സാംസംഗ് ഗാലക്‌സി ബീം പ്രൊജക്റ്റര്‍ ഫോണ്‍


സാംസംഗ് ഗാലക്‌സി ബീം പ്രോജക്റ്റര്‍ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിച്ചു. ബാര്‍സിലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഇത് അവതരിപ്പിച്ചത്.

പ്രൊജക്റ്റര്‍ ഫോണ്‍ എന്ന പേരില്‍ ശ്രദ്ധിക്കപ്പെട്ട ഗാലക്‌സി ബീമില്‍ 15 ലുമെന്‍സ് പ്രൊജക്റ്ററാണ് ഉപയോഗിക്കുന്നത്. ഫോണ്‍ ഉപയോഗിച്ച് കണ്ടന്റുകളെ ഏത് തരത്തിലുള്ള ഉപരിതലത്തിലേക്കും പ്രൊജക്റ്റ് ചെയ്യാന്‍ സാധിക്കും.

Advertisement

1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ബീമില്‍ 4 ഇഞ്ച് വലുപ്പമുള്ള ടിഎഫ്ടി ഡിസ്‌പ്ലെ സ്‌ക്രീനാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡ്യുവല്‍ ക്യാമറയാണ് ഇതിന്റെ മറ്റൊരു സവിശേഷത. 5 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറ പിറകിലും 1.3 മെഗാപിക്‌സല്‍ ക്യാമറ മുമ്പിലും വരുന്നു.

Advertisement

8 ജിബി ഇന്റേണല്‍ മെമ്മറിയോടെ വരുന്ന ഈ ഫോണില്‍ മൈക്രോഎസ്ഡി കാര്‍ഡ് ഉള്‍പ്പെടുത്തി 32 ജിബി വരെ സ്റ്റോറേജ് വിപുലപ്പെടുത്താനാകും. കൂടുതല്‍ ടോക്ക്‌ടൈമും സ്റ്റാന്‍ഡ്‌ബൈയും വാഗ്ദാനം ചെയ്യുന്ന 2000mAh ബാറ്ററിയാണ് ഗാലക്‌സി ബീമിലേത്. ഇതിനെല്ലാം ഉപരി ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റം കൂടി ഉള്‍പ്പെടുന്നതോടെ ബീം ഹാന്‍ഡ്‌സെറ്റ് സാംസംഗിന്റെ ഗാലക്‌സി ശ്രേണിയെ ശക്തിപ്പെടുത്തും.

വിവിധ കമ്പനികളില്‍ നിന്നുമുള്ള മൊബൈല്‍, മൊബൈല്‍ അനുബന്ധ ഉത്പന്നങ്ങളാണ് ഇത്തവണ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പരിചയപ്പെടുത്തിയത്. കോണ്‍ഗ്രസ് ഇന്നലെ സമാപിച്ചു.

Best Mobiles in India

Advertisement