സാംസങ്ങ് ഗാലക്‌സി നോട് 4-ന് മൂന്നു വശത്തും ഡിസ്‌പ്ലെ?...


സാംസങ്ങിന്റെ പുതിയ ഫോണായ ഗാലക്‌സി നോട് 4-നെകുറിച്ചാണ് ഇപ്പോള്‍ ടെക്‌ലോകത്ത് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്. ഈ മാസം ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Advertisement

അതോടൊപ്പം കഴിഞ്ഞ ദിവസം ZDNet Korea എന്ന സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട് പ്രകാരം ഗാലക്‌സി നോട് 4-ന് മൂന്നു വശത്തും ഡിസ്‌പ്ലെയുള്ള സ്‌ക്രീന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ ഇത്തരത്തിലുള്ള ഡിസ്‌പ്ലെ സാംസങ്ങ് അവതരിപ്പിച്ചിരുന്നു.

Advertisement

ഏതുരീതിയിലായിരിക്കും മൂന്നു വശത്തും ഡിസ്‌പ്ലെയുള്ള സ്‌ക്രീന്‍ സെറ്റ് ചെയ്യുക എന്നത് ഇപ്പോഴും വ്യക്തമല്ല. സാധാരണ ഫോണുകളിലേതുപോലെ മുന്‍വശത്തെ ഡിസ്‌പ്ലെയ്‌ക്കൊപ്പം വശങ്ങളില്‍ നിന്നും കണ്ടന്റുകള്‍ വായിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സ്‌ക്രീന്‍ എന്ന് സൂചനയുണ്ട്. മറിച്ച് മുന്നിലും പിന്നിലും ഒരു വശത്തും ആയിരിക്കും ഡിസ്‌പ്ലെ എന്നും ചിലര്‍ പറയുന്നുണ്ട്.

അതോടൊപ്പം രണ്ട് സ്‌ക്രീന്‍ വേരിയന്റുകളില്‍ സാംസങ്ങ് നോട് 4 അവതരിപ്പിക്കുമെന്നും അഭ്യൂഹമുണ്ട്. ഒന്ന് സാധാരണ രീതിയിലുള്ള OLED/ AMOLED സ്‌ക്രീനും മറ്റൊന്ന് കര്‍വ്ഡ് ഡിസ്‌പ്ലെയുള്ള സ്‌ക്രീനുമായിരിക്കും.

നിലവില്‍ നോട് 4-ന്റെ നിര്‍മാണം ആരംഭിച്ചതായി സൂചനയുണ്ട്. മൂന്നു വശത്തും ഡിസ്‌പ്ലെ ഒരുക്കുക എന്നത് ഏറെ ചിലവേറിയ സംവിധാനമാണെന്നാണ് ടെക് ലോകത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ നോട് 4-ന്റെ ഈ വേരിയന്റ് സാധാരണ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളേക്കാള്‍ വില കൂടിയതായിരിക്കുമെന്നും ഉറപ്പിക്കാം.

Advertisement

എന്തായാലും കാര്യങ്ങള്‍ വ്യക്തമാവാന്‍ ഫോണ്‍ ലോഞ്ച് ചെയ്യുന്നതുവരെ കാത്തിരിക്കണം.

Best Mobiles in India

Advertisement

English Summary

Samsung Galaxy Note 4 To Come With Three-sided Display?, Samsung galaxy Note 4 Rumors, Rumors says Samsung galaxy note 4 to come with Three-Sided Display, Read More...