സാംസങ് ഗ്യാലക്സി A9, ഗ്യാലക്സി A7 ഫോണുകൾ നല്ല വിലക്കുറവിൽ സ്വന്തമാക്കാൻ ഇതാ അവസരം


സാംസങ് ഗ്യാലക്സി A9 (2018), ഗ്യാലക്സി A7 (2018) ഫോണുകൾക്ക് ഇന്ത്യയിൽ ഇപ്പോൾ നല്ല വില കുറവിൽ സ്വന്തമാക്കുവാൻ സാധിക്കും.

ഗ്യാലക്സി A9 ഫോൺ 25,990 രൂപയ്ക്കും ഗ്യാലക്സി A7 ഫോൺ 15,990 രൂപയ്ക്കും ഇപ്പോൾ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

സാംസങ് ഗ്യാലക്സി A9

സാംസങ് വെബ്സൈറ്റ്, ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട് എന്നിവ വഴി പുതിയ വിലയിൽ ഫോണുകൾ നിങ്ങൾക്ക് സ്വന്തമാക്കാം. ഗ്യാലക്സി A9 ഫോൺ ഇന്ത്യയിൽ 36,990 രൂപയ്ക്കാണ് വിൽപനയ്ക്ക് എത്തിയത്. ഗ്യാലക്സി A7 ന്റെ വില 23,990 രൂപയായിരുന്നു.

സാംസങ് ഗ്യാലക്സി A9 (2018) പുതിയ വില

സാംസങ് ഗ്യാലക്സി A9 (2018) 6 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുളള ഫോണിന്റെ വില

25,990 രൂപയാണ്. 8 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുളള വെർഷന് 28,990 രൂപയാണ് വില.

ഗ്യാലക്സി A7 (2018) 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുളള മോഡലിന് 15,990 രൂപയും 6

ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുളള മോഡലിന് 19,990 രൂപയുമാണ് വില.

സാംസങ് ഗ്യാലക്സി A7 (2018) പുതിയ വില

ഗ്യാലക്സി A9 ആമസോൺ ഇന്ത്യ വഴിയും ഫ്ലിപ്കാർട്ട് വഴിയും ലഭിക്കും. അതേസമയം, ഡിസ്കൗണ്ട് വിലയെക്കാൾ ചില കളർ മോഡലുകൾക്ക് വില കൂടുതലാണ്.

അമോൾഡ് ഡിസ്‌പ്ലേ

സാംസങ് ഗ്യാലക്സി A9, 6.3 ഇഞ്ച് ഫുൾ എഫ്എച്ച്ഡി പ്ലസ് അമോൾഡ് ഡിസ്‌പ്ലേയാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 660 പ്രൊസസറാണ് കരുത്തേകുന്നത്. ആൻഡ്രോയിഡ് 8 ഓറിയോയിലാണ് ഫോണിന്റെ പ്രവർത്തനം. പുറകിൽ ക്വാഡ് ക്യാമറയാണ്. പ്രൈമറി ക്യാമറ 24 എം.പി ലെൻസിന്റേതാണ്. 8 എം.പി അൾട്രാ വൈഡ് ലെൻസോടുകൂടിയതാണ് ഈ ക്യാമറ. 10 എം.പിയാണ് ടെലിഫോട്ടോ ലെൻസ്. 5 എം.പി ഡെപ്ത് സെൻസറുമുണ്ട്. മുൻക്യാമറ 24 മെഗാപിക്സലാണ്. 3,800 എംഎഎച്ച് ആണ് ബാറ്ററി.

ട്രിപ്പിൾ ക്യാമറ

ഗ്യാലക്സി A7 (2018) ന്റേത് 6 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയാണ്. എക്സിനോസ് 7885 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. പുറകിൽ ട്രിപ്പിൾ ക്യാമറയാണ് ഫോണിനുളളത്. മുൻ ക്യാമറ 24 മെഗാപിക്സലാണ്. 3,000 എംഎഎച്ച് ആണ് ബാറ്ററി.

ആമസോൺ

സാംസങ് ഗ്യാലക്സി എ, സാംസങ് ഗ്യാലക്സി എം സീരിസുകളിലുള്ള ഫോണുകൾക്ക് കമ്പനി സ്പെഷ്യൽ ഓഫർ നൽകുന്നുണ്ട്. എ സീരിസിലുള്ള ഫോണുകൾ കടകളിലും ലഭിക്കുമെങ്കിലും എം സീരിസ് ഫോണുകൾ ഓൺലൈനിൽ മാത്രമാണ് വിൽക്കുന്നത്. ആമസോണിന്റെയും സാംസങിന്റെയും ഓൺലൈൻ സ്റ്റോറുകളിലാകും ഫോൺ ലഭിക്കുക.

ഫ്‌ളിപ്പ്കാർട്ട്

സാംസങ്ങിന്റെ എ സീരിസിലുള്ള ഗ്യാലക്സി എ 30 എന്ന സ്മാർട്ഫോണിന് 1500 രൂപയുടെ ഡിസ്കൗണ്ടാണ് കമ്പനി നൽകുന്നത്. 16,990 രൂപയുടെ ഫോൺ സ്പെഷ്യൽ ഓഫറിൽ 15,490 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. സാംസങ് ഗ്യാലക്സി എ 20 ഫോണിനും കമ്പനി സ്പെഷ്യൽ ഓഫർ ബാധകമാണ്. 1000 രൂപയാണ് എ 20 ഫോണിന് കമ്പനി നൽകുന്ന ഡിസ്കൗണ്ട്. 12,490 രൂപ വിലയുള്ള ഫോൺ 11,490 രൂപയ്ക്ക് ലഭിക്കും.

Most Read Articles
Best Mobiles in India
Read More About: samsung galaxy smartphones sale

Have a great day!
Read more...

English Summary

Samsung Galaxy A9 (2018) and Galaxy A7 (2018) have received a price cut in India. After the discount, the Galaxy A9 is available at a starting price of Rs 25,990 and the Galaxy A7 is available at a starting price of Rs 15,990.