ഫ് ളക്‌സിബിള്‍ ഡിസ്‌പ്ലെയുമായി സാംസങ്ങ് ഗാലക്‌സി നോട് 4


സാംസങ്ങ് ഗാലക്‌സി എസ് 5-നെ കടത്തിവെട്ടി എതിരാളികളായ ആപ്പിളിന്റെ ഐ ഫോണ്‍ 5 എസ് മുന്നേറുകയാണ്. എങ്കിലും തോറ്റുകൊടുക്കാന്‍ തയാറല്ല എന്ന നിലപാടിലാണ് സാംസങ്ങ്. അതുകൊണ്ടുതന്നെ വിപണി തിരിച്ചുപിടിക്കാന്‍ മികച്ച ഒരു ഹാന്‍ഡ്‌സെറ്റുമായി കമ്പനി വരുന്നു. ഗാലക്‌സി നോട് 4.

Advertisement

പ്ലാസ്റ്റിക്, പോളികാര്‍ബണേറ്റ് ബോഡിക്കു പകരം മെറ്റല്‍ ബോഡിയുമായാണ് പുതിയ തലമുറ നോട് പുറത്തിറക്കുന്നതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്. കൊറിയന്‍ സൈറ്റായ ET ന്യസാണ് ഇക്കാര്യം പുറത്തുവിട്ടത്. അതോടൊപ്പം ഫ് ളക്‌സിബിള്‍ ഡിസ്‌പ്ലെ ആയിരിക്കും ഫോണിനുണ്ടാവുക എന്നും റിപ്പോര്‍ട് പറയുന്നു.

Advertisement

ക്യാമറയുടെ കാര്യത്തിലും ഏറെ പുരോഗതികളുണ്ടാവും ഫോണില്‍. ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനോടു കൂടിയ 16 എം.പി ക്യാമറയായിരിക്കും പിന്‍വശത്ത് ഉണ്ടാവുക. അതോടൊപ്പം ഫോണിന്റെ പ്ലാസ്റ്റിക് വേരിയന്റും സാംസങ്ങ് പുറത്തിറക്കുമെന്ന് അഭ്യൂഹമുണ്ട്.

ഫോണിന്റെ സാങ്കേതികമായ മറ്റു പ്രത്യേകതകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. സെപ്റ്റംബറില്‍ നടക്കുന്ന IFA ബെര്‍ലിന്‍ 2014 ഷോയില്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

Advertisement

English Summary

Samsung Galaxy Note 4 To Come With Flexible Display, Metal Build and 16MP OIS Camera, Samsung Galaxy Note 4 to Come up with Flexible Display, Galaxy Note 4 to Launch in September, Read More...