സാംസങ്ങ് ഗാലക്‌സി ജെ2 (2017), വില 7,390 രൂപ!


കഴിഞ്ഞ ബുധനാഴ്ചയാണ് സാംസങ്ങ് ജെ സീരീസിലെ സാംസങ്ങ് ഗാലക്‌സി ജെ2 (2017) ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്‍ട്രിലെവല്‍ സ്‌പെക്‌സിലാണ് ഈ ഫോണ്‍ ഉള്‍പ്പെടുന്നത്.

Advertisement

സാംസങ്ങ് ഗാലക്‌സി ജെ2 (2017) ഫോണ്‍ അവതരിപ്പിച്ച സമയത്ത് അതിന്റെ വിലയെ കുറിച്ച് സൂചന ഒന്നും തന്നെ നല്‍കിയിരുന്നില്ല. എന്നാല്‍ മുംബൈ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റീട്ടെയിലിങ്ങ് മേധാവി മഹേഷ് ആണ് സാസംങ്ങ് ഗാലക്‌സി ജെ2 ന്റെ വില 7,390 രൂപയെന്നു പറയുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇതിനെ കുറിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്മാര്‍ട്ട്‌ഫോണിന് ഇതേ വില ടാഗ് പട്ടികപ്പെടുത്തുന്നുണ്ട്.

Advertisement

സാംസങ്ങ് ഗാലക്‌സി ജെ2ന്റെ സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ 4.7 ഇഞ്ച് QHD (540x960) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്. 1ജിബി റാമോടു കൂടിയ 1.3GHz ക്വാഡ് കോര്‍ എക്‌സിനോസ് പ്രോസസറാണ് ഇതില്‍. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും അതിലുപരി 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് സ്‌പേസ് കൂട്ടുകയും ചെയ്യാം.

5എംപി റിയര്‍ ഓട്ടോഫക്കസ് ക്യാമറ, 2എംപി മുന്‍ ക്യാമറ, 2000എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററി, ആന്‍ഡ്രോയിഡ് ഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നിവയാണ്. ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് 4ജി, ജിപിആര്‍എസ്, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത് 4.1, ജിപിഎസ്, 3.5എംഎം ഓഡിയോ ജാക്ക് എന്നിവ കണക്ടിവിറ്റിയില്‍ ഉള്‍പ്പെടുന്നു.

Advertisement

സാംസങ്ങ് ഗാലക്‌സി ജെ7ന് 130 ഗ്രാം ഭാരമാണ്. സ്മാര്‍ട്ട് മാനേജര്‍ മെമ്മറി ക്ലീനപ്പോടു കൂടിയാണ് ഫോണ്‍ ഇറങ്ങിയിരിക്കുന്നത്. ഇതു കൂടാതെ 50% ഡാറ്റ സംരക്ഷിക്കാന്‍ അള്‍ഡ്രാ ഡാറ്റ സേവിങ്ങ് മോഡും ഉണ്ട്.

Best Mobiles in India

Advertisement

English Summary

Talking about the specifications, the Galaxy J2 (2017) comes with a 4.7-inch QHD (540×960 pixels) Super AMOLED display.