സാംസങ്ങ് ഗ്യാലക്‌സി J6ന് വീണ്ടും വമ്പിച്ച വിലക്കിഴിവ്!!


സാംസങ്ങ് അവതരിപ്പിച്ച പുതിയ ഫോണുകളില്‍ ഒന്നാണ് സാംസങ്ങ് ഗ്യാലക്‌സി ജെ6. ഈ ഫോണിന്റെ വില വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ്. 4ജിബി മോഡലിന്റെ വിലയാണ് കുറച്ചിരിക്കുന്നത്.

Advertisement

ഗ്യാലക്‌സി J6

ഇപ്പോള്‍ ഗ്യാലക്‌സി J6ന്റെ 4ജിബി റാമിന്റെ പുതുക്കിയ വില 13,990 രൂപയാണ്. നേരത്തെ ഗ്യാല്‌സി J6ന്റെ 3ജിബി റാം പതിപ്പിന്റെ വിലയും കുറച്ചിരുന്നു. 1000 രൂപ കുറച്ച് 12,990 രൂപയ്ക്കായിരുന്നും വിറ്റഴിച്ചത്. അന്ന് 4ജി റാമിന് 1500 രൂപ കുറച്ച് 14,990 രൂപയ്ക്ക് വിറ്റഴിച്ചു. കഴിഞ്ഞ മേയ് മാസത്തില്‍ ഗ്യാലക്‌സി J6ന്റെ 4ജിബി റാം 16,490 രൂപയ്ക്കും 3ജിബി റാം വേരിയന്റ് 13,990 രൂപയ്ക്കുമായിരുന്നു എത്തിയിരുന്നത്.

Advertisement
സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ/ ക്യാമറ

18:5:9 ആസ്‌പെക്ട് റേഷ്യോയിലെ സാംസങ്ങ് ഗ്യാലക്‌സി J6ന് 5.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ്. പ്ലാസ്റ്റിക് യൂണിബോഡി ഡിസൈനാണ് ഫോണിനുളളത്. എംഐ അടിസ്ഥാനമാക്കിയ ക്യാമറ സാംവിധാനമാണ് ഫോണില്‍. 4ജിബി/3ജിബി റാമില്‍ എത്തിയ ഫോണിന് 64ജിബി/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് നല്‍കിയിരിക്കുന്നത്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും.

ക്യാമറ, കണക്ടിവിറ്റികള്‍

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 13എംപി പിന്‍ ക്യാമറ (f/1.9 അപ്പര്‍ച്ചര്‍)യും, മുന്‍ ക്യാമറ 8എംപി (f/1.9 അപ്പര്‍ച്ചര്‍)യുമാണ്. എക്‌സിനോസ് 7870 പ്രോസസറാണ് ഫോണിന്റെ ശേഷി. 3000എംഎച്ച് ബാറ്ററിയാണ് ഗ്യാലക്‌സി J6ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4ജി, വോള്‍ട്ട്, 3ജി, ബ്ലൂട്ടുത്ത്, ജിപിഎസ് എന്നിവ ഫോണിന്റെ കണക്ടിവിറ്റികളാണ്.

ഏറ്റവും പുതിയ രണ്ടു ഫോണുകള്‍

സാംസങ്ങ് ഏറ്റവും അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച മറ്റു രണ്ടു ഫോണുകളാണ് ഗ്യാലക്‌സി J6+, J4+. യഥാക്രമം ഈ ഫോണുകളുടെ വില 15,990 രൂപയും 10,990 രൂപയുമാണ്. ഗ്യാലക്‌സി J6+ എത്തിയിരിക്കുന്നത് 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിലും എന്നാല്‍ J4+ എത്തിയിരിക്കുന്നത് 2ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിലുമാണ്. കൂടാതെ ഈ രണ്ടു ഫോണുകളിലും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജും വര്‍ദ്ധിപ്പിക്കാം.

 

ഡ്യുവല്‍ റിയര്‍ ക്യാമറ

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ ഗ്യാലക്‌സി J6+ന് ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. അതായത് 13എംപി പ്രൈമറി സെന്‍സറും 5എംപി സെക്കന്‍ഡറി സെന്‍സറും. എന്നാല്‍ ഗ്യാലക്‌സി J4+ന് 13എംപിയുടെ ഒറ്റ ക്യാമറയാണുളളത്.

ആന്‍ഡ്രോയിഡില്‍ ഇനി പാട്ടുകേള്‍ക്കുമ്പോള്‍, വരികള്‍ കൂടി കാണാം

 


Best Mobiles in India

English Summary

Samsung Galaxy J6 gets another price cut