ലോകം മൊത്തം കാത്തിരിക്കുന്ന ആ ഫോൺ ഇന്നെത്തുന്നു!


ലോകം മൊത്തം കാത്തിരിക്കുന്ന സാംസങ് ഗാലക്‌സി നോട്ട് 9 ഇന്നെത്തുന്നു. ഇന്ത്യൻ സമയം ഇന്ന് രാത്രി 8.30 ന് ആണ് ഫോൺ പുറത്തിറങ്ങുക. സവിശേഷതകളും വിലയും എല്ലാം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതി. സാംസങിനെ സംബന്ധിച്ചെടുത്തോളവും സാംസങ് ആരാധകരെ സംബന്ധിച്ചെടുത്തോളവും ഏറെ പ്രതീക്ഷകൾക്ക് വക നൽകുന്ന മോഡലാണ് നോട്ട് 9.

Advertisement

ഗാലക്‌സി നോട്ട് 9

കഴിഞ്ഞ കുറച്ചു മാസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന നോട്ട് 9 ഇതിനോടകം തന്നെ ആരാധകരിൽ വളരെ ഉയർന്ന തോതിലുള്ള പ്രതീക്ഷകൾ നൽകിയിട്ടുണ്ട്. ഓൺലൈൻ വഴി പലപ്പോഴും പുറത്തുവന്ന ചിത്രങ്ങൾ, പുറത്തായ മറ്റു സവിശേഷതകൾ എന്നിവയെല്ലാം തന്നെ ഫോണിനായി കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നുണ്ട്. ലോകത്തിലെ ആദ്യത്തേത് എന്ന് അവകാശപ്പെടാവുന്ന ചില സവിശേഷതകളും ഫോണിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം.

Advertisement
വില

വിലയുടെ കാര്യത്തിൽ നിലവിൽ കൃത്യമായി ഒന്നും തന്നെ പറയാൻ പറ്റില്ലെങ്കിലും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കും പ്രകാരം 128 ജിബി മോഡലിന് ഏകദേശം 65000 രൂപയ്ക്കടുത്തും 512 ജിബിക്ക് ഏകദേശം 80000 രൂപയും പ്രതീക്ഷിക്കാം.

സവിശേഷതകകൾ

സവിശേഷതകളുടെ കാര്യത്തിലും എന്തെല്ലാം ഉണ്ടാകുമെന്ന് കൃത്യമായി ഇപ്പോൾ പറയാൻ പറ്റില്ലെങ്കിലും 8 ജിബി, 6 ജിബി റാം ഓപ്ഷനുകൾ, 128 ജിബി, 512 ജിബി മെമ്മറി ഓപ്ഷനുകൾ, ഏറ്റവും പുതിയ Exynos 9820 പ്രൊസസർ (അല്ലെങ്കിൽ Snapdragon 845 പ്രൊസസർ), ഇരട്ട ക്യാമറ സെറ്റപ്പ്, 4000 mAh ബാറ്ററി എന്നിവയെല്ലാം പ്രതീക്ഷിക്കാം.

ഡിസ്‌പ്ലെ

ഡിസ്‌പ്ലെയുടെ കാര്യത്തിൽ 6.4 ഇഞ്ച് QHD+ സൂപ്പർ AMOLED ഡിസ്പ്ളേ ആയിരിക്കും ഫോണിന് ഉണ്ടാകുക എന്ന് പ്രതീക്ഷിക്കാം. 18.5:9 ഡിസ്പ്ളേ അനുപാതം കൂടിയാകുമ്പോൾ സാംസങ് ഒഎൽഇഡി ഡിസ്‌പ്ലെയുടെ മികവുറ്റ ഒരു രൂപം നമുക്ക് ലഭ്യമാകുകയും ചെയ്യും. ഇനി ഇതിന് പുറമെയായി വേറെ എന്തെല്ലാം സവിശേഷതകൾ ഉണ്ടാകും എന്നത് ഫോൺ ഇറങ്ങുന്നത് വരെ കാത്തിരുന്ന് കണ്ടറിയാം.

Best Mobiles in India

English Summary

Samsung Galaxy Note 9 to Launch Today.