികച്ച വിപണി സാധ്യമാക്കുകയും ചെയ്യുന്നുണ്ടെങ്കിലും കൂടെ മധ്യനിര- ബജറ്റ് ഫോണുകളുടെ നിരയിൽ ചൈനീസ് കമ്പനികളിൽ നിന്നും കനത്ത വെല്ലുവിളിയാണ് ഇന്ത്യ അടക്കം പല രാജ്യങ്ങളിലും സാംസങ് നേരിടുന്നത്.

Advertisement

മൂന്ന് ക്യാമറകൾ ഉള്ള സാംസങ് ഫോൺ

ഇതിന് ഒരു പരിഹാരവുമായി ഒരു തകർപ്പൻ ഫോണുമായിട്ടാണ് സാംസങ് ഈയിടെ എത്തിയത്. അതായത് കമ്പനിയുടെ ആദ്യ മൂന്ന് സെൻസറുകൾ ഉള്ള ക്യാമറ. സാംസങ്ങ് ഗ്യാലക്‌സി A7 (2018) എന്ന ഈ മോഡൽ കഴിഞ്ഞ ആഴ്ചയാണ് സാംസങ് അവതരിപ്പിച്ചത്. ഇപ്പോഴിതാ ഇന്ത്യയിലും കമ്പനി ഇ മൂന്ന് ക്യാമറ ഫോൺ എത്തിച്ചിരിക്കുകയാണ്.

Advertisement
വിലയും ലഭ്യതയും

ബ്ലൂ, ബ്ലാക്ക്, ഗോള്‍ഡ്, പിങ്ക് എന്നീ നിറങ്ങളിൽ എത്തിയിരിക്കുന്ന മോഡൽ രണ്ടു മെമ്മറി വേർഷനുകളിൽ ആണ് എത്തുന്നത്. ഇതിൽ ആദ്യത്തെ
4 ജിബി റാം 64 ജിബി മെമ്മറി മോഡലിന് 23,990 രൂപയും രണ്ടാമത്തെ 6 ജിബി റാം 128 ജിബി മെമ്മറി മോഡലിന് 28,990 രൂപയുമാണ് വില വരുന്നത്. ഔദ്യോഗികമായി ലഭ്യമാക്കുന്നതിന് മുമ്പ് തന്നെ സാംസങ് Opera House വഴി സെപ്റ്റംബർ 27നും 28നും ലഭ്യമാകും. അതുപോലെ എച്ച്ഡിഎഫ്‌സി കാർഡ് ഉടമകൾക്ക് 2000 രൂപയുടെ കിഴിവും വാങ്ങുമ്പോൾ ലഭ്യമാകും.

പിറകിൽ മൂന്ന് ക്യാമറകൾ

സാംസങ്ങിന്റെ ആദ്യത്തെ ട്രിപ്പിള്‍ റിയര്‍ ക്യാമറ ഫോണാണ് ഗ്യാലക്‌സി A7 (2018). f/1.7 അപ്പര്‍ച്ചറോടു കൂടിയ 24എംപി പ്രധാന സെന്‍സറും 120 ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സുളള സെക്കന്‍ഡറി സെന്‍സറും മൂന്നാമത്തെ സെന്‍സര്‍ 5എംപിയുമാണ്. കൂടാതെ കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫലങ്ങള്‍ നല്‍കാനായി 24എംപി മുന്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. സെല്‍ഫി ഫോക്കസ്, പ്രോ ലൈറ്റ്‌നിംഗ് മോഡ്, AR ഇമോജി, ഫില്‍റ്ററുകള്‍ എന്നിങ്ങനെയുളള ഏറെ സവിശേഷതകളാണ് സാംസങ്ങ് ക്യാമറ നല്‍കുന്നത്. സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9ല്‍ നിന്നും എടുത്ത 'സീന്‍ ഒപ്ടിമൈസര്‍' ഫീച്ചറും ഗ്യാലക്‌സി A7 (2018)ന്റെ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാന സവിശേഷതകള്‍

സാംസങ്ങ് ഗ്യാലക്‌സി A7 (2018)ന് 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്. 1080x1220 പിക്‌സല്‍ റസൊല്യൂഷനും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. 2.2GHz ഒക്ടാകോര്‍ പ്രോസസറാണ് ഫോണില്‍. ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണിന് 4ജിബി റാം/64ജിബി സ്‌റ്റോറേജ്, 6ജിബി റാം/128ജിബി സ്‌റ്റോറേജ് എന്നിവയുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

മറ്റു സവിശേഷതകൾ

ഈയിടെ അവതരിപ്പിച്ച സാംസങ്ങ് ഗ്യാല്‌സി J6+നെ പോലെ തന്നെ ഗ്യാലക്‌സി A7 (2018)ലും ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഒരു വശത്തായാണ് നല്‍കിയിരിക്കുന്നത്. ഡോള്‍ബി ആറ്റംസ് പിന്തുണയും ഫോണിലുണ്ട്. ഫാസ്റ്റ് ചാര്‍ജ്ജുളള 3300എംഎഎച്ച് ബാറ്ററിയാണ് ഗ്യാലക്‌സി A7 (2018)ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4ജി, വോള്‍ട്ട്, 3ജി, വൈ-ഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി എന്നിവയാണ് ഫോണിന്റെ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ.

ഇന്ത്യയില്‍ നിങ്ങള്‍ക്കു വാങ്ങാവുന്ന 30,000 രൂപയ്ക്കുളളിലെ മികച്ച സ്മാര്‍ട്ട് ടിവികള്‍..!

Best Mobiles in India

English Summary

Samsung Galaxy A7 (2018) With Triple Camera Setup, 6-Inch Display Launched in India.