ആറു ക്യാമറ സംവിധാനവുമായി സാംസംഗിന്റെ ഗ്യാലക്‌സി ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍


ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കു ശേഷം സാംസംഗ് തങ്ങളുടെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി ഫോള്‍ഡിനെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പു വന്നിരിക്കുകയാണ്. ഗ്യാലക്‌സി ഫോള്‍ഡിന്റെ പുറത്തിറക്കല്‍ ചടങ്ങ് വൈകാതെയുണ്ടാകുമെന്നാണ് അറിയുന്നത്. ഏപ്രില്‍ 26 മുതല്‍ ഫോണിന്റെ വില്‍പ്പന ആരംഭിക്കുമെന്നാണിപ്പോള്‍ അറിയുന്നത്. 1,40,500 രൂപയാണ് വില.

ഗ്യാലക്‌സി ഫോള്‍ഡ്

വിപണിയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും വിലയേറിയ സ്മാര്‍ട്ട്‌ഫോണാകും ഗ്യാലക്‌സി ഫോള്‍ഡ് എന്നാണ് ടെക്ക് ലോകത്തുനിന്നുള്ള അടക്കംപറച്ചില്‍. ഒരേസമയം ടാബായും ഒപ്പം സ്മാര്‍ട്ട്‌ഫോണായും ഉപയോഗിക്കാന്‍ കഴിയുന്നതരത്തിലാണ് ഫോണിന്റെ നിര്‍മാണം. അത്യുഗ്രന്‍ സ്‌ക്രീന്‍ സംവിധാനമാണ് ഫോണിന്റെ എടുത്തുപറയാവുന്ന പ്രത്യേകത.

രണ്ട് സ്‌ക്രീനാണ്

രണ്ട് സ്‌ക്രീനാണ് ഫോള്‍ഡബിള്‍ ഫോണിലുള്ളത്. 4.6 ഇഞ്ചിന്റെ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണ്‍ സ്‌ക്രീനും 7.2 ഇഞ്ച് ഡൈനാമിക് അമോലെഡ് ടാബ് സ്‌ക്രീനുമാണ് ഇവ. 4:2:3 ആണ് ആസ്‌പെക്ട് റേഷ്യോ. മടക്കിവെച്ചിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിനെ നിവര്‍ത്തി ടാബ്-ലെറ്റായി ഉപയോഗിക്കാം. വശങ്ങളിലായാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്.

ട്യൂണ്‍സ്പീ്കറുകള്‍

ഫോണിന്റെ താഴ്ഭാഗത്ത് എ.കെ.ജി ട്യൂണ്‍സ്പീ്കറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. 12 ജി.ബിയുടെ കരുത്തന്‍ റാമാണ് ഫോണിലുള്ളത്. 512 ജി.ബിയുടെ ഇന്റേണല്‍ മെമ്മറി ശേഷിയും ഫോണിലുണ്ട്. 4,380 മില്ലി ആംപയറിന്റേതാണ് ബാറ്ററി ശേഷി. വയര്‍ലെസ് ചാര്‍ജിംഗിനായി പവര്‍ ഷെയല്‍ ടെക്ക്‌നോളജിയും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഫോണ്‍ മികവു പുലര്‍ത്തുന്നു.

ക്യാമറയുടെ കാര്യത്തിലും ഫോണ്‍ മികവു പുലര്‍ത്തുന്നു. പിന്നില്‍ 12+12+16 എംപിയുടെ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണുള്ളത്. ടെലിഫോട്ടോ ലെന്‍സ്, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് എന്നീ സവിശേഷതകളോടു കൂടിയതാണ് ക്യാമറ. മുന്നില്‍ ഘടിപ്പിച്ചിരിക്കുന്നത് 10 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്.

ഫോണിന്റെ പ്രവര്‍ത്തനം

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. റീഡിസൈന്‍ഡ് നാവിഗേഷന്‍ ബട്ടണും ഫീച്ചറും ഫോണിലുണ്ട്. മള്‍ട്ടി ടാസ്‌കിംഗിനായി മൂന്നു വിന്‍ഡോകള്‍ ഫോണില്‍ ഉപയോഗിക്കാനും കഴിയും. സില്‍വര്‍, കോസ്‌മോസ് ബ്ലാക്ക്, മാര്‍ടൈന്‍ ഗ്രീന്‍ ആസ്‌ട്രോ ബ്ലൂ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. വില 1,40,500 രുപ.

നിങ്ങൾ ഫോൺ പിടിക്കുന്ന രീതി നിങ്ങളുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തും

Most Read Articles
Best Mobiles in India
Read More About: samsung news smartphone mobile

Have a great day!
Read more...

English Summary

Samsung Galaxy Fold is now official with a six-camera setup