സാംസംഗ് ഗാലക്‌സി നോട്ട് 2 പ്രീഓര്‍ഡറിന്!



ഐഎഫ്എയില്‍ വെച്ച് സാംസംഗ് പുറത്തിറക്കിയ ഗാലക്‌സി നോട്ട് 2 (Samsung Galaxy Note 2) ഫാബ്‌ലറ്റ് പ്രീഓര്‍ഡര്‍ ചെയ്യാന്‍ അവസരം. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇന്‍ഫിബീം ആണ് 38,500 രൂപയ്ക്ക് ഇത് പ്രീ ഓര്‍ഡറിന് എത്തിച്ചിരിക്കുന്നത്.

ഐഎഫ്എ തുടങ്ങുന്നതിന് മുമ്പേ ഏറെ അഭ്യൂഹങ്ങള്‍ ഉത്പന്നത്തെക്കുറിച്ചുണ്ടായിരുന്നു. അവതരണത്തെക്കുറിച്ചും സവിശേഷതകളെക്കുറിച്ചുമായിരുന്നു മിക്കതും. ഗാലക്‌സി നോട്ട് ഫാബ്‌ലറ്റിന്റെ രണ്ടാം തലമുറയായി എത്തിയ ഈ ഉത്പന്നം സാംസംഗിന്റെ ഫഌഗ്ഷിപ്പ് മോഡലായാണ് കണക്കാക്കുന്നത്.

Advertisement

ഇന്‍ഫിബീം ഇതിന്റെ പ്രീഓര്‍ഡര്‍ പേജില്‍ മുമ്പ് സെപ്തംബര്‍ 10ന് ഗാലക്‌സി നോട്ട് 2 എത്തും എന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോഴത് 'ഉടന്‍ വരുന്നു' എന്നാക്കി തിരുത്തിയിട്ടുണ്ട്. മറ്റൊരു റിപ്പോര്‍ട്ടനുസരിച്ച് സെപ്തംബര്‍ 22നാണ് ഇത് ഇന്‍ഫിബീമില്‍ വില്പനക്കെത്തുക. എന്തായാലും ഐഎഫ്എ 2012ന്റെ തിരശീല വീണതിന് തൊട്ടുപിറകെയായി ഇത്തരമൊരു ഉത്പന്നം ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത് സാംസംഗ് ഗാഡ്ജറ്റ് പ്രേമികളെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.

Advertisement

ഗാലക്‌സി നോട്ട് 2 സവിശേഷതകള്‍

  • 5.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ടച്ച്‌സ്‌ക്രീന്‍

  • 1280x720 പിക്‌സല്‍ റെസലൂഷന്‍

  • ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ ഓപറേറ്റിംഗ് സിസ്റ്റം

  • 1.6 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസര്‍

  • എയര്‍വ്യൂ

  • എസ് പെന്‍

  • 4ജി എല്‍ടിഇ, എഡ്ജ്, വൈഫൈ, എന്‍എഫ്‌സി, ജിപിഎസ്

  • ബ്ലൂടൂത്ത് 4.0 വേര്‍ഷന്‍

  • യുഎസ്ബി 2.0

  • 8 മെഗാപിക്‌സല്‍ ടച്ച്‌ഫോക്കസ് ക്യാമറ (ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്)

  • 1.9എംപി ഫ്രന്റ് ഫേസിംഗ് ക്യാമറ

  • 16ജിബി, 32 ജിബി, 64 ജിബി സ്റ്റോറേജ് വേര്‍ഷനുകള്‍

  • 64ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ്

  • 2ജിബി റാം

Best Mobiles in India

Advertisement