സാംസങ് ഗാലക്‌സി A9 (2018): ഗുണങ്ങള്‍, ദോഷങ്ങള്‍, X ഫാക്ടര്‍


ക്യാമറകളുടെ എണ്ണത്തില്‍ ഹുവായിയുമായുള്ള മത്സരത്തില്‍ പിന്നാക്കം പോയതിന്റെ ക്ഷീണം തീര്‍ക്കാനുറച്ചാണ് സാംസങ് ഗാലക്‌സി A9 വിപണിയിലിറക്കിയിരിക്കുന്നത്. പിന്നില്‍ നാല് ക്യാമറകളുള്ള A9-ന്റെ വിലയും ആകര്‍ഷകമാണ്.

Advertisement

പിന്നില്‍ നാല് ക്യാമറകളോട് കൂടിയ ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആയതിനാല്‍ A9 മൊബൈല്‍ ഫോട്ടോഗ്രാഫിക്ക് പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കുമെന്നുറപ്പാണ്. സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍, 6GB/8GB റാം, 128 GB സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 512 GB വരെ വികസിപ്പിക്കാന്‍ കഴിയും.

Advertisement

ഗാലക്‌സി A9 6GB/8GB മോഡലുകളുടെ വില യഥാക്രമം 36990 രൂപയും 39990 രൂപയുമാണ്. പ്രീമിയം മിഡ് റെയ്ഞ്ച് ഫോണുകളുടെ വിപണി ഇനി നിയന്ത്രിക്കുന്നത് ഗാലക്‌സി A9 ആയിരിക്കുമോ? നാല് ക്യാമറകള്‍ മാത്രമായിരിക്കുമോ A9-നെ ആകര്‍ഷകമാക്കുന്നത്?

സുന്ദരമായ ഡിസ്‌പ്ലേ

6.3 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് A9-ല്‍ ഉപയോഗിച്ചിരിക്കുന്നത്. റെസല്യൂഷന്‍ 1080X2220 പിക്‌സല്‍. 392 PPI ആണ് ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത. 18.5:9 ആണ് ആസ്‌പെക്ട് റേഷ്യോ.

ട്രൂ FHD+ റെസല്യൂഷനും വൈഡ് വൈന്‍ L1 സാക്ഷ്യപത്രവും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയവയില്‍ നിന്നുള്ള വീഡിയോ സ്ട്രീമിംഗില്‍ എച്ച്ഡി പ്ലേബാക്ക് ഉറപ്പുനല്‍കുന്നു. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് കൊണ്ട് ഡിസ്‌പ്ലേയ്ക്ക് സംരക്ഷണ കവചനം ഒരുക്കിയിട്ടുണ്ട്. ഓള്‍വെയ്‌സ്-ഓണ്‍ സംവിധാനം ഉള്ളതിനാല്‍ എല്ലായ്‌പ്പോഴും സയവും അറിയിപ്പുകളും നോക്കാന്‍ സാധിക്കും. ഇതിന് ഫോണിനെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തേണ്ട കാര്യമില്ല.

ആവശ്യത്തിന് സ്‌റ്റോറേജ്

128 GB ഇന്റേണല്‍ സ്‌റ്റോറേജ് എല്ലാത്തരം ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്തുന്നതാണ്. ആവശ്യത്തിന് ഫോട്ടോകളും പാട്ടുകളും വീഡിയോകളും ഗെയിമുകളും നിങ്ങള്‍ക്ക് ഫോണില്‍ സൂക്ഷിക്കാം. മെമ്മറി പോരെന്ന് തോന്നിയാല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 GB വരെ വികസിപ്പിക്കുക.

മെമ്മറി കാര്‍ഡില്‍ ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാമെന്നതാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കവും നേരിട്ട് എസ്ഡി കാര്‍ഡിലേക്ക് മാറ്റാന്‍ കഴിയും. സമാനമായ മറ്റ് പല സ്മാര്‍ട്ട്‌ഫോണുകളിലും ലഭ്യമല്ലാത്ത സൗകര്യങ്ങളാണിവ.

3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്ക്

ആപ്പിള്‍, വണ്‍പ്ലസ്, എച്ച്ടിസി തുടങ്ങിയ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ എല്ലാം 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്ക് ഉപേക്ഷിച്ച് ലൈറ്റ്‌നിംഗ് അല്ലെങ്കില്‍ ടൈപ്പ്-സി പോര്‍ട്ടിലേക്ക് മാറുകയാണ്. എന്നാല്‍ സാംസങ് ഗാലക്‌സി A9-ല്‍ ഇതിന് തയ്യാറായിട്ടില്ല.

വേഗത്തിലുള്ള ചാര്‍ജിംഗിനായി സാംസങ് ടൈപ്പ്-സി പോര്‍ട്ട് ഉപയോഗിക്കുന്നുണ്ട്. പക്ഷെ അതിന്റെ പേരില്‍ ഓഡിയോ ജാക്ക് ഒഴിവാക്കുന്നില്ലെന്ന് മാത്രം, അതുകൊണ്ട് തന്നെ ഫോണില്‍ മറ്റ് കമ്പനികളുടെ ഹാന്‍ഡ്‌സ്ഫ്രീ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

ഇപ്പോഴും ആന്‍ഡ്രോയ്ഡ് ഒറിയോ

മറ്റ് പ്രമുഖ നിര്‍മ്മാതാക്കളെല്ലാം ആന്‍ഡ്രോയ്ഡ് 9 പൈയിലേക്ക് മാറിയിട്ടും സാംസങ് ഗാലക്‌സി A9-ല്‍ ആന്‍ഡ്രോയ്ഡ് 8.0 ഒറിയോയാണ് ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഒറിയോ മോശമാണെന്നല്ല, എന്നാല്‍ വിപണിയിലെ പുത്തന്‍ പ്രവണതകള്‍ക്കൊപ്പം മുന്നേറുമ്പോള്‍ സാംസങ് പോലുള്ള കമ്പനികള്‍ ഇത്തരം കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്.

നിരവധി ബ്ലോട്വെയറുകളോട് കൂടിയതാണ് സോഫ്റ്റ്‌വെയര്‍. അതിനാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഫോണിന്റെ പ്രവര്‍ത്തനമികവ് മങ്ങാം. വൈകാതെ ആന്‍ഡ്രോയ്ഡ് പൈ അപ്‌ഡേറ്റ് ലഭ്യമാക്കാന്‍ സാധ്യതയുണ്ട്. ഔട്ട് ഓഫ് ദി ബോക്‌സ് ലഭ്യമാക്കാനായാല്‍ അത് ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവമായി മാറുമെന്ന് ഉറപ്പാണ്.

പഴയ പ്രോസസ്സര്‍

14nm പ്രോസസ്സറുകളില്‍ പ്രവര്‍ത്തിക്കുന്ന ഒക്ടാകോര്‍ സിപിയുവാണ് സ്‌നാപ്ഡ്രാഗണ്‍ 660. ഇതിന്റെ പിന്‍ഗാമിയായ സ്‌നാപ്ഡ്രാഗണ്‍ 670 ഉപയോഗിക്കാമായിരുന്നു. SD 660-ന് 24 MP വരെയുള്ള ക്യാമറകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കഴിയുമെന്ന കാര്യം വിസ്മരിക്കുകയല്ല.

ബയോമെട്രിക്‌സും പഴഞ്ചന്‍

ഫോണിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ എക്കാലത്തും മുന്നിലാണ് സാംസങ്. എന്നാല്‍ ഗാലക്‌സി A9-ല്‍ ബയോമെട്രിക്‌സിന്റെ കാര്യത്തില്‍ കമ്പനി വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഇന്‍-ഡിസ്‌പ്ലേ സെന്‍സറിന്റെ കാലത്ത് പിന്‍ഭാഗത്തെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ കുറച്ച് നിരാശപ്പെടുത്തിയേക്കാം.

വരുന്ന മോഡലുകളില്‍ ഉപഭോക്താക്കളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് സാംസങ് മാറ്റങ്ങള്‍ വരുത്തുമെന്ന് കരുതാം. ഓപ്പോ, വിവോ, വണ്‍പ്ലസ് തുടങ്ങിയ കമ്പനികള്‍ ഇതിനോടകം ഇന്‍-ഡിസ്‌പ്ലേ സെന്‍സറുകളോട് കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.

X ഫാക്ടര്‍

പിന്നിലെ നാല് ക്യാമറകള്‍ തന്നെയാണ് ഗാലക്‌സി A9-ന്റെ ഏറ്റവും വലിയ ആകര്‍ഷണം. f/1.7 അപെര്‍ച്ചര്‍, PDAF എന്നിവയോട് കൂടിയ 24 MP പ്രൈമറി ക്യാമറ, f/2.4 അപെര്‍ച്ചറോട് കൂടിയ 8MP അള്‍ട്രാ വൈഡ് ലെന്‍സ്, 2x ഒപ്ടിക്കല്‍ സൂമോട് കൂടിയ 10MP ടെലിഫോട്ടോ ലെന്‍സ്, f/2.2 അപെര്‍ച്ചറോട് കൂടിയ 5MP ക്യാമറ എന്നിവയാണ് അവ.

സൂപ്പര്‍ പിക്‌സല്‍ സാങ്കേതികവിദ്യയോട് കൂടിയ 24 MP ലെന്‍സ് നാല് പിക്‌സലുകള്‍ ഒരുമിച്ച് ചേര്‍ത്ത് ഒരുപിക്‌സല്‍ ആക്കുന്നു. അതുകൊണ്ട് തന്നെ മിഴിവേറും ചിത്രങ്ങള്‍ നല്‍കാന്‍ ഇതിന് കഴിയും. 120 ഡിഗ്രി അള്‍ട്രാ വൈഡ് ഷോട്ടുകള്‍ എടുക്കാനാകുമെന്നതാണ് 8MP ക്യാമറയുടെ പ്രത്യേകത. സാധാരണ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇത് 78 ഡിഗ്രിയാണ്. വീഡിയോകള്‍ എടുക്കുമ്പോഴും ഇതിന്റെ ഗുണം ലഭിക്കുന്നു.

സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ഡിഎസ്എല്‍ആര്‍ ക്യാമറ ചെയ്യുന്ന ജോലി ചെയ്യാന്‍ 5MP സെന്‍സറിന് കഴിയും. ഇത് മനോഹരമായ ബൊക്കേ ഇഫക്ട് ഉണ്ടാക്കുന്നു. 10MP ടെലിഫോട്ടോ ലെന്‍സില്‍ സൂം ചെയ്ത് ഫോട്ടോ എടുത്താലും ഫോട്ടോയുടെ സൗന്ദര്യത്തിന് ഒരു കുറവും വരുകയില്ല.

ഇവയ്ക്ക് പുറമെ 24 MP സെല്‍ഫി ക്യാമറയുമുണ്ട്. AR ഇമോജി, വൈഡ് സെല്‍ഫി മോഡ് എന്നിവയോട് കൂടിയതാണ് സെല്‍ഫി ക്യാമറ. നിറങ്ങള്‍ കൃത്യതയോടെ പകര്‍ത്തുന്ന സീന്‍ ഓപ്ടിമൈസര്‍, സ്ലോ മോഷന്‍, ഹൈപ്പര്‍ ലാപ്‌സ് മോഡ് എന്നിവയാണ് ക്യാമറയുടെ മറ്റ് പ്രധാന സവിശേഷതകള്‍.

കുറച്ച് സമയം ഫോണ്‍ ഉപയോഗിക്കാന്‍ അവസരം ലഭിച്ചു. ക്യാമറയുടെ പ്രകടനം മികച്ചതാണ്. മിഴിവോട് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറയ്ക്ക് കഴിയുന്നുണ്ട്.

പിന്നില്‍ ലംബമായി നാല് ക്യാമറകള്‍ സജ്ജീകരിച്ചിരിക്കുന്ന സാംസങ് ഗാലക്‌സി A9 സുന്ദരിയാണ്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

എന്നാല്‍ വില അല്‍പ്പം കൂടുതലാണോ എന്നൊരു സംശയം. ഫോണിലെ പ്രോസസ്സറാണ് ഇത്തരമൊരു സംശയം ഉണ്ടാക്കുന്നത്. കൂടുതല്‍ സമയം ഉപയോഗിച്ചാല്‍ മാത്രമേ ക്യാമറയുടെ പ്രകടനം ശരിയായി വിലയിരുത്താന്‍ കഴിയൂ.

വരുംകാലങ്ങളിലെ സിനിമ എങ്ങനെയായിരിക്കും? 7 അദ്ഭുതകരമായ മാറ്റങ്ങൾ!

Best Mobiles in India

English Summary

Samsung Galaxy A9 (2018): The Good, the Bad, and the X factor