സാംസങ്ങ് ഗ്യാലക്‌സി ജെ8, ജെ4, ജെ7 പ്രൈം എന്നിവയ്ക്ക് വമ്പിച്ച വിലക്കിഴിവ്, വേഗമാകട്ടേ!


ബജറ്റ് നിരയിലുളള സാംസങ്ങിന്റെ മൂന്നു ഫോണുകളായ ഗ്യാലക്‌സി ജെ8, ഗ്യാലക്‌സി ജെ4, ഗ്യാലക്‌സി ജെ4 പ്രൈം എന്നിവ ഇന്ത്യയില്‍ വില കുറച്ചിരിക്കുന്നു. മുംബൈയിലെ മൊബൈല്‍ റീട്ടെയില്‍ കമ്പനിയായ മഹേഷ് ടെലികോം ആണ്‌ വില കുറച്ചിരിക്കുന്നത്.

തത്കാലത്തേക്കാണോ അതോ സ്ഥിരമായാണോ ഈ വിലക്കിഴിവ് എന്ന് സാംസങ്ങ് വ്യക്തമാക്കിയിട്ടില്ല. ഈ പുതിയ വിലക്കിഴിവ് സാംസങ്ങിന്റെ എല്ലാ മൊബൈല്‍ സ്റ്റോറുകളിലും ബാധകമാണ്. ഗ്യാലക്‌സി ജെ, ഗ്യാലക്‌സി എ സീരീസ് ഫോണുകള്‍ക്കാണ് വിലക്കിഴിവ്.

വിലക്കിഴിവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാംസങ്ങ് ഫോണുകളുടെ വിശദാംശങ്ങള്‍ ചുവടെ കൊടുക്കുന്നു.

സാംസങ്ങ് ഗ്യാലക്‌സി ജെ8

18,990 രൂപയ്ക്ക് അവതരിപ്പിച്ച ഫോണ്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് 17,990 രൂപയ്ക്കു വാങ്ങാം. 6 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ആണ് ഫോണിന്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3500എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന സവിശേഷതകളാണ്. ഡ്യുവല്‍ സിം പിന്തുണയുളള ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് ഓറിയോയിലാണ്. 4ജി എല്‍റ്റിഇ കണക്ടിവിറ്റിയും ഫോണിലുണ്ട്. പിന്നില്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്, അതായത് 16എംപി/5എംപി ക്യാമറ. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 16എംപി മുന്‍ ക്യാമറയും ഉണ്ട്.

സാംസങ്ങ് ഗ്യാലക്‌സി ജെ4

9,990 രൂപയ്ക്ക് എത്തിയ ഈ ഫോണ്‍ ഇപ്പോള്‍ 8,990 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം. 2ജിബി/16ജിബി മോഡലിനാണ് വിലക്കിഴിവ്. 5.5 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുളള ഫോണിന് 1.4Ghz എക്‌സിനോസ് പ്രോസസറാണ് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓറിയോ 8.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ റണ്‍ ചെയ്യുന്ന ഈ ഫോണില്‍ 3000എംഎഎച്ച് ബാറ്ററിയാണ്. F1.9 അപ്പര്‍ച്ചറോടു കൂടിയ 13എംപി പ്രൈമറി ക്യാമറയും F/2.2 അപ്പര്‍ച്ചറോടു കൂടിയ മുന്‍ ക്യാമറും ഫോണിലുണ്ട്.

സാംസങ്ങ് ഗ്യാലക്‌സി ജെ7 പ്രൈം

വിലക്കിഴിവിനു ശേഷം 9,990 രൂപയ്ക്ക് സാംസങ്ങ് ഗ്യാലക്‌സി ജെ7 പ്രൈം നിങ്ങള്‍ക്കു വാങ്ങാം. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. ഒക്ടാകോര്‍ 1.6Ghz പ്രോസസറില്‍ റണ്‍ ചെയ്യുന്ന ഈ ഫോണില്‍ 13എംപി റിയര്‍ ക്യാമറയും 8എംപി സെല്‍ഫി ക്യാമറയും ഉണ്ട്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം.

സാംസങ്ങ് ഗ്യാലക്‌സി A6, A6+

ഗ്യാലക്‌സി A6ന്റെ 32ജിബി, 64ജിബി എന്നിവയ്ക്ക് വിലക്കുറവുകള്‍ നല്‍കിയിട്ടുണ്ട്. 32ജിബിയുടെ യഥാര്‍ത്ഥ വില 21,990 രൂപയാണ്, ഇത് 15,490 രൂപയ്ക്ക് നിങ്ങള്‍ക്കു ലഭിക്കുന്നു. അതു പോലെ 64ജിബിയുടെ വില 22,990 രൂപയാണ്, ഇതും ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 16,990 രൂപയ്ക്കു ലഭിക്കുന്നു. വിലക്കിഴിവിനു ശേഷം ഗ്യാലക്‌സി A6+ 21,990 രൂപയ്ക്ക് നേടാം.

'ജിയോ ഫോണ്‍ 2': മൂന്നാം ഫ്‌ളാഷ് സെയില്‍ സെപ്തംബര്‍ 6ന്..!

Most Read Articles
Best Mobiles in India
Read More About: samsung news mobiles smartphones

Have a great day!
Read more...

English Summary

Samsung Galaxy J8, Galaxy J4 and J7 Prime receive price cut in India, Hurry!