8 ജിബി റാമും 512 ജിബി മെമ്മറിയുമായി ഗാലക്‌സി നോട്ട് 9?


സാംസങ്ങ് ഗാലക്‌സി നോട്ട് സീരീസിൽ അടുത്തതായി വരാൻ പോകുന്ന നോട്ട് 9 മോഡലിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തുടങ്ങിയിട്ട് നാളേറെ ആയി. നമുക്ക് പ്രതീക്ഷിക്കാവുന്ന സവിശേഷതകളെ കുറിച്ചും വ്യത്യസ്തമായ ചില സൗകര്യങ്ങളെ കുറിച്ചുമെല്ലാം അഭ്യൂഹങ്ങൾ പറഞ്ഞുകേൾക്കുന്നു. ഇതിൽ ഏറെ വിശ്വാസ യോഗ്യമായ ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

Advertisement

സാംസങ്ങ് ഫോണുകളുടെ റിലീസുമായി ബന്ധപ്പെട്ട് വിശ്വാസ യോഗ്യമായ റിപ്പോർട്ടുകൾ തരാറുള്ള Ice Universe ആണ് ഒരു ലീക്ക് പുറത്തുവിട്ടിരിക്കുന്നത്. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ, 8 ജിബി റാമും 512 ജിബി മെമ്മറിയുമുള്ള ഒരു ഗാലക്‌സി നോട്ട് 9 ഉടൻ കാണാൻ സാധിക്കുന്നതാണ് എന്നാണ് ഇവർ ട്വിറ്റര് വഴി പുറത്തുവിട്ട ട്വീറ്റിൽ പറയുന്നത്. മെയ് 26ന് ആണ് ഈ ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisement

എന്നാൽ ഈ 8 ജിബി റാമും 512 ജിബി മെമ്മറിയുമുള്ള ഒരു മോഡൽ എല്ലാ വിപണിയിലും ലഭ്യമാകുമോ അതല്ല ഇനി ചില പ്രത്യേക വിപണികളിൽ മാത്രമാണോ ലഭ്യമാകുക എന്നതിനെ കുറിച്ചൊന്നും ഇവിടെ പറയുന്നില്ല. എന്തായാലും ഇവയ്ക്കൊപ്പം 6 ജിബി റാം മോഡൽ കൂടെ ഉണ്ടാകുമെന്നും ഉറപ്പിക്കാം. 64 ജിബി 128 ജിബി, 256 ജിബി മോഡലുകളും പ്രതീക്ഷിക്കാം.

ഇത് കൂടാതെ Geekbench benchmark ഡാറ്റാബേസിലും ഗാലക്‌സി നോട്ട് 9 സവിശേഷതകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. Exynos 9810 octa-core chipset ആണ് ഇതിൽ നോട്ട് 9 പ്രൊസസർ ആയി കാണിക്കുന്നത്. ഒപ്പം ആൻഡ്രോയിഡ് ഓറിയോ വേർഷൻ തന്നെയാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. ബെഞ്ച്മാർക്ക് ഫലങ്ങളിൽ സിംഗിൾ കോറിന് 2737ഉം, മൾട്ടി കോറിന് 9064ഉം ആണ് ലഭിച്ചിരിക്കുന്നത്.

Advertisement

ഈ ഫോൺ ഇന്ത്യയിൽ എന്ന് എത്തും എന്ന കാര്യത്തെ കുറിച്ച് കൃത്യമായ അറിവുകൾ ഒന്നും ഇപ്പോഴില്ല. ഗാലക്‌സി നോട്ട് 8 കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു റിലീസ് ചെയ്തത്. ഏകദേശം അതെ സമയം തന്നെയോ അല്ലെങ്കിൽ അതിനേക്കാൾ ഒരു മാസം നേരത്തെ ഓഗസ്റ്റിലോ ഇറങ്ങിയേക്കും. ആമസോൺ വഴി മാത്രം വിൽപ്പന നടത്തുക എന്ന ഒരു ഉപാധിയും ഇത്തവണ ഉണ്ടാവാൻ സാധ്യതയുണ്ട്.

ബ്ലോക്ക് ചെയ്ത ആളുകൾക്ക് വീണ്ടും മെസ്സേജ് അയക്കാനുള്ള ബഗ്ഗ് വാട്സാപ്പിൽ..!!

Best Mobiles in India

Advertisement

English Summary

Samsung Galaxy Note9 might get 8GB/512GB variant.