ഗാലക്‌സി നോട്ട് 9 പുറത്തിറങ്ങി; വില 67,900 മുതൽ!


കഴിഞ്ഞ മാസമാണ് സാംസങ് താങ്കളുടെ നോട്ട് പരമ്പരയിലെ ഏറ്റവും പുതിയ മോഡലായ നോട്ട് 9 ആഗോളവിപണിയിൽ പുറത്തിറക്കിയത്. വൈകാതെ തന്നെ ഇന്നലെ ഈ മോഡൽ ഇന്ത്യയിലും പുറത്തിറക്കുകയായിരുന്നു. 67,900 രൂപ മുതലാണ് ഇന്ത്യയിൽ നോട്ട് 9ന് വില വരുന്നത്. ആമസോണ്, ഫ്ലിപ്കാർട്ട്, പേടിഎം മാൾ, സാംസങ് വെബ്സൈറ്റ് തുടങ്ങിയവയിലൂടെയും ഒപ്പം ഷോറൂമുകൾ വഴിയും ഈ ഫോൺ ഓഗസ്റ്റ് 24 മുതൽ നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

Advertisement

ഗാലക്‌സി നോട്ട് 9

കഴിഞ്ഞ കുറച്ചു മാസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിന്ന നോട്ട് 9 ഇറങ്ങിയത് മുതൽ ഇതിനോടകം തന്നെ ആരാധകരിൽ വളരെ ഉയർന്ന തോതിലുള്ള പ്രതീക്ഷകൾ നൽകിയിട്ടുണ്ട്. ആഗോള വിപണിയിൽ ഫോൺ ഇറങ്ങിയത് മുതൽ ഇതിലെ സവിശേഷതകൾ അറിഞ്ഞത് കാരണം രാജ്യത്ത് ഫോണിനായി കാത്തിരിക്കാൻ ആരാധകരെ ഏറെ പ്രേരിപ്പിക്കുന്നുണ്ട്. ലോകത്തിലെ ആദ്യത്തേത് എന്ന് അവകാശപ്പെടാവുന്ന ചില സവിശേഷതകളും ഫോണിൽ ഉണ്ട്.

 

Advertisement
സവിശേഷതകകൾ

സവിശേഷതകളുടെ കാര്യത്തിലേക്ക് വരുമ്പോൾ പ്രോസസർ ആണ് ഏറെ ശ്രദ്ധേയം. കാരണം ഏറ്റവും പുതിയ സാംസങ് Exynos 9820 പ്രൊസസർ ആണ് ഇന്ത്യൻ നോട്ട് 9 മോഡലിൽ നമുക്ക് ലഭിക്കുക. 8 ജിബി, 6 ജിബി റാം ഓപ്ഷനുകൾ, 128 ജിബി, 512 ജിബി മെമ്മറി ഓപ്ഷനുകൾ, ഇരട്ട ക്യാമറ സെറ്റപ്പ്, 4000 mAh ബാറ്ററി എന്നിവയെല്ലാം പ്രതീക്ഷിക്കാം. ഇവ കൂടാതെ മറയു പ്രീമിയം ഫോണിന് ആവശ്യമായ എല്ലാം ഇതിലും ഉണ്ടാകും.

ഡിസ്‌പ്ലേ, ക്യാമറ

ഡിസ്‌പ്ലെയുടെ കാര്യത്തിൽ 6.4 ഇഞ്ച് QHD+ സൂപ്പർ AMOLED ഡിസ്പ്ളേ ആയിരിക്കും ഫോണിന് ഉണ്ടാകുക എന്ന് പ്രതീക്ഷിക്കാം. 18.5:9 ഡിസ്പ്ളേ അനുപാതം കൂടിയാകുമ്പോൾ സാംസങ് ഒഎൽഇഡി ഡിസ്‌പ്ലെയുടെ മികവുറ്റ ഒരു രൂപം നമുക്ക് ലഭ്യമാകുകയും ചെയ്യും. ക്യാമറയുടെ കാര്യത്തിൽ 12 എംപിയുടെ രണ്ടു ക്യാമറകളാണ് പിറകിലുള്ളത്. f/1.5, f/2.4 എന്നിങ്ങനെയുള്ള അപേർച്ചറുകളോട് കൂടിയ ഒരു 12 എംപിയും f/2.4 അപേർച്ചറോട് കൂടിയ ഒരു 12 എംപിയുമാണ് ഈ ഇരട്ട ക്യാമറ സെറ്റപ്പ്. മുൻവശത്ത് f/1.7 അപേർച്ചറോട് കൂടിയ 8 എംപി ക്യാമറയും ഉണ്ട്.

എസ്‌പെൻ

നോട്ട് 9 പുറത്തിറക്കാൻ ചടങ്ങിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു പുതിയ നോട്ട് 9ലെ എസ് പെൻ. മുൻ മോഡലിനെ അപേക്ഷിച്ച് ബ്ലൂട്ടൂത്ത് കണക്ടിവിറ്റി അടക്കം ഏറെ പുതുമകളോടെയാണ് ഈ എസ് പെൻ എത്തിയിരിക്കുന്നത്. ഈ പെൻ ഉപയോഗിച്ചുകൊണ്ട് ഫോൺ തൊടാതെ തന്നെ ഫോട്ടോ എടുക്കാം, മീഡിയ പ്രവർത്തിപ്പിക്കാം, സ്ലൈഡ് ഷോകൾ നിയന്ത്രിക്കാം തുടങ്ങി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

ഫോണിന്റെ വിലയും ഓഫറുകളും

നോട്ട് 9ന്റെ 6 ജിബി റാം 128 ജിബി മെമ്മറി മോഡലിന് 67,900 രൂപയും 8 ജിബി റാം 512 ജിബി മെമ്മറി മോഡലിന് 84,900 രൂപയുമാണ് വില വരുന്നത്. പ്രമുഖ ഓണ്ലൈൻ വെബ്സൈറ്റുകൾ വഴിയും ഓഫ്‌ലൈനായി സ്റ്റോറുകൾ വഴിയും എല്ലാം തന്നെ ഫോൺ ലഭ്യമാകും. പ്രീ ബുക്കിങ് ഏതായാലും കഴിഞ്ഞിട്ടുണ്ട്. എച്ഡിഎഫ്‌സി കാർഡ് വഴിയുള്ള ഇടപാടുകൾക്ക് 6000 രൂപയുടെ ക്യാഷ്ബാക്ക്, പ്രീ ഓർഡർ ചെയ്തവർക്ക് 22,900 രൂപ വിലയുള്ള സാംസങ് ഗിയർ സ്പോട്ട് 4,999 രൂപക്ക് ലഭിക്കുന്ന ഓഫർ, 6,000 രൂപ വരെ എക്‌സ്ചേഞ്ച്‌ ഓഫർ തുടങ്ങി ഒരുപിടി ഓഫറുകൾ ഫോൺ വാങ്ങുന്നവർക്കായി കത്തിരിപ്പുണ്ട്.

12,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്ന ഫോണുകള്‍

Best Mobiles in India

English Summary

Samsung Galaxy Note 9 Launched in India; Price and Features