സാംസംഗ് ഗാലക്‌സി എയ്‌സ് പ്ലസ് ഇന്ത്യയില്‍



സാംസംഗ് ഗാലക്‌സി എയ്‌സിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനായ എയ്‌സ് പ്ലസ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ വില്പന തുടങ്ങി. ജിടി-എസ്7500 എന്നാണ് ഈ സ്മാര്‍ട്‌ഫോണിന്റെ മോഡല്‍ നെയിം.

ഇതിലെ മ്യൂസിക് പ്ലേബാക്കില്‍ മ്യൂസിക് ട്രാക്കുകള്‍ ഫോള്‍ഡറുകളിലായി കാണാനാകും. കോളുകള്‍ റിജക്റ്റ് ചെയ്യുമ്പോള്‍ ഒരു ടെക്‌സ്റ്റ് മെസേജ് കോള്‍ ചെയ്യുന്ന ആളുടെ ഇന്‍ബോക്‌സിലെത്തിക്കുന്ന കോളിംഗ് സവിശേഷതയാണ് എയ്‌സ് പ്ലസിന്റെ മറ്റൊരു ഘടകം. മാത്രമല്ല അനാവശ്യകോളുകള്‍ ശല്യമാകാതിരിക്കാന്‍ അവയെ ബ്ലാക്ക്‌ലിസ്റ്റില്‍ പെടുത്തി അത്തരം കോളുകളില്‍ നിന്ന് രക്ഷനേടാം.

Advertisement

സവിശേഷതകള്‍

  • 3.65 ഇഞ്ച് എച്ച് വിജിഎ കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍

  • ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഒഎസ്

  • സാംസംഗ് ടച്ച് വിസ് യൂസര്‍ഇന്റര്‍ഫേസ്

  • 2ജിബി ഇന്റേണല്‍ സ്റ്റോറേജ്

  • 32ജിബി വരെ മെമ്മറി കാര്‍ഡ് പിന്തുണ

  • വൈഫൈ, ബ്ലൂടൂത്ത് 3.0 കണക്റ്റിവിറ്റികള്‍

  • 5 മെഗാപിക്‌സല്‍ ക്യാമറ (എല്‍ഇഡി ഫഌഷ് സഹിതം)

Advertisement

വേര്‍ഡ്, എക്‌സല്‍, പവര്‍പോയിന്റ്, പിഡിഎഫ് തുടങ്ങിയ ഡോക്യുമെന്റുകളെ എഡിറ്റ് ചെയ്യാന്‍ തിങ്ക്ഫ്രീ എന്ന ടൂളും ഈ ഫോണില്‍ ഉള്‍പ്പെടുന്നുണ്ട്. മറ്റ് സാംസംഗ് ഫോണുകളെ പോലെ സാംസംഗ് സേവനങ്ങളായ സോഷ്യല്‍ ഹബ്ബ്, മ്യൂസിക് ഹബ്ബ്, ചാറ്റ്ഓണ്‍ സേവനങ്ങളും എയ്‌സ പ്ലസില്‍ ഉപയോഗിക്കാം.

എല്ലാ മൊബൈല്‍ പ്ലാറ്റ്‌ഫോമിലേയും ഉപയോക്താക്കള്‍ക്ക് പരസ്പരം ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് കണക്റ്റാകാന്‍ സഹായിക്കുന്ന സേവനമാണ് ചാറ്റ്ഓണ്‍. ഇന്‍സ്റ്റന്റ് മെസേജിംഗ്, ഗ്രൂപ്പ് ചാറ്റിംഗ്, ഇമേജ്, വീഡിയോ, വോയ്‌സ്, കോണ്ടാക്റ്റ്, കലണ്ടര്‍ എന്നീ ഫയലുകള്‍ ഷെയര്‍ ചെയ്യാനും ചാറ്റ്ഓണിലൂടെ സാധിക്കും.

16,290 രൂപയ്ക്കാണ് ഗാലക്‌സി എയ്‌സ് പ്ലസ് വാങ്ങാനാകുക. ഇതോടൊപ്പം 1,299 രൂപ വിലവരുന്ന ഒരു ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് സാംസംഗ് സൗജന്യമായി നല്‍കുന്നുണ്ട്.

Best Mobiles in India

Advertisement