സാംസങ്ങ് ഗാലക്‌സി നോട് 3 നിയോ; മികച്ച 7 ഓണ്‍ലൈന്‍ ഡീലുകള്‍


2014 ആരംഭിച്ച് രണ്ടു മാസം പിന്നിട്ടതേയുള്ളു. അതിനു മുമ്പ് സാംസങ്ങ് ഒരുപിടി ഹാന്‍ഡ്‌സെറ്റുകള്‍ ലോഞ്ച് ചെയ്തു. ബാര്‍സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഗാലക്‌സി S5 ആണ് അതില്‍ ഏറ്റവും ഒടുവിലത്തേത്.

Advertisement

എന്നാല്‍ ഗാലക്‌സി S5 എന്നുമുതലാണ് വിപണിയിലെത്തുക എന്ന് വ്യക്തമായിട്ടില്ല. അതേസമയം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനു ഒരാഴ്ചമുമ്പ് ഇന്തോനേഷ്യയിലെ ബാലിയില്‍ സാംസങ്ങ് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ അവതരിപ്പിച്ച ഗാലക്‌സി നോട് 3 നിയോ ഇന്ത്യയില്‍ ലഭ്യമായിക്കഴിഞ്ഞു. 38,990 രൂപയാണ് വില.

Advertisement

നിലവില്‍ സാംസങ്ങ് ഗാലക്‌സി നോട് 3 നിയോ ലഭ്യമാവുന്ന മികച്ച 7 ഓണ്‍ലൈന്‍ ഡീലുകളാണ് ചുവടെ കൊടുക്കുന്നത്. അതിനു മുമ്പ് ഫോണിശന്റ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം.

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 1.6 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍ അല്ലെങ്കില്‍ ഹെക്‌സകോര്‍ (1.7 Ghz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A15+ 1.3 GHz ക്വാഡ് കോര്‍ കോര്‍ടെക്‌സ് A7) പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.

BSI സെന്‍സര്‍, LED ഫ് ളാഷ് എന്നിവയോടു കൂടിയ 8 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, NFC കണക്റ്റിവിറ്റി. 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

{photo-feature}

Best Mobiles in India