മൂന്നു പിന്‍ ക്യാമറയും ഇന്‍ഫിനിറ്റി-ഓ ഡിസ്‌പ്ലേയുമായി സാംസംഗ് ഗ്യാലക്‌സി എ8 എസ് വിപണിയില്‍


പഞ്ച് ഹോള്‍ ഡിസ്‌പ്ലേയുള്ള വ്യൂ20 യെ ഹോണര്‍ അവതരിപ്പിച്ചതിനു തൊട്ടു പിന്നാലെ ഗ്യാലക്‌സി എ8 എസിനെ വിപണിയിലെത്തിച്ച് സാംസംഗ്. ഗ്യാലക്‌സി എ8 എസിന്റെ പുറത്തിറങ്ങളുമായി ബന്ധപ്പെട്ടുള്ള ഏറെക്കാലത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. ഇന്‍ ഡിസ്‌പ്ലേ സെല്‍ഫി ക്യാമറ തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

Advertisement

സാംസംഗ് പരാമര്‍ശിച്ചിട്ടുണ്ട്.

ചൈനയില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങിലാണ് സാംസംഗ് ഗ്യാലക്‌സി എ8 എസിനെ അവതരിപ്പിച്ചത്. ഇന്‍ഫിനിറ്റ്-ഓ ഡിസ്‌പ്ലേയുമായി പുറത്തിറങ്ങുന്ന സാംസംഗിന്റെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് ഗ്യാലക്‌സി എ8 എസ് എന്ന പ്രത്യേകതയും ഫോണിനു സ്വന്തം. 2019ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഫോള്‍ഡബിള്‍ ഫോണിനെക്കുറിച്ചും പുറത്തിറക്കല്‍ ചടങ്ങില്‍ സാംസംഗ് പരാമര്‍ശിച്ചിട്ടുണ്ട്.

Advertisement
ഇന്‍ ഡിസ്‌പ്ലേ സെല്‍ഫി

ഗ്യാലക്‌സി എ8 എസസിനെക്കുറിച്ചു പറയുകയാണെങ്കില്‍ ഇന്‍ ഡിസ്‌പ്ലേ സെല്‍ഫി ക്യാമറയുമായി പുറത്തിറങ്ങുന്ന സാംസംഗിന്റെ ആദ്യ സ്മാര്‍ട്ട്‌ഫോണാണിത്. ഡിസ്‌പ്ലേയുടെ വലത്തേയറ്റത്തായി പഞ്ച് ഹോള്‍ മാതൃകയിലാണ് സെല്‍ഫി ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. ഹോണര്‍ വ്യു20 മായി താരതമ്യപ്പെടുത്തിയാല്‍ ഗ്യാലക്‌സി എ8 എസിന് അല്‍പ്പം വലിയ പഞ്ച് ഹോളാണുള്ളത്. 4.8 മില്ലീമീറ്ററാണ് പഞ്ച് ഹോളിന്റെ വലിപ്പമെന്നാണ് സാംസംഗ് അറിയിച്ചിരിക്കുന്നത്.

ഒക്ടാകോര്‍

ഹുവായുടെ സബ് ബ്രാന്‍ഡായ ഹോണര്‍ അവതരിപ്പിച്ച വ്യൂ 20ല്‍ 4.5 മില്ലീമീറ്ററാണ് പഞ്ച് ഹോളിന്റെ വലിപ്പം. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 ഒക്ടാകോര്‍ പ്രോസസ്സറാണ് ഗ്യാലക്‌സി എ8 എസിലുള്ളത്. ക്രിയോ 360 സിപിയുവും അഡ്രീനോ 616 ജി.പി.യുവും ഫോണിലുണ്ട്. രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ ചൈനയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. 6 ജി.ബി, 8 ജി.ബി വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്.

ഇന്റേണല്‍ മെമ്മറി കരുത്ത്.

ഇരു മോഡലുകളിലും 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്. ആന്‍ഡ്രോയിഡ് ഓറിയോ 8.1 അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ഓ.എസിനു കരുത്തു പകരാന്‍ സാംസംഗ് യു.ഐ 9.5 വുമുണ്ട്. 6.4 ഇഞ്ചാണ് ഡിസ്‌പ്ലേയുടെ വലിപ്പം. ഡിസ്‌പ്ലേ ഫുള്‍ എച്ച്.ഡിയാണ്. 19:5:9 ആണ് ആസ്‌പെക്ട് റേഷ്യോ.

മൂന്ന് ക്യാമറ സെന്‍സറുകള്‍

ഗ്യാലക്‌സി എ9 ലുള്ളതിനു സമാനമായ ക്യാമറ സംവിധാനമാണ് എ8 എസിലുമുള്ളത്. പിന്‍ഭാഗത്തെ ക്യാമറ 24,10,5 മെഗാപിക്‌സലുകളുടേതാണ്. മൂന്ന് ക്യാമറ സെന്‍സറുകള്‍ വ്യത്യസ്തങ്ങളായ സവിശേഷതകളോടു കൂടിയതാണ്. അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് ഇവയില്‍ ചിലത്. പിന്‍ ഭാഗത്തെ ക്യാമറയ്ക്കു തൊട്ടു താഴെയായി ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്.

വ്യക്തത വന്നിട്ടില്ല.

ഡിസൈന്‍ രംഗത്തും മികവു പുലര്‍ത്തുന്ന മോഡലാണ് ഗ്യാലക്‌സി എ8 എസ്. ഗ്ലോസി ഫിനിഷിംഗോടു കൂടിയ അലുമിനിയം ഫ്രയിമാണ് ബോഡിക്ക് ഭംഗി പകരുന്നത്. വില സംബന്ധിച്ച് വിവരങ്ങള്‍ സാംസംഗ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയില്‍ എന്നു പുറത്തിറങ്ങുമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

ബുക്ക് ചെയ്ത IRCTC ടിക്കറ്റില്‍ യാത്രക്കാരുടെ പേര് എങ്ങനെ മാറ്റാം?

Best Mobiles in India

English Summary

Samsung Galaxy A8s launched with Infinity-O display, Snapdragon 710 and triple rear cameras