സാംസങ്ങ് ഗാലക്‌സി നോട് 4-ല്‍ റെറ്റിന സ്‌കാനര്‍?


ഏറെക്കാലമായി പറഞ്ഞുകേള്‍ക്കുന്നതാണ് സാംസങ്ങിന്റെ ഗാലക്‌സി നോട് 4 സ്മാര്‍ട്‌ഫോണിനെ കുറിച്ച്. പലതവണ ഫോണിന്റെതെന്നു കരുതുന്ന ചിത്രങ്ങളും സ്‌പെസിഫിക്കേഷനുകളും വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

Advertisement

എന്നാല്‍ ഇപ്പോള്‍ ഔദ്യോഗികമായിത്തന്നെ ഫോണിനെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. അതുപ്രകാരം നോട് 4-ല്‍ ഫോണ്‍ അണ്‍ലോക് ചെയ്യുന്നതിന് കണ്ണിലെ റെറ്റിന സ്‌കാന്‍ ചെയ്യുന്ന സംവിധാനം ഉണ്ടായിരിക്കുമെന്നാണ് സൂചന.

Advertisement

സാംസങ്ങിന്റെ എക്‌സിനോസ് ട്വിറ്റര്‍ അക്കൗണ്ടിലാണ് ഫോണിന്റെ ചിത്രം വന്നിരിക്കുന്നത്. തീരെ കട്ടികുറഞ്ഞ ഫോണില്‍ വലിയൊരു കണ്ണുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഞങ്ങളുടെതുമാത്രമായ പ്രത്യേക ഫീച്ചറുകള്‍ ഉപയോഗിച്ച് സുരക്ഷ കൂടുതല്‍ ശക്തപ്പെടുത്താം. അതാണ് ഞങ്ങള്‍ മുന്‍കൂട്ടി കണ്ടതും'.. എന്നും ട്വീറ്റില്‍ പറയുന്നു.

ഈ ട്വീറ്റും ചിത്രവും തന്നെയാണ് റെറ്റിന സ്‌കാനര്‍ ഫോണില്‍ ഉണ്ടാവുമെന്ന് സംശയിക്കാന്‍ കാരണം. നേരത്തെ ഇറങ്ങിയ ഗാലക്‌സി എസ് 5-ല്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അതുകൊണ്ടുതന്നെ പുതിയ ഫോണില്‍ വേറിട്ട സാങ്കേതികതകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

5.7 ഇഞ്ച് QHD സ്‌ക്രീന്‍, ഒക്റ്റ കോര്‍ പ്രൊസസര്‍, 3 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 16 എം.പി പ്രൈമറി ക്യാമറ, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് എന്നിവയാണ് ഗാലക്‌സി നോട് 4-ന് ഉണ്ടായിരിക്കുമെന്ന് കരുതുന്ന പ്രത്യേകതകള്‍. വില സംബന്ധിച്ച് യാതൊരു സൂചനയും ലഭ്യമായിട്ടില്ല. ഈ വര്‍ഷം സെപ്റ്റംബറില്‍ ഫോണ്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Advertisement
Best Mobiles in India

Advertisement

English Summary

Samsung Galaxy Note 4 Might Come With Retina Scanner?, Samsung galaxy Note 4 Image, There will be a retina scanner in Galaxy Note 4, Read More...