കാത്തിരിപ്പുകള്‍ക്ക് വിരാമം: സാംസങ്ങ് ഗ്യാലക്‌സി A9 സ്റ്റാര്‍, A9 സ്റ്റാര്‍ ലൈറ്റ് ജൂണ്‍ 7ന് എത്തുന്നു


സാംസങ്ങ് തങ്ങളുടെ അടുത്ത ഫോണുകള്‍ അവതരിപ്പിക്കാനുളള ലക്ഷ്യത്തിലാണ്. നേരത്തെ ഇറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം സാംസങ്ങ് ഗ്യാലക്‌സി എ9 സ്റ്റാര്‍ എന്ന പ്രീമിയം ഫോണിന്റെ പ്രവര്‍ത്തനത്തിലാണ് കമ്പനി എന്നായിരുന്നു.

Advertisement

ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുളള പോസ്റ്റര്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ എത്തിയിട്ടുണ്ട്. സ്‌ളാഷ്‌ലീക്‌സിന്റെ ആദ്യത്തെ റിപ്പോര്‍ട്ടു പ്രകാരം സാംസങ്ങ് തങ്ങളുടെ പുതിയ ഫോണ്‍ ജൂണ്‍ 7ന് അവതരിപ്പിക്കും എന്നാണ്. കൂടാതെ ഇവന്റില്‍ രണ്ടു ഫോണുകള്‍ അവതരിപ്പിക്കുമെന്നും അവര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈനില്‍ എത്തിയ പോസ്റ്റില്‍ വരാനിരിക്കുന്ന ഫോണുകള്‍ ഗ്യാലക്‌സി എ9 സ്റ്റാര്‍, എ9 സ്റ്റാര്‍ ലൈറ്റ് എന്നിവയാണ്. ഏകദേശം ഒരേ ഡിസൈനായിരിക്കും ഈ രണ്ടു ഫോണുകള്‍ക്കും.

Advertisement

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഗ്യാലക്‌സി എ9 സ്റ്റാറിന്റെ വീഡിയോയും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആ വീഡിയോയില്‍ കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് ഫോണായ ഗ്യാലക്‌സി എസ്9 പ്ലസിന്റെ ഉയരവും വിശാലവുമയ പതിപ്പായി കാണപ്പെട്ടു. കൂടാതെ സ്മാര്‍ട്ട്‌ഫോണിന്റെ മുന്‍ വശത്തായി ഒരു നോച്ച് ഇല്ലാതെ എന്‍ഡ്-ടൂ-എന്‍ഡ് ഡിസ്‌പ്ലേയും അടങ്ങിയിരുന്നു. ഇതിനോടൊപ്പം ഗ്യാലക്‌സി എ9 സ്റ്റാറിന്റെ പിന്‍ വശത്തായി ഡ്യുവല്‍ ക്യാമറ സെറ്റപ്പുമുണ്ട്. അതായത് 24എംപി, 16എംപി ക്യാമറകള്‍. സെല്‍ഫി ക്യാമറ 24എംപിയാണ്.

എ9 സ്റ്റാറിന് 2220x1080 പിക്‌സല്‍ റസൊല്യൂഷനുളള 6.28 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ്. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുമായി എത്തുന്ന ഈ ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനകും. 3700എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തുന്നത്. കൂടാതെ ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണിന്റെ പ്രവര്‍ത്തനം.

Advertisement

നിങ്ങളുടെ കമ്പ്യൂട്ടറിലെ മൈക്രോഫോണ്‍ കേടായോ? പകരം ആന്‍ഡ്രോയിഡ് ഉപകരണം ഉപയോഗിക്കാം..!

സാംസങ്ങ് മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിപ്പിക്കാന്‍ പോകുകയാണ്. അതായത് ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ടെക്‌നോളജിയുമായി എത്തുന്ന ഗ്യാലക്‌സി എസ്10. 2019ല്‍ എത്തുന്ന ഐഫോണ്‍ X പ്ലസിനെ പോലെ സാംസങ്ങ് ഗ്യാലക്‌സി എസ്10നും ട്രിപ്പിള്‍ റിയര്‍ ക്യാമറയാകും ഉള്‍പ്പെടുത്തുന്നത്. ഗ്യാലക്‌സി എസ്10ന്റെ ക്യാമറയില്‍ 3ഡി സെന്‍സറിംഗ് സെന്‍സറും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ക്കായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഒരു ചോദ്യം ബാക്കി നിര്‍ത്തിക്കൊണ്ട്, ഇനി ഗ്യാലക്‌സി എസ്10 ന്റെ മുഖ്യ എതിരാളി ഐഫോണ്‍ X പ്ലസ് ആയിരിക്കുമോ?

Best Mobiles in India

Advertisement

English Summary

Samsung Galaxy A9 Star, Galaxy A9 Star Lite to reportedly launch on June 7