വൺപ്ലസ് 6 ടി, പോക്കോ എഫ് വൺ, ആസ്യൂസ് സെൻഫോൺ 5 സെഡ് എന്നിവയോട് സാംസംഗ് ഗ്യാലക്സി എ9 മത്സരിക്കുന്നു... മികച്ചത് ആര് ?


പിന്നിൽ ക്വാഡ് കാമറ സവിശേഷതയോടെ പുറത്തിറങ്ങിയ സാംസംഗിൻറെ ആദ്യ സ്മാർട്ട്ഫോൺ മോഡലാണ് ഗ്യാലക്സി എ9 (2018). 6 ജി.ബി റാമോടു കൂടിയ ബേസ് മോഡലിന് 36,990 രൂപയാണ് വില. 8 ജിബിയുടെ ഹൈ-എൻഡ് മോഡലിനാകട്ടെ വിപണി വില 39,990 രൂപയും.

Advertisement

വിലയുമായി ബന്ധപ്പെടുത്തി നോക്കുകയാണെങ്കിൽ വൺപ്ലസ് 6 ടിയോടൊപ്പം നിൽക്കുന്ന മോഡലാണ് ഗ്യാലക്സി എ9. വൺപ്ലസ് 6 ടിയുടെ വിപണി വില ആരംഭിക്കുന്നത് 37,990 രൂപയിലാണ്. ആസ്യൂസ് സെൻഫോൺ 5 സെഡ് ഷവോമിയുടെ പോക്കോ എഫ് വൺ എന്നിവയാണ് ഗ്യാലക്സി എ9 നൊപ്പം മത്സരിക്കുന്നവ.

Advertisement

വിലയുടെ കാര്യത്തിൽ ഈ മൂന്നു മോഡലുകളും ഗ്യാലക്സി എ9നോടൊപ്പം ചേർന്നു നിൽക്കുന്നവയാണെങ്കിലും സാങ്കേതിക സവിശേഷതകളുടെ കാര്യത്തിലും പെർഫോമൻസിൻറെ കാര്യത്തിലും എത്ര മികവു പുലർത്തുന്നുവെന്ന് നമുക്ക് പരിശോധിക്കാം.

വില

6 ജി.ബി റാമോടു കൂടിയ സാംസംഗ് ഗ്യാലക്സി എ9 ബേസ് മോഡലിന് 36,990 രൂപയാണ് വില. 8 ജിബിയുടെ ഹൈ-എൻഡ് മോഡലിനാകട്ടെ വിപണി വില 39,990 രൂപയും. ഇരു മോഡലുകൾക്കും 128 ജ.ബിയാണ് ഇൻറേണൽ മെമ്മറി കരുത്ത്.

വൺപ്ലസ് 6ടി മൂന്നു സ്റ്റോറേജ് വേരിയൻറുകളിലാണ് ലഭിക്കുന്നത്. 6 ജി.ബി റാം വേരിയൻറിന് 37,999 രൂപയും 8 ജി.ബി റാം വേരിയൻറിന് 41,999 രൂപയും 8ജി.ബി റാമും 256 ജി.ബി ഇൻറേണൽ സ്റ്റോറേജുമുള്ള മോഡലിന് 44,999 രൂപയുമാണ് വിപണിവില.

ഷവോമി പോക്കോ എഫ് വണ്ണിൻറ 6 ജി.ബി റാം വേരിയൻറിൻറെ വില 20,999 രൂപയാണ് 64 ജി.ബിയാണ് ഇൻറേണൽ മെമ്മറി. 6 ജി.ബി വേരിയൻറിന് 23,999 രൂപയും 8 ജി.ബി റാമിന് 27,999 രൂപയാണ് വില. കെവ്ലർ എഡിഷൻ മോഡലിൻറെ വില 29,999 രൂപയുമാണ്.

അസ്യൂസ് സെൻഫോൺ 5 സെഡിൻറെ 6 ജി.ബി റാം വേരിയൻറിന് വില 29,999 രൂപയാണ്. 238 ജി.ബി ഇൻറേണൽ കരുത്തുള്ള 6 ജി.ബി വേരിയൻറിന് 32,999 രൂപയും 8 ജി.ബി റാം വേരിയൻറിന് 36,999 രൂപയും വിലയുണ്ട്.

ഡിസൈൻ/ഡിസ്പ്ലേ

സാംസംഗ് എ9ന് മെറ്റൽ ഫ്രയിമോടു കൂടിയ 3 ഡി ഗ്ലാസ് പാനലാണുള്ളത്. തിളങ്ങുന്ന പിൻ ഭാഗത്തോടു കൂടിയ മോഡലുകളാണെല്ലാം. പിങ്ക്, ബ്ലൂ, ബ്ലാക്ക് നിറഭേദങ്ങളിൽ ലഭിക്കുന്ന ഫോണിന് സ്റ്റൈലിഷ ലൂക്കാണുള്ളത്. ചിലസമയങ്ങളിൽ തിളങ്ങുന്ന പിൻ ഭാഗം നെഗറ്റീവിറ്റായാകുന്നുണ്ട്. 6.3 ഇഞ്ച് ഫുൾ എച്ച്.ഡി സൂപ്പർ അമോലെഡ് സ്ക്രീനും ഇൻഫിനിറ്റി ഡിസ്പ്ലേയുമാണ് സാംസംഗ് ഗ്യാലക്സി എ9ൻറെ മറ്റൊരു പ്രത്യേകത.

വൺപ്ലസ് 6 ടിയ്ക്കും മെറ്റൽ ഫ്രയിമോടു കൂടിയ ഗ്ലാസ് പാനലാണുള്ളത്. തികച്ചും കൈയ്യിലൊതുങ്ങുന്ന തരത്തിലാണ് നിർമാണം. ഗ്ലാസ് പാനലാണെങ്കിലും ഫോൺ സ്ലിപ്പറിയല്ല. എന്നാലും സുരക്ഷയ്ക്കായി ബാക്ക് കേസ് ഉപയോഗിക്കുന്നത് നല്ലതാണ്. ഡ്യൂഡ്രോപ്പ് നോച്ചോടു കൂടിയ 6.41 ഇഞ്ച് ഡിസ്പ്ലേ സ്റ്റൈലിഷ് ലുക്ക് നൽകുന്നുണ്ട്. 2.5 ഡി കോർണിംഗ് ഗ്ലാസ് സുരക്ഷയും വൺപ്ലസ് 6 ടിയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നു.

വൺപ്ലസ് 6 ടി, സാംസംഗ് ഗ്യാലക്സി എ9 എന്നിവയെ അപേക്ഷിച്ച് പോക്കോ എഫ് വണ്ണിൽ ഗ്ലാസ് ബാക്ക് ഡിസൈനും മെറ്റൽ യൂണി ബോഡിയുമില്ല. ഇതിനു പകരമായി പോളി കാർബണേറ്റ് ബോഡിയാണ് ഉപയോഗിച്ചിരിക്കുന്നത്. 6 ഇഞ്ചിൻറെ ഫുൾ എച്ച്.ഡി എൽ.സി.ഡി ഡിസ്പ്ലേ മികവ് പുലർത്തുന്നുണ്ട്. ഗെയിം കളിക്കുന്നവർക്കും വീഡിയോ കാണുന്നവർക്കും ഉത്തമ മോഡലാണിത്.

അസ്യൂസ് സെൻഫോൺ 5 സെഡിൻറെ കാര്യമെടുത്താൽ 6.2 ഇഞ്ച് ഫുൾ എച്ച്.ഡി എൽ.സി.ഡി ഡിസ്പ്ലേയാണ് ഘടിപ്പിച്ചിരിക്കുന്നത്. ഫോണിന് പ്രീമിയം ലുക്കാണുള്ളത്. ഫോൺ അൽപ്പം സ്ലിപ്പറിയാണ് എന്നത് നെഗറ്റീവാണ്.

ക്യാമറ

പിന്നിൽ നാലു ക്യാമറകളാണ് സാംസംഗ് ഗ്യാലക്സി എ9ൽ കരുത്തു പകരുന്നത്. 24,10,8,5 മെഗാപിക്സലുകളുടേതാണ് ക്യാമറകൾ. മുന്നിലുള്ളത് 24 മെഗാപിക്സലിൻറെ സെൽഫി കാമറയാണ്.

വൺപ്ലസ് 6 ടിയ്ക്ക് പിന്നിൽ രണ്ടു ക്യാമറകളാണുള്ലത്. 20,16 മെഗാപിക്സലിൻറേതാണ് ഇവ. പുതിയ നൈറ്റ് സ്കാപ്പ് മോഡ് ലോ ലൈറ്റിൽ മികച്ച ചിത്രങ്ങളെടുക്കാൻ സഹായിക്കും. മുൻ ഭാഗത്തെ ക്യാമറ 16 മെഗാപിക്സലിൻറേതാണ്.

പോക്കോ എഫ് വണ്ണിന് ഇരട്ട പിൻ ക്യാമറകളാണുള്ളത്. 12,5 മെഗാപിക്സലിൻറേതാണ് ഇവ. മുന്നിൽ ഉപയോഗിച്ചിരിക്കുന്നത് 20 മെഗാപിക്സലിൻറെ സെൽഫി ക്യാമറയാണ്.

 

12,8 മെഗാപിക്സലിൻറെ ഇരട്ട ക്യാമറകളാണ് അസ്യൂസ് സെൻഫോൺ 5 സെഡിലുള്ളത്. ഫ്ലാഗ്ഷിപ്പ് മോഡലായിട്ടും ഈ മോഡൽ പ്രതീക്ഷിച്ചത്ര മികവ് ക്യാമറ ഭാഗത്തു നൽകുന്നില്ല. ഫോട്ടോയിലെ നിറങ്ങൾ വളരെ ഡള്ളാണെന്ന പരാതിയുമുണ്ട്. 8 മെഗാപിക്സലിൻറേതാണ് മുൻ ക്യാമറ.

പ്രോസസ്സറും ബാറ്ററിയും

ക്ലാൽകോം സ്നാപ്ഡ്രാഗൺ 660 പ്രോസസ്സറാണ് ഗ്യാലക്സി എ9ന് കരുത്തു പകരുന്നത്. 3,800 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. വൺപ്ലസ് 6 ടിയ്ക്കും പോക്കോ എഫ് വണ്ണിലും, അസ്യൂസ് സെൻഫോൺ 5 സെഡിലും സ്നാപ്ഡ്രാഗൺ 845 പ്രോസസ്സറാണുള്ളത്. വൺപ്ലസ് 6ടിയ്ക്ക് 3,700 മില്ലി ആംപയർ ബാറ്ററിയും പോക്കോ എഫ് വണ്ണിന് 4,000 മില്ലി ആംപയർ ബാറ്ററിയും സെൻഫോൺ 5 ഡെഡിൽ 3.300 മില്ലി ആംപയറുമാണ് ബാറ്ററി കരുത്ത്.

പ്രോസസ്സറിൻറെ കാര്യമൊഴിച്ച് ക്യാമറ, ബാറ്ററി ലൈഫ്, ഡിസ്പ്ലേ എന്നിവയുടെ കാര്യത്തിൽ സാംസംഗ് ഗ്യാലക്സി എ9 തന്നെയാണ് കിടിലൻ.


Best Mobiles in India

English Summary

Samsung Galaxy A9 compared with OnePlus 6T, Poco F1 and Asus Zenfone 5Z